ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും

അധികാരത്തിലുള്ള പാർട്ടി ഇന്ത്യയോട് അനുഭാവമുള്ളവരാണെങ്കിൽ, പരമാധികാരത്തിൻ്റെയും ദേശീയതയുടെയും അടിസ്ഥാനത്തിൽ പ്രതിപക്ഷം ഇന്ത്യയെ ലക്ഷ്യമിടും

അടുത്തിടെ മാലദ്വീപും ഇന്ത്യയും തമ്മിലുണ്ടായ നയതന്ത്ര സംഘർഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യവിരുദ്ധ നയങ്ങളാണ് സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്.

മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനിക സാന്നിധ്യം പൂർണമായും ഇല്ലാതാക്കാം എന്ന വാഗ്‌ദാനങ്ങൾ ജനങ്ങൾക്ക് നൽകിയാണ് ഇന്ത്യ അനുകൂല നിലപാടുകളുണ്ടായിരുന്ന മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ തോൽപ്പിച്ച് മുഹമ്മദ് മുയിസ് അധികാരത്തിലേറിയത് തന്നെ. മാലദ്വീപിന് സമാനമായി മറ്റൊരു ഏഷ്യൻ രാജ്യത്ത് കൂടി ഇത്തരത്തിലുള്ള ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ബംഗ്ലാദേശിലാണത്. എന്താണ് ബംഗ്ലാദേശിന്റെ 'ഇന്ത്യ ഔട്ട്' ക്യാമ്പയിന് പിന്നിൽ?

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
ഷെയ്ഖ് ഹസീനയെ ഇഷ്ടപ്പെടുന്ന ഇന്ത്യയും ചൈനയും

എന്താണ് 'ഇന്ത്യ ഔട്ട്' ?

'ഇന്ത്യ ഔട്ട്' എന്ന പേരിൽ ഇന്ത്യ വിരുദ്ധ ക്യാമ്പയിൻ ബംഗ്ലാദേശിലാകെ ആഞ്ഞടിക്കുകയാണ്. ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് പ്രധാന പ്രതിപക്ഷ നേതാക്കളടക്കം ആഹ്വാനം ചെയ്യുന്നത്. ജനുവരിയിൽ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തന്നെ ഈ ക്യാമ്പയിൻ രാജ്യത്ത് നിലനിന്നിരുന്നു. എന്നാൽ ആക്രമണങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് തിരഞ്ഞെടുപ്പ് കാലം നിറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ മാത്രമായി ഇന്ത്യക്കെതിരെയുള്ള ക്യാമ്പെയ്‌നുകൾ ഒതുങ്ങിപ്പോയി.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിനുശേഷം ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് ഭട്ടാചാര്യ എന്ന യൂട്യൂബർ തന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഏകദേശം 10 ലക്ഷം വ്യൂസ് നേടി. അന്ന് മുതലാണ് അദ്ദേഹം ഇന്ത്യവിരുദ്ധ പ്രചാരണം ആരംഭിച്ചത്

ബംഗ്ലാദേശി ഡോക്ടറും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രധാന വിമർശകനുമായ പിനാകി ഭട്ടാചാര്യയാണ് ഇന്ത്യാ വിരുദ്ധ പ്രചാരണം രാജ്യത്ത് ആരംഭിച്ച പ്രധാന വ്യക്തികളിലൊന്ന്. ഹസീന സർക്കാരിൻ്റെ കടുത്ത വിമർശകനായിരുന്ന ഭട്ടാചാര്യ സർക്കാർ നടപടികൾ ഭയന്ന് 2018 ൽ രാജ്യത്തുനിന്ന് പലായനം ചെയ്തിരുന്നു. നിലവിൽ ഫ്രാൻസിലാണ് താമസം.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷം ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ച് ഭട്ടാചാര്യ തന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജനുവരി 17 നായിരുന്നു ഇത്. ഈ വീഡിയോ ഏകദേശം 10 ലക്ഷം വ്യൂസ് നേടി. അന്ന് മുതലാണ് അദ്ദേഹം ഇന്ത്യവിരുദ്ധ പ്രചാരണം ആരംഭിച്ചത്. പിന്നാലെ ഇതേ വിഷയത്തിൽ നിരവധി വിഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
വിജയം ഏകപക്ഷീയം, ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചാം ഊഴം; ബംഗ്ലാദേശില്‍ ഇനി പ്രതിപക്ഷം സ്വതന്ത്രര്‍

