ജാമ്യം വേണമെങ്കില്‍ 500 വൃക്ഷ തൈകള്‍ നട്ടുപ്പിടിപ്പിക്കണം; പരിസ്ഥിതി നിയമം ലംഘിച്ചയാളോട് പാട്ന ഹൈക്കോടതി

ജാമ്യം വേണമെങ്കില്‍ 500 വൃക്ഷ തൈകള്‍ നട്ടുപ്പിടിപ്പിക്കണം; പരിസ്ഥിതി നിയമം ലംഘിച്ചയാളോട് പാട്ന ഹൈക്കോടതി

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയോടാണ് 500 വൃക്ഷ തൈകള്‍ നട്ട് ആറുമാസക്കാലത്തെ പരിചരണം ഉറപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്

പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചെന്ന കേസിലെ പ്രതിക്ക് 500 വൃക്ഷ തൈകള്‍ നട്ടുപ്പിടിപ്പിക്കണമെന്ന വ്യവസ്ഥയില്‍ മുൻകൂർജാമ്യം അനുവദിച്ച് പാട്ന ഹൈക്കോടതി. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയോടാണ് 500 വൃക്ഷ തൈകള്‍ നട്ട് ആറുമാസക്കാലത്തെ പരിചരണം ഉറപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്. രാധേ ശർമയെന്നയാളുടെ ജാമ്യാപേക്ഷ പരിഗണിച്ച് ജസ്റ്റിസ് അഞ്ജനി കുമാറിന്റേതാണ് ഉത്തരവ്.

ജാമ്യം വേണമെങ്കില്‍ 500 വൃക്ഷ തൈകള്‍ നട്ടുപ്പിടിപ്പിക്കണം; പരിസ്ഥിതി നിയമം ലംഘിച്ചയാളോട് പാട്ന ഹൈക്കോടതി
മക്കൾ സംരക്ഷിച്ചാലും സ്ത്രീയ്ക്ക് ഭർത്താവ് ജീവനാംശം നൽകണം: ഹൈക്കോടതി

ജാമ്യ വ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. കൂടാതെ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഹര്‍ജിക്കാരന് വീഴ്ച സംഭവിക്കുകയാണെങ്കില്‍ ഹര്‍ജിക്കാരന്റെ ജാമ്യം റദ്ദാക്കാന്‍ അപേക്ഷിക്കാന്‍ സംസ്ഥാന ഖനന വകുപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

1972 ലെ ബിഹാർ മൈനർ മിനറല്‍ കൺസഷൻ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 15-ാം വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.

ജാമ്യം വേണമെങ്കില്‍ 500 വൃക്ഷ തൈകള്‍ നട്ടുപ്പിടിപ്പിക്കണം; പരിസ്ഥിതി നിയമം ലംഘിച്ചയാളോട് പാട്ന ഹൈക്കോടതി
Video | രണ്ടരയേക്കറില്‍ പടര്‍ന്ന് പന്തലിച്ച് ആല്‍ മരം ; മര മുത്തശ്ശിക്ക് പ്രായം 400

500 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാകുകയാണെങ്കില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു ബിഹാര്‍ ഖനി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നരേഷ് ദീക്ഷിത് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

അനധികൃത മണല്‍ ഖനനത്തിനാണ് രാധേ ശര്‍മ്മയ്‌ക്കെതിരെ ഷെയ്ഖ്പുര പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 2018 ജനുവരി 15നാണ് ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ശര്‍മയുടെ വാദം.

വൃക്ഷതൈകള്‍ നട്ടുപ്പിടിപ്പിക്കുകയെന്ന നിര്‍ദേശം മുന്നോട്ടുവച്ച് നിരവധി കേസുകള്‍ ഡല്‍ഹി കോടതി തീര്‍പ്പാക്കിയിട്ടുണ്ട്

ആദ്യമായിട്ടല്ല വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന വ്യവസ്ഥയോടെ ഒരു കോടതി ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കുന്നത്. വൃക്ഷതൈകള്‍ നട്ടുപ്പിടിപ്പിക്കുകയെന്ന നിര്‍ദേശം മുന്നോട്ടുവച്ച് നിരവധി കേസുകള്‍ ഡല്‍ഹി കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. 2020ല്‍ പഞ്ചാബ്- ഹരിയാന കോടതിയും ഈ വര്‍ഷം ജൂണില്‍ മധ്യപ്രദേശ് ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in