Video|ഇല്ലാതാവുന്ന ഗാസ, പുറംതിരിഞ്ഞ് നിൽക്കുന്ന ലോകം

വ്യോമാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 73 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്

ഓരോ ദിവസവും ശരാശരി 338 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നത്. 26 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 8805 പേരാണ്. ഇതിൽ 3500 ലധികവും കുട്ടികൾ.

ഓരോ മണിക്കൂറിലും ഗാസയ്ക്ക് മേൽ ഇസ്രയേൽ ബോംബർ വിമാനങ്ങൾ വർഷിക്കുന്നത് 42 ബോംബുകളാണെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും 15 പേർ 365 ചതുരശ്ര കിലോമീറ്ററുള്ള ഈ മുനമ്പിൽ കൊല്ലപ്പെടുന്നു. മെഡിറ്ററേനിയൻ കടലിന്റെ ചാരെ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഓരോ മണിക്കൂറിലും പന്ത്രണ്ടോളം കെട്ടിടങ്ങൾ തകർക്കപ്പെടുന്നു. കുറഞ്ഞത് 35 പേരെങ്കിലും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാകുന്നു. പൊളിഞ്ഞുവീഴുന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങളെ കാണാതാകുന്നു.

വ്യോമാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 73 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്രസഭയുടെ ഭാഷയിൽ ഗാസ മുനമ്പ് ഇന്ന് ആയിരക്കണക്കിന് കുട്ടികളുടെ ശ്മാശനമാണ്. ഒക്ടോബർ ഏഴിന് ശേഷം ഓരോ ദിവസവും ശരാശരി 140 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in