പ്രചാരണം ശക്തമായതോടെ ബംഗ്ലാദേശിലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഗ്രൂപ്പുകളും വിഷയം ഏറ്റെടുക്കുകയും ഇന്ത്യക്കെതിരെ പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്തു. എന്നാൽ വിഷയം കൂടുതൽ ജനകീയ ശ്രദ്ധ നേടിയത് പ്രധാന പ്രതിപക്ഷപാര്‍ട്ടി പ്രചാരണത്തെ പിന്തുണക്കുന്നതോടെയാണ്. മാർച്ച് 20ന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സീനിയർ ജോയിൻ്റ് സെക്രട്ടറി ജനറൽ റൂഹുൽ കബീർ റിസ്‌വി തന്റെ ഇന്ത്യൻ നിർമിത ഷാൾ വലിച്ചെറിഞ്ഞ് പ്രചാരം ഏറ്റെടുക്കുകയായിരുന്നു. മറ്റു നേതാക്കൾ ഇന്ത്യൻ നിർമിത ഷാൾ കത്തിച്ചു.

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
ബംഗ്ലാദേശിനെ വളഞ്ഞുപിടിക്കാന്‍ ചൈന; ഷെയ്ഖ് ഹസീന സര്‍ക്കാരിനു വേണ്ടി പരസ്യപ്രചാരണം

എന്താണ് യഥാർത്ഥ പ്രശ്നം?

ബംഗ്ലാദേശികൾക്കോ പിനാകി ഭട്ടാചാര്യക്കോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കോ ഇന്ത്യയുമായി കാര്യമായ വിരോധമൊന്നുമില്ല. എല്ലാവരുടെയും പൊതു ശത്രു അവരുടെ ഭരണാധികാരി ഷെയ്ക്ക് ഹസീനയാണ്. ജനുവരിയിൽ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്ന് രോഷം ബംഗ്ലാദേശികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹസീന ഭരണകൂടത്തിനെതിരായ രോഷം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ 'ഇന്ത്യ ഔട്ട്' കാമ്പെയ്ൻ ഉപയോഗിക്കുന്നത്.

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
ജനാധിപത്യത്തിന്റെ കാവലാളില്‍നിന്ന് ഭയം പരിചയാക്കിയ സര്‍വാധികാരി, ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണ പിഴയ്ക്കുമോ?

കഴിഞ്ഞ വർഷം നടന്ന മാലദ്വീപ് തെരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂലി ഇബ്രാഹിം സോലിഹിന്റെ വീഴ്ചയിൽ പ്രധാന ഘടകമായി ഇന്ത്യ വിരുദ്ധത ഉപയോഗിച്ചതിന് സമാനമായ രീതിയാണ് ഇവിടെയും പ്രയോഗിക്കുന്നത്. പരമാധികാരത്തിൻ്റെയും ദേശീയതയുടെയും ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ ഇന്ത്യയെ ലക്ഷ്യമിടുന്നത്. ബംഗ്ലദേശിൻ്റെ പരമാധികാരത്തിനു നേരെയുള്ള ഭീഷണിയാണ് ഇന്ത്യവിരുദ്ധ പ്രചാരണത്തിൽ മുന്നിട്ട് നിൽക്കുന്നത്. ഹസീനയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടുവെന്ന സിദ്ധാന്തമാണ് ഇതോടൊപ്പം ഇവർ പ്രചരിപ്പിക്കുന്നത്.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടുവെന്നതിന് ശക്തമായ തെളിവില്ലെങ്കിലും ഹസീന തിരികെ അധികാരത്തിലെത്തിയത് ഇന്ത്യക്ക് കൂടി അനുകൂലമായ കാര്യമാണ്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും വിമർശിച്ചിട്ടും ഇന്ത്യ വിഷയത്തെക്കുറിച്ച് ഒരു പ്രസ്താവന പോലും നടത്തിയില്ല. തിരഞ്ഞെടുപ്പിനുശേഷം, ഹസീന മന്ത്രിസഭയിലെ മുതിർന്ന അംഗമായ ഒബൈദുൽ ക്വദർ, ബംഗ്ലാദേശിനൊപ്പം നിന്നതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താൻ കുറച്ച് വിദേശ ശക്തികളുമായി സഖ്യമുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ ഏകദേശം 20 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഭട്ടാചാര്യയ്ക്ക് ഹസീനയെ തിരികെ അധികാരത്തിലെത്തിക്കാൻ ഇന്ത്യ പങ്ക് വഹിച്ചുവെന്ന ധാരണ വളർത്താൻ സാധിച്ചു. അതിനാൽ ഇന്ത്യവിരുദ്ധ വികാരം ബംഗ്ലാദേശിൽ ഊട്ടി ഉറപ്പിക്കുകയെന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് പറയാം. ഇന്ത്യയെ പൂർണമായും പടിയിറക്കത്തക്ക വിധം രോഷം ഇന്ത്യയോട് ബംഗ്ലാദേശിൽ ആർക്കുമില്ല. അവർക്ക് യഥാർത്ഥത്തിൽ പടിയിറക്കേണ്ടത് ഷെയ്ക്ക് ഹസീനയെയാണ്.

