കുഞ്ഞന്‍ 'ടുറ്റ്സെറ്റസ് റായനെൻസിസ്'; 
ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും 'മുത്തച്ഛൻ'

കുഞ്ഞന്‍ 'ടുറ്റ്സെറ്റസ് റായനെൻസിസ്'; ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും 'മുത്തച്ഛൻ'

2012ൽ ഈജിപ്തിലെ ഫയും ഡിപ്രെഷനിൽ നിന്ന് കണ്ടെത്തിയ ചുണ്ണാമ്പ് കല്ലിൽ നിന്നാണ് തിമിംഗലത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്

ഏകദേശം 41 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നെന്ന് കരുതുന്ന ചെറിയ തിംമിംഗലങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബസിലൊസൗറിസ് വിഭാഗത്തിൽ ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും ചെറിയ ജീവിയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 'ടുറ്റ്സെറ്റസ് റായനെൻസിസ്' എന്നാണ് തിമിംഗലത്തിന് പേരിട്ടിരിക്കുന്നത്.

2012ൽ ഈജിപ്തിലെ ഫയും ഡിപ്രെഷനിൽ നിന്ന് കണ്ടെത്തിയ ചുണ്ണാമ്പ് കല്ലിൽ നിന്നാണ് തിമിംഗലത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. തലയോട്ടി, താടിയെല്ല്, പല്ലുകൾ, കശേരുക്കളുടെ ശകലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ലഭിച്ചതായി ഗവേഷകർ പറഞ്ഞു.

ഇപ്പോഴുള്ള ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും "മുത്തച്ഛൻ" ആണ് ടുറ്റ്സെറ്റസെന്ന് മൻസൂറ യൂണിവേഴ്സിറ്റിയിലെയും കെയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെയും പാലിയന്റോളജിസ്റ്റായ ഹെഷാം സലാം പറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ ബാസിലോസൗറിഡ് കൂടിയായ ഇതിന് 8 അടി നീളവും ഏകദേശം 412 പൗണ്ടും ഭാരവും ഉണ്ടായിരുന്നിരിക്കാമെന്നാണ് അനുമാനിക്കുന്നത് ബാസിലൊസൗറിസുകൾക്ക് സാധാരണയായി 13 അടി മുതൽ 59 അടി വരെ നീളമാണുണ്ടാകുക.

കുഞ്ഞന്‍ 'ടുറ്റ്സെറ്റസ് റായനെൻസിസ്'; 
ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും 'മുത്തച്ഛൻ'
'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

42 ദശലക്ഷം വർഷങ്ങൾക്ക് മുൻപുണ്ടായ ലുട്ടെഷ്യൻ തെർമൽ മാക്സിമം എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ഫലമായാകാം ടുറ്റ്സെറ്റസിന്റെ ശരീരം ചെറുതായതെന്നാണ് കരുതുന്നത്. മറ്റ് ബാസിലൊസൗറിസുകളേക്കാൾ അഞ്ചിരട്ടി ചെറുതാണ് ടുറ്റ്സെറ്റസിന്റെ തലയോട്ടി. ചൂടേറിയ കാലാവസ്ഥയിൽ മൃഗങ്ങളുടെ ശരീര വലുപ്പം ചെറുതാകുന്നതായി തെളിയിക്കുന്ന ഗവേഷണങ്ങളുണ്ട്.

ടുറ്റ്സെറ്റസ് റായനെൻസിസ് ആയുസുകുറഞ്ഞ ജീവിവർഗമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അണപ്പല്ലുകൾ സാന്നിധ്യം തുടക്കം മുതലുള്ള സസ്തിനികൾക്ക് ആയുസ് കുറവായിരിക്കുമെന്ന പഠനങ്ങളെ ആശ്രയിച്ചാണ് ഗവേഷകർ ഇത്തരത്തിലൊരു കണ്ടെത്തലിലെത്തിയത്.

ശരീരഘടനയിൽ ഇന്നത്തെ ഡോൾഫിനുകളുമായി സാമ്യമുണ്ട് ഇവയ്ക്ക്. കൂടാതെ പല്ലുകളുടെ ക്രമീകരണത്തിൽ നിന്ന് മാംസാഹാരം കഴിക്കുന്ന വർഗമായിരിന്നിരിക്കാം ടുറ്റ്സെറ്റസ് റായനെൻസിസ് എന്നും കരുതപ്പെടുന്നു.

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ തിംമിംഗലത്തെ അടുത്തിടെ കണ്ടെത്തിയിരുന്നു. 40 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന തിമിംഗലത്തിന്റെ ഭീമാകാരമായ ഫോസിൽ തെക്കൻ പെറുവിലെ ഈക മരുഭൂമിയിൽ നിന്നായിരുന്നു കണ്ടെത്തിയത്. 85 മുതൽ 340 ടൺ ഭാരം 'പെറുസീറ്റസ് കൊളോസസ്' എന്നറിയപ്പെടുന്ന തിമിംഗലത്തിന് ഉണ്ടായിരുന്നിരിക്കാമെന്നും കരുതുന്നു.

logo
The Fourth
www.thefourthnews.in