കാനഡയും ഖലിസ്ഥാൻ വാദവും തമ്മിലെന്ത്?

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇത്ര വഷളാവാൻ എന്താണ് കാരണം. അതിൽ ഹർദീപ് സിങ് നിജ്ജാറിനുള്ള പങ്ക് എന്താണ്. വിഷയത്തിൽ അമേരിക്ക സ്വീകരിച്ച നിലപാട് ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ?

ഇന്ത്യ കാനഡ ബന്ധം ഓരോ ദിവസവും ഉലയുകയാണ്. ജി 20 ഉച്ചകോടി സമയത്ത് തന്നെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാനഡയിലെ ഖലിസ്ഥാന്‍വാദി നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതോടെയാണ് ഇപ്പോഴത്തെ പ്രശ്നനങ്ങളുടെ തുടക്കം. എന്നാല്‍ ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാനഡയുടെ വാദത്തിന് അംഗീകാരം നല്‍കുന്നുവെന്നതാണ്. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിടയില്‍ ജി 20 വലിയ മതിപ്പുണ്ടാക്കി എന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്.

സംഘടനയില്‍ ഗുര്‍പത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാര്‍

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവായ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18 ന് വാന്‍കൂവറിനടുത്ത് കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഹര്‍ദീപ് സിങ്ങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മറ്റൊരു വിദേശ സര്‍ക്കാര്‍ കനേഡിയന്‍ മണ്ണില്‍ വന്ന് ഒരു കനേഡിയന്‍ പൗരനെ വെടിവച്ചുകൊല്ലുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ട്രൂഡോയുടെ പ്രസ്താവന.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ വക്താവാണ് നിജ്ജാര്‍. സംഘടനയില്‍ ഗുര്‍പത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാര്‍. ജലന്ധറിലെ ഭര്‍സിങ് പുര ഗ്രാമത്തില്‍നിന്ന് 1996ല്‍ നിജ്ജാര്‍ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. നിജ്ജാറിന്റെ കൊലപതാകത്തില്‍ ഇന്ത്യയ്ക്കുള്ള പങ്കിനെക്കുറിച്ച് പല തരത്തിലുള്ള തെളിവുകള്‍ കാനഡയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് കാനഡയിലെ മാധ്യമങ്ങള്‍ പറയുന്നത്.

നിജ്ജാറിന്റെ കൊലപതാകത്തില്‍ ഇന്ത്യയ്ക്കുള്ള പങ്കിനെക്കുറിച്ച് പല തരത്തിലുള്ള തെളിവുകള്‍ കാനഡയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് കാനഡയിലെ മാധ്യമങ്ങള്‍ പറയുന്നത്

പഞ്ചാബ് കഴിഞ്ഞാല്‍ സിഖുകാര്‍ കൂടുതലുള്ളത് കാനഡയിലാണ്. എട്ട് ലക്ഷത്തോളം സിഖുകാരാണ് കാനഡയില്‍ ജീവിക്കുന്നത്. അവിടുത്ത സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സിഖ് വംശജര്‍ക്ക് സ്വാധീനമുണ്ട്. ഖലിസ്ഥാന്‍ വാദം സിഖ് ജനത ഏതാണ്ട് പൂര്‍ണമായി കൈയൊഴിഞ്ഞെങ്കിലും കാനഡയിലുളള സമൂഹത്തിലെ ഒരു വിഭാഗം അതിപ്പോഴും നെഞ്ചിലേറ്റ് നടക്കുന്നുണ്ട്.. എല്‍ടിടിഇയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമുള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ശക്തമായ സാന്നിധ്യം കാനഡയിലുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. 2023 ജൂണ്‍ ആറിന് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷികത്തില്‍ ഇന്ദിരാഗാന്ധിയെ വധിക്കുന്ന ദൃശ്യം കാനഡയിലെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഒരു ടാബ്ലോയിലൂടെ അവതരിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധിച്ചിരുന്നു.

ഇന്ത്യ കാനഡ ബന്ധത്തിലെ ഉലച്ചില്‍ ഒരുപാട് പേരെ ബാധിക്കും എന്നുള്ളതാണ് മറ്റൊരു വസ്തുത. കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022-23 ല്‍ ഉഭയകക്ഷി വ്യാപാരം 816 കോടി ഡോളറിന്റേതായിരുന്നു. ഇതിന് പുറമേ ഇന്ത്യയില്‍ നിക്ഷേപം നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് കാനഡ. അതിനാല്‍ രാഷ്ട്രീയത്തിനപ്പുറം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക്സാമ്പത്തിക മാനം കൂടിയുണ്ട്..

കാനഡയും ഖലിസ്ഥാൻ വാദവും തമ്മിലെന്ത്?
ഭരണഘടനയില്‍നിന്ന് മോദി സര്‍ക്കാര്‍ 'ഇന്ത്യയെ' പുറത്താക്കുമോ? പേര് തര്‍ക്കത്തിന്റെ നാള്‍വഴികള്‍

ഇന്ത്യയ്ക്കതെിരെ ഉന്നയിക്കുന്ന ആരോപണം ഇന്ത്യ മറ്റൊരു രാജ്യത്ത് കടന്ന് കയറി കൊലപാതകം നടത്തിയെന്നാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കയുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റ് രാജ്യത്ത് കടന്നു കയറി കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ആരാണ്. അമേരിക്കയും ഇസ്രയേലും കഴിഞ്ഞേ

ഇത്തരം കാര്യങ്ങളില്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ കഴിയൂ. ഇത് മറച്ചുവെച്ചാണ് അമേരിക്കയുള്‍പ്പെടെയുളളവര്‍ ഇന്ത്യയ്ക്ക്തെരിരെ ആരോപണം ഉന്നയിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in