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
ജനാധിപത്യവാദിയിൽനിന്ന് സമഗ്രാധിപതി; ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പിലൂടെ വഴിയൊരുങ്ങുന്നത് ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യത്തിന്

'ഇന്ത്യ ഔട്ട്' പ്രചാരണത്തിന്റെ പരിണിത ഫലമെന്ത്?

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യവിരുദ്ധ വികാരം വളർത്തൽ പുതിയ പ്രവണതയാണെന്ന് പല ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലുള്ള പാർട്ടി ഇന്ത്യയോട് അനുഭാവമുള്ളവരാണെങ്കിൽ, പരമാധികാരത്തിൻ്റെയും ദേശീയതയുടെയും അടിസ്ഥാനത്തിൽ പ്രതിപക്ഷം ഇന്ത്യയെ ലക്ഷ്യമിടും.

ബംഗ്ലാദേശിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുക്കുകയാണെങ്കിൽ ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ബംഗ്ലാദേശിന് പ്രായോഗികമായി അസാധ്യമാണ്. ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ബംഗ്ലാദേശിൽ സോഷ്യൽ മീഡിയയിൽ കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഒരു വിള്ളലും ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ ബംഗ്ലാദേശികൾക്കിടയിൽ നിലനിൽക്കുന്ന ഇന്ത്യവിരുദ്ധ വികാരത്തിന് കൂടുതൽ പ്രചോദനം നൽകാൻ ഈ പ്രചാരണത്തിന് കഴിയും. ഹസീന സർക്കാരിനെതിരെ ഇത് ഉപയോഗിക്കാമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷ.

ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും
പ്രധാന പ്രതിപക്ഷത്തിന്റെ ബഹിഷ്കരണവും പണിമുടക്കും; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

“ഇന്ത്യയിൽനിന്ന് ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ യന്ത്രങ്ങൾ, തുണിത്തരങ്ങൾ, നൂൽ തുടങ്ങിയ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഇനങ്ങളാണ്. ആ സാധനങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് ആരും ആഹ്വാനം ചെയ്യുന്നതുമില്ല. കാരണം അത് ബംഗ്ലാദേശിൻ്റെ ഉൽപാദന വ്യവസ്ഥയെ തടസ്സപ്പെടുത്തും. ബഹിഷ്‌കരണത്തിനുള്ള ഈ ആഹ്വാനത്തിന് സാമ്പത്തികത്തേക്കാൾ കൂടുതൽ രാഷ്ട്രീയ കോണാണുള്ളത്,” ലോക ബാങ്കിൻ്റെ ധാക്ക ഓഫീസിലെ മുൻ സാമ്പത്തിക വിദഗ്ധൻ സാഹിദ് ഹുസൈൻ പറയുന്നു.

ഭട്ടാചാര്യയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ലക്ഷ്യം രാഷ്ട്രീയമാണ്. 2014 മുതൽ ബംഗ്ലാദേശിൽ നടന്ന തിരഞ്ഞെടുപ്പികളിലെല്ലാം ഹസീന ജയിച്ചതിന് പിന്നിൽ ഇന്ത്യയാണെന്ന ധാരണ പലർക്കുമുണ്ട്. അത് മുതലെടുക്കുകയെന്നതാണ് പ്രതിപക്ഷ പാർട്ടികളും ചെയ്യുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ യാതൊരു ഇന്ത്യ വിരുദ്ധതയും ഈ പാർട്ടികൾ കാഴ്ച വെച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ട്രെൻഡിനൊപ്പം ചേരുകയാണ് ഇവർ ചെയ്യുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in