വിർച്വല്‍ ലോകത്തെ ഇസ്രയേല്‍- പലസ്തീന്‍ സംഘർഷം

വിർച്വല്‍ ലോകത്തെ ഇസ്രയേല്‍- പലസ്തീന്‍ സംഘർഷം

സംഘർഷം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഹമാസിനെ ഭീകരരായി ചിത്രീകരിക്കുന്ന നൂറിലധികം പരസ്യങ്ങളാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയത്

ആധുനിക ലോകത്ത് യുദ്ധങ്ങൾ നടക്കുന്നത് കരയിലോ, കടലിലോ, ആകാശത്തോ മാത്രമല്ല, അത് വിർച്വൽ ലോകത്തും നടക്കുന്നു. സാമൂഹ്യ മാധ്യമങ്ങൾ നിർണായകമായതോടെ എല്ലാ പോരാട്ടങ്ങളുടെയും വേദി സാമൂഹ്യ മാധ്യമങ്ങൾ കൂടിയായി മാറിയിട്ടുണ്ട്. നിലവിലെ ഇസ്രയേൽ- ഗാസ യുദ്ധത്തിലും ഈ വിർച്വൽ യുദ്ധം പ്രകടമാണ്. യുദ്ധമെന്ന് വിളിക്കാമോ എന്നറിയില്ല കാരണം സൈന്യത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലും ഇസ്രയേൽ വൻ ശക്തികളാണ്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ ആരംഭിച്ച പുതിയ സൈനിക നീക്കങ്ങൾ കടുത്ത അതിക്രമങ്ങളാണെന്ന വിലയിരുത്തൽ വ്യാപകമായിട്ടുണ്ട്. ഗാസയിലെ 23 ലക്ഷം മനുഷ്യർക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയും നിരന്തരം വ്യോമാക്രമണം നടത്തിയും  ഇസ്രയേൽ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്നാണ് ആക്ഷേപം.  എന്നാൽ അതിനെ മറികടക്കാൻ ഇസ്രയേൽ കൂട്ടുപിടിച്ചിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളെയും അവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങളെയുമാണ്.

സംഘർഷം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഹമാസിനെ ഭീകരരായി ചിത്രീകരിക്കുന്ന നൂറിലധികം പരസ്യങ്ങളാണ്  ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയത്. എക്സിൽ അത്തരത്തിൽ പ്രചരിച്ച 30 പരസ്യങ്ങൾ കുറഞ്ഞത് 40 ലക്ഷം പേരെങ്കിലും കണ്ടിട്ടുണ്ടാകുമെന്നാണ് കണക്ക്... ബെൽജിയം, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ പിന്തുണ നേടാനായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചത്. ഈ കാലയളവിൽ തന്നെ യൂട്യൂബിന് വേണ്ടി 75-ലധികം പരസ്യങ്ങൾ ഇസ്രയേൽ നിർമിച്ചതായും വാർത്തകൾ വന്നിരുന്നു... ബിസിനസ് ഇൻസൈഡർ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം, 1.5 കോടി ആളുകളെങ്കിലും ഈ പരസ്യങ്ങൾ കണ്ടിട്ടുണ്ട്.

ബിസിനസ് ഇൻസൈഡർ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം, 1.5 കോടി ആളുകളെങ്കിലും ഈ പരസ്യങ്ങൾ കണ്ടിട്ടുണ്ട്

ഇന്ത്യയിലെ സ്ഥിതി

ഇതാണ് ആഗോള സാഹചര്യമെങ്കിൽ ഇന്ത്യയിൽ സ്ഥിതി അൽപം കൂടി സങ്കീർണമാണ്. ഇവിടെ ഹിന്ദുത്വ വാദികൾ സംഘർഷത്തെ തങ്ങളുടെ മുസ്ലീം വിരോധം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. മുസ്ലിങ്ങളെല്ലാം തീവ്രവാദികളെന്നും ഇസ്രയേലിൽ സംഭവിച്ച പോലെ ഏതുനിമിഷവും ഇന്ത്യയിലും സംഭവിക്കാം എന്നുമൊക്കെയാണ് ഇവരുടെ പ്രചാരണം.

വാർത്താമാധ്യമങ്ങളുടെ പക്ഷപാതം

ഇതിനെല്ലാം പുറമെ ഇസ്രയേലിന്റെ പ്രചാരണം ഏറ്റെടുത്താണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതി. ഹമാസ് 40 കുഞ്ഞുങ്ങളുടെ തലയറുത്തുവെന്ന നുണ പ്രചരിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് സിഎൻഎൻ മാധ്യമപ്രവർത്തക സാറ സിഡ്നറായിരുന്നു... പിന്നീടവർ മാപ്പ് പറഞ്ഞെങ്കിലും അപ്പോഴേക്കും വ്യാജം അമേരിക്കൻ പ്രസിഡന്റ് വരെ ഏറ്റെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in