അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?

യുഎസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രൈമറികൾ നടത്തുമ്പോൾ അയോവ പോലുള്ള ചില പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കോക്കസുകൾ നടത്തുന്നു

2024 ലെ അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഉൾപാർട്ടി തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായി കഴിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകളോടെ ഡോണാൾഡ് ട്രംപ് നിർണായക വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അയോവ കോക്കസിൽ നടത്തിയ തെരഞ്ഞെടുപ്പിലാണ് ട്രംപ് വിജയം സ്വന്തമാക്കിയത്. എങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ട്രംപിന് ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി, ട്രംപിന് പിന്തുണ

അമേരിക്കൻ പൊതുതിരഞ്ഞടുപ്പിന്റെ ആദ്യ ഘട്ടമാണ് കോക്കസുകളും പ്രൈമറികളും. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യവും. യുഎസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രൈമറികൾ നടത്തുമ്പോൾ അയോവ പോലുള്ള ചില പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കോക്കസുകൾ നടത്തുന്നു.

എന്താണ് കോക്കസുകളും പ്രൈമറികളും ?

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ സ്വീകരിക്കുന്ന രണ്ട് മാർഗങ്ങളാണ് കോക്കസും പ്രൈമറികളും. ഓരോ പാർട്ടിയുടെയും വോട്ടർമാർ നടത്തുന്ന വ്യക്തിപരമായ യോഗങ്ങളാണ് കോക്കസുകൾ. ഈ പാർട്ടി വോട്ടർമാർ തന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്കായി വോട്ടു ചെയ്യുന്നു. സ്ഥാനാർത്ഥികളെ പ്രതിനിധീകരിച്ച് പിന്തുണ ശേഖരിക്കുന്നതിനായി ഇവിടെ പൊതു പ്രസംഗങ്ങളോ സംവാദങ്ങളോ നടത്തുന്നു. പോസ്റ്റൽ വോട്ടെടുപ്പ് അനുവദിക്കില്ല. രഹസ്യ ബാലറ്റോ തല എണ്ണലോ കൈകൾ പൊക്കി കാണിക്കലോ ഒക്കെയാണ് വോട്ടിങ് രീതികൾ.

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?
ട്രംപ് മടങ്ങിയെത്തുന്നു; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള ആദ്യ മത്സരത്തില്‍ ജയം, അയോവ കോക്കസില്‍ വന്‍ മുന്നേറ്റം

1970-കൾ വരെ മിക്ക സംസ്ഥാനങ്ങളും കോക്കസുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അലാസ്ക, നെവാഡ, കൻസാസ്, യുഎസ് വിർജിൻ ഐലൻഡ്സ് എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് കോക്കസുകൾ നടത്തുന്നത്. അയോവ കോക്കസിലൂടെയാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. ഇതിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിജയിയെ അറിയാം.

ഇതിൽ നിന്ന് വ്യത്യസ്തമായി കുറച്ച് കൂടി ലളിതമാണ് പ്രൈമറികൾ. പൗരന്മാർ പോളിംഗ് ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്തുന്നു. പിന്നീട് ഇവ എണ്ണുന്നു. രണ്ട് തരത്തിലുള്ള പ്രൈമറികളുണ്ട്. ഓപ്പൺ പ്രൈമറിയിൽ ഏതൊരാൾക്കും സ്വന്തം അംഗത്വം പരിഗണിക്കാതെ ഏതൊരു പാർട്ടിയുടെയും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാവുന്നതാണ്. ക്ലോസ്ഡ് പ്രൈമറിയിൽ വോട്ടർമാർക്ക് അവരുടെ അഫിലിയേറ്റ് ചെയ്ത പാർട്ടിക്കുള്ളിൽ മാത്രം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യാവുന്നതാണ്.

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?
ഇറാഖ് - സിറിയ മേഖലകളിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ഇസ്രയേല്‍ ചാരകേന്ദ്രങ്ങള്‍, മേഖലയില്‍ പുതിയ ആശങ്ക

ആദ്യത്തെ പ്രൈമറി ന്യൂ ഹാംഷെയറിൽ ആണ് നടക്കുക. അതിനുശേഷം മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുന്നു. അയോവയും ന്യൂ ഹാംഷെയറും വിജയിച്ചാല്‍ നോമിനേഷന്‍ ഉറപ്പിക്കാം. രണ്ടുസംസ്ഥാനങ്ങളിലും ജയിക്കുകയോ ആദ്യത്തെ മൂന്നുപേരില്‍ ഒരാളാകുകയോ ചെയ്യുക എന്നത് സ്ഥാനാര്‍ത്ഥിത്വത്തിന് പ്രധാനമാണ്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാര്‍ച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. തങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ പ്രൈമറികളോ കോക്കസുകളോ നടത്തുന്ന ഈ സൂപ്പർ ട്യുസ്‌ഡേ ആണ് വോട്ടെടുപ്പുകൾ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ഇവന്റ്. 2020 ൽ, 16 സംസ്ഥാനങ്ങൾ അവരുടെ പ്രൈമറികളും കോക്കസുകളും സൂപ്പർ ട്യുസ്‌ഡേയിൽ നടത്തിയിരുന്നു. സൂപ്പർ ട്യുസ്‌ഡേ കഴിയുന്നതോടെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആവും. ഇയോവയിലെ മുൻതൂക്കത്തെ മറികടക്കാൻ സൂപ്പർ ട്യുസ്‌ഡേക്ക് സാധിക്കും.

അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?
പ്രകോപനം തുടർന്ന് ഹൂതികൾ; ഏദൻ ഉൾക്കടലിൽ യു എസ് ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം

ജൂലൈയില്‍ നടക്കുന്ന നാഷനല്‍ പാര്‍ട്ടി കണ്‍വന്‍ഷനിലാണ് പാർട്ടികൾ പ്രസിഡന്റ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക. ഇരുപാര്‍ട്ടികളും എല്ലാ നാലുവര്‍ഷത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ വന്‍ ദേശീയ കണ്‍വന്‍ഷനുകള്‍ ആണ് നടത്തുക. എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ ഇതിൽ പങ്കെടുക്കും. ഓരോ സംസ്ഥാനത്തിനും താല്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് ഈ പ്രതിനിധികൾ വോട്ട് ചെയ്യും. പ്രസിഡന്റ് സ്ഥാനാർത്ഥികൾ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും.

logo
The Fourth
www.thefourthnews.in