മെഷീനുകൾ നിസഹായമായ ദൗത്യത്തിൽ രക്ഷയായത്‌ നിരോധിത ഖനനരീതി; എന്താണ് റാറ്റ് ഹോൾ ഖനനം?

മെഷീനുകൾ നിസഹായമായ ദൗത്യത്തിൽ രക്ഷയായത്‌ നിരോധിത ഖനനരീതി; എന്താണ് റാറ്റ് ഹോൾ ഖനനം?

ഒരുപാട് വെല്ലുവിളികൾ നേരിട്ട രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അമേരിക്കന്‍ യന്ത്രങ്ങൾ വരെ പരാജയപ്പെട്ടപ്പോൾ നിർണായകമായത് ഏറെ വിവാദമായ, രാജ്യത്ത് നിരോധിക്കപ്പെട്ട റാറ്റ്-ഹോൾ ഖനന രീതി

സിൽക്യാര തുരങ്കത്തിൽ കഴിഞ്ഞ 16 ദിവസങ്ങളായി കുടുങ്ങിക്കിടന്നിരുന്ന 41 തൊഴിലാളികളെ ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചിരിക്കുകയാണ്. ഒരുപാട് വെല്ലുവിളികൾ നേരിട്ട രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അമേരിക്കന്‍ യന്ത്രങ്ങൾ വരെ പരാജയപ്പെട്ടപ്പോൾ നിർണായകമായത് ഏറെ വിവാദമായ, രാജ്യത്ത് നിരോധിക്കപ്പെട്ട റാറ്റ്-ഹോൾ ഖനന രീതി.

റാറ്റ് ഹോൾ ഖനനം

വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ അനധികൃത കൽക്കരി ഖനനത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്ന രീതിയാണ് റാറ്റ് ഹോൾ ഖനനം. ഖനിത്തൊഴിലാളികൾ ചെറുസംഘങ്ങളായി 400 അടി വരെ താഴ്ചയുള്ള ഖനികളിൽ ഇറങ്ങി, തിരശ്ചീനമായ ഇടുങ്ങിയ മാളങ്ങളിലൂടെ സഞ്ചരിച്ച് ചെറിയ അളവിൽ കൽക്കരി ശേഖരിക്കുന്ന അത്യന്തം അപകടകരമായ ഖനന പ്രക്രിയയാണിത്.

മുളകൾ കൊണ്ട് നിർമിച്ച ഏണികളോ കയറുകളോ ഉപയോഗിച്ചാണ് വളരെയധികം താഴ്ചയുള്ള ഖനികളിലേക്ക് തൊഴിലാളികൾ ഇറങ്ങുക. അവിടെനിന്ന് വളരെയധികം ഇടുങ്ങിയ എലിമാളങ്ങൾ പോലെ തിരശ്ചീനമായ മാളങ്ങളിലൂടെ അവർ നീങ്ങിയാണ് കൽക്കരി ശേഖരിക്കുന്നത്. പിക്കാക്സ്, ഷവ്ൽ, കൊട്ടകകൾ എന്നിവ ഉപയോഗിച്ച് കൈകൊണ്ടാണ് കൽക്കരി വേർതിരിച്ചെടുക്കുന്നത്. യാതൊരു സുരക്ഷാ മാനണ്ഡങ്ങളും പാലിക്കാത്ത ഈ ഖനനരീതിയിൽ ചെറിയ കുട്ടികൾ വരെ ഭാഗമാകാറുണ്ട്.

800 എംഎം വ്യാസമുള്ള പൈപ്പിനുള്ളിൽ ഷവ്ലുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്

കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട് വെള്ളംനിറഞ്ഞ റാറ്റ് ഹോൾ ഖനികളിലേക്കാകും ചിലപ്പോൾ തിരശ്ചീനമായി കുഴിച്ച് ചെന്നെത്തുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. 2018 ഡിസംബറിൽ മേഖലയിലുണ്ടായ അത്തരമൊരു അപകടത്തിൽ 15 പേരെ കാണാതായിരുന്നു. മേഘാലയിലെ കിഴക്കൻ ജൈന്തിയ കുന്നുകളിലായിരുന്നു സംഭവം.

ഖനനം നടക്കുന്നതിനിടെ ലിട്ടേൺ നദിയിൽനിന്നുള്ള വെള്ളം ഖനിയിൽ നിറഞ്ഞ് ആളുകൾ കുടുങ്ങുകയായിരുന്നു. വൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 370 അടി താഴ്ചയുള്ള ഖനിയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കാൻ മാത്രമാണ് സാധിച്ചത്. അതും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ 33 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ. അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ, നിരവധി അപകടങ്ങൾ, പാരിസ്ഥിതിക നാശം എന്നിവ കാരണം 2014 ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ റാറ്റ് ഹോൾ ഖനനം നിരോധിക്കുന്നത്.

ഉത്തരകാശിയിലെ റാറ്റ് ഹോൾ ഖനനം

സിൽക്യാര തുരങ്കത്തിലെ തടസങ്ങൾ മുറിച്ചുമാറ്റാനായി കൊണ്ടുവന്ന അമേരിക്കൻ നിർമിത ഓഗർ മെഷീൻ തകരാറിലായതോടെയാണ് റാറ്റ് ഹോൾ ഖനന വിദഗ്ധരെ എത്തിക്കാൻ തീരുമാനമായത്. 12 പേരടങ്ങുന്ന രണ്ട് വിദഗ്ധ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. റാറ്റ് ഹോൾ ഖനനത്തിന് തൊഴിലാളികളെയല്ല ഈ സാങ്കേതിക വിദ്യയിൽ വിദഗ്ധരായവരെയാണ് ഉത്തരകാശിയിലെ രക്ഷാദൗത്യത്തിന് എത്തിച്ചിരിക്കുന്നതെന്ന് ഉത്തരാഖണ്ഡ് സർക്കാരിന്റെ നോഡൽ ഓഫീസർ നീരജ് ഖൈർവാൾ വ്യക്തമാക്കിയിരുന്നു.

മെഷീനുകൾ നിസഹായമായ ദൗത്യത്തിൽ രക്ഷയായത്‌ നിരോധിത ഖനനരീതി; എന്താണ് റാറ്റ് ഹോൾ ഖനനം?
ആശങ്ക, ഭയം, അരക്ഷിതാവസ്ഥ, ഒടുവില്‍ ആശ്വാസത്തിന്‌റെ ചിരി; സില്‍ക്യാരയിലെ 17 ദിവസങ്ങളെക്കുറിച്ച് തൊഴിലാളികള്‍

800 എംഎം വ്യാസമുള്ള പൈപ്പിനുള്ളിൽ ഷവ്ലുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. ബ്ലോവറുകളുടെ സഹായത്തോടെയായിരുന്നു ഈ ദൗത്യത്തിലേര്‍പ്പെട്ടവര്‍ക്ക്‌ ഓക്സിജൻ ലഭ്യമാക്കിയിരുന്നത്.

logo
The Fourth
www.thefourthnews.in