'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?

'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?

ഒരിടവേളക്ക് ശേഷം ബോളിവുഡ് സിനിമയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് മഹാരാജ് മാനനഷ്ടകേസിനെ സംഘപരിവാർ ഭയപ്പെടുന്നത് ?

സ്വാതന്ത്ര്യത്തിനും മുമ്പ് ഒരു മാധ്യമപ്രവർത്തകനെതിരെ നടന്ന മാനനഷ്ടക്കേസ്, മഹാരാജ് മാനനഷ്ടക്കേസ് എന്നറിയപ്പെട്ടിരുന്ന ആ കേസിനെ അടിസ്ഥാനമാക്കി വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ഒരു ബോളിവുഡ് സിനിമ, നായകനാവുന്നത് സംഘപരിവാറിന്റെ കണ്ണിലെ കരടായ ആമിർഖാന്റെ മകൻ ജുനൈദ് ഖാൻ.

ഒരിടവേളക്ക് ശേഷം ബോളിവുഡ് സിനിമയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് മഹാരാജ് മാനനഷ്ടകേസിനെ സംഘപരിവാർ ഭയപ്പെടുന്നത് ?, ആരായിരുന്നു മാനനഷ്ടകേസിൽ പ്രതിയായ ഇന്ത്യൻ ലൂഥർ എന്ന് വിശേഷിപ്പിക്കപ്പെടുത്ത ആ മാധ്യമപ്രവർത്തകൻ, എന്തായിരുന്നു അയാൾ എഴുതിയ ആ റിപ്പോർട്ട് ?

'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?
'ഹിന്ദു വികാരം വൃണപ്പെടുത്തുന്നു'; ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായ ചിത്രത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ

1862 ലാണ് കുപ്രസിദ്ധമായ മഹാരാജ് മാനനഷ്ടകേസ് ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നത്. മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻ ദാസ് മുൽജിക്കും വാർത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കുമെതിരെയായിരുന്നു പുഷ്ടിമാർഗ് എന്ന ആശ്രമത്തിലെ ആത്മീയനേതാവായിരുന്ന യദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്.

ആശ്രമത്തിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചായിരുന്നു വാർത്ത. ആത്മീയതയുടെ പേരിൽ പുഷ്ടിമാർഗിലെ മതനേതാക്കൾ സ്ത്രീ ഭക്തരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു തെളിവുകൾ ഉദ്ധരിച്ച് കർസൻദാസ് മുൽജി റിപ്പോർട്ട് ചെയ്തത്. ഹിന്ദുക്കളുടെ യഥാർത്ഥ ചരിത്രം അറിയുക, കാപട്യക്കാരനാകരുത്. എന്ന പേരിൽ തുടർച്ചയായ വാർത്തകളാണ് സത്യപ്രകാശ് എന്ന പത്രത്തിൽ കർസൻദാസ് മുൽജി എഴുതിയത്.

കൃഷ്ണഭകതി മാർഗം എന്ന പ്രചാരണത്തോടെയായിരുന്നു പുഷ്ടിമാർഗം എന്ന രീതി പ്രചരിച്ചത്. പുഷ്ടിമാർഗത്തിലെ മതനേതാക്കൾ വിശ്വാസികളുടെ അന്ധവിശ്വാസം മുതലെടുത്ത് നേർച്ചകൾ സ്വീകരിക്കുകയും സ്ത്രീകളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കർസൻദാസിന്റെ റിപ്പോർട്ടുകൾ വലിയ ഒച്ചപാടുകൾ ഉണ്ടാക്കി.

'ആമിർഖാന്റെ മകനോ മഹാരാജ് കേസോ', എന്താണ് സംഘപരിവാറിനെ പേടിപ്പിക്കുന്നത് ?
ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം

കർസൻദാസ് മുൽജിസിനെ ജാതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ വിവാദം കൊഴുത്തതോടെ പുഷ്ടിമാർഗത്തിലെ പ്രധാനിയായിരുന്ന യദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് സൂറത്തിൽ നിന്ന് ബോംബെയിലേക്ക് താമസം മാറി. കർസൻദാസും കവികളും ഉൾപ്പെടെ എല്ലാ സാമൂഹിക പരിഷ്‌കർത്താക്കളും നിരീശ്വരവാദികളാണെന്ന് ജദുനാഥ് പ്രഖ്യാപിച്ചു. എന്നാൽ മഹാരാജിനെതിരെ വീണ്ടും കർസൻദാസ് മുൽജി ലേഖനം എഴുതി, തുടർന്ന് 1862 ജനുവരി 25 ന് ജദുനാഥ്ജി മഹാരാജ് കർസൻദാസിനെതിരെ അമ്പതിനായിരം രൂപ മാനനഷ്ടക്കേസ് കൊടുത്തു. ഈ കേസ് 'മഹാരാജ് ലയബിൾ കേസ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

തനിക്കെതിരെ ആരെങ്കിലും സാക്ഷി പറഞ്ഞാൽ അവരെ ഭ്രഷ്ടരാക്കുമെന്ന് അനുയായികളെ അറിയിക്കുകയും ചെയ്തു. തുടർന്ന് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മഹാരാജിനെതിരെ കരസൻദാസ് കോടതിയിൽ കൗണ്ടർ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കേസിൽ പുറത്തുവന്നത്.

ഭാട്ടിയ, വാണിയ ജാതിയിