ഹേമന്ദ് കര്‍ക്കരെ: ഹിന്ദുത്വ ഭീകരതയെപുറത്തുകൊണ്ടുവന്ന ഓഫീസര്‍, എന്താണ് അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവാദം?

അജ്മൽ കസബിൻ്റെ തോക്കിൽനിന്നുള്ള ഉണ്ടയല്ല, ഭീകരവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ദ് കർക്കരെയുടെ കൊലപാതകത്തിന് കാരണമെന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് കാരണം

കോണ്‍ഗ്രസിന്റെ വിജയത്തിനായി പാകിസ്താന്‍ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്രമോദിയും ബിജെപിയും പറഞ്ഞിട്ട് കുറച്ചു ദിവസമെ ആയുള്ളൂ. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വഡേട്ടിവാര്‍ നടത്തിയ പ്രസ്താവന ഈ വിവാദത്തിന് ആക്കം കൂട്ടിയിരിക്കുന്നു. മുംബൈ ഭീകരക്രാമണത്തിനിടെ പോലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് ഭീകരന്‍ അജ്മല്‍ കസബിന്റെ വെടിയേറ്റ് അല്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇതിനെതിരെ സ്വാഭാവികമായും ബിജെപി രംഗത്തെത്തി.

വിവാദങ്ങള്‍ തുടരട്ടെ. എങ്കിലും മഹാരാഷ്ട്രയിലെ ഭീകരവാദ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷം വീട് സന്ദര്‍ശിക്കാനെത്തിയ അന്നത്തെ ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കര്‍ക്കരെയുടെ ഭാര്യ ഇറക്കി വിട്ടതെന്തിനായിരുന്നു. എന്തായിരുന്നു ഹേമന്ത് കര്‍ക്കറെയും ഹിന്ദുത്വ വാദികളും തമ്മിലുള്ള പ്രശ്‌നം. അതിലേക്ക് തിരിച്ചുപോകാന്‍ കുടി ഈ വിവാദം കാരണമാകുന്നുണ്ട്.

ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരത ആദ്യമായി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കരെ

2008 ഒക്ടോബറില്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ സംഘ്പരിവാറുമായി ബന്ധമുള്ള 11 പേരെ അറസ്റ്റ് ചെയ്തു. അതില്‍ പ്രഗ്യാ സിങ് താക്കുറും, സൈനിക ഉദ്യോഗസ്ഥരായിരുന്ന മേജര്‍ രമേശ് ഉപാധ്യയയും, ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും ഉള്‍പ്പെട്ടിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ മറവിലായിരുന്നു ഇവരുടെ ഭീകര പ്രവര്‍ത്തനം. ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരത ആദ്യമായി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കരെ.

മഹാരാഷ്ട്രയിലെ ഭീകര വാദ സ്‌ക്വാഡിന്റ തലവനായിരുന്നു ഹേമന്ദ് കര്‍ക്കറെ. മഹാരാഷ്ട്ര സംസ്ഥാനത്തെ പലയിടങ്ങളിലും സജീവമായിരുന്ന ഭീകരവാദ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവന്നു എന്നത് മാത്രമായിരുന്നില്ല കര്‍ക്കരെയുടെ പ്രത്യേകത. ഹിന്ദുത്വ ഭീകരരെ പുറത്തുകൊണ്ടുവന്നു എന്നതുകൂടിയാണ്. 2006ലും 2008 ലും മഹാരാഷ്ട്രയിലെ മലേഗാവില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. എട്ട് പേര്‍ കൊല്ലപ്പെട്ടു. പതിവു പോലെ ഇസ്ലാമിക സംഘങ്ങളായിരിക്കും ഭീകര പ്രവര്‍ത്തനത്തിന് പിന്നില്ലെന്ന് സംശയമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 2008 ഒക്ടോബറില്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ സംഘ്പരിവാറുമായി ബന്ധമുള്ള 11 പേരെ അറസ്റ്റ് ചെയ്തു. അതില്‍ പ്രഗ്യാ സിങ് താക്കുറും, സൈനിക ഉദ്യോഗസ്ഥരായിരുന്ന മേജര്‍ രമേശ് ഉപാധ്യായയും, ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും ഉള്‍പ്പെട്ടിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ മറവിലായിരുന്നു ഇവരുടെ ഭീകര പ്രവര്‍ത്തനം. ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരത ആദ്യമായി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കരെ.

എന്തായാലും ഈ അറസ്റ്റിനെതിരെ സംഘ്പരിവാരം രംഗത്തെത്തി. സൈനികരുടെ മനോവീര്യം തകര്‍ക്കുകയാണ് ഹേമന്ത് കര്‍ക്കരെ ചെയ്തതെന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞത്.

ഇതിന് ശേഷമാണ് മുംബൈ ഭീകരാക്രമണത്തിനിടയില്‍ മുംബെയിലെ ഒരു ആശുപത്രിയ്ക്ക് മുന്നില്‍ വെച്ച് ഹേമന്ത് കര്‍ക്കറെ വെടിയേറ്റ് മരിക്കുന്നത്. പല ആരോപണങ്ങളും പിന്നീട് ഇതുമായി ബന്ധപ്പെട്ടുണ്ടായി. അദ്ദേഹത്തിനേറ്റ വെടി എവിടെനിന്നാണ് വന്നതെന്ന സംബന്ധിച്ച് വ്യക്തതയുണ്ടായില്ല. മഹാരാഷ്ട്രയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോസ്ഥനായിരുന്ന എസ് എം മുഷിരിഫ് എഴുതിയ പുസ്തകം ഹു കില്‍ഡ് കർക്കരെ ദി റിയല്‍ ഫേസ് ഓഫ് ടെററിസം ഇന്‍ ഇന്ത്യ വലിയ വിവാദമാകുകയും ചെയ്തു. ഹിന്ദുത്വ ഭീകര വാദികള്‍ക്കെതിരായ അന്വേഷണത്തെ അട്ടിമറിക്കുന്നതിന് നടത്തിയ ഗൂഡാലോചനയാണ് കര്‍ക്കറെയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇദ്ദേഹം അന്വേഷണം നടത്തി എഴുതിയത്.

ഹേമന്ദ് കര്‍ക്കരെ: ഹിന്ദുത്വ ഭീകരതയെപുറത്തുകൊണ്ടുവന്ന ഓഫീസര്‍, എന്താണ് അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വിവാദം?
ലോക്‌സഭ: നാലാംഘട്ടത്തിലെ സ്ഥാനാർഥികളിൽ 21 ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 274 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ

കര്‍ക്കരെയെ അതുവരെ പരസ്യമായി വിമര്‍ശിച്ച ഹിന്ദുത്വ വാദികള്‍, കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തെ വാഴ്ത്തി. എന്നാല്‍ നരേന്ദ്രമോദിയടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളുടെ ഈ മാറ്റം അംഗീകരിക്കാന്‍ കര്‍ക്കാരെയുടെ ഭാര്യ കവിത കര്‍ക്കരെ തയ്യാറായില്ല. നഷ്ടപരിഹാരമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഒരു കോടി രൂപ അവര്‍ നിഷേധിച്ചു. തന്നെ കാണാന്‍ ശ്രമിച്ച മോദിയെ കാണാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല.

ഇതൊക്കെ ചരിത്രമാണ്. ഹേമന്ദ് കര്‍ക്കരെയെ കൊല്ലപെടുത്തിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപെടാത്തവരായിരുന്നു എന്ന ആരോപണം വളരെ ശക്തമായിരുന്നു. അതാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ആവര്‍ത്തിച്ചത്. അതാണ് ബിജെപി വിവാദമാക്കുന്നതും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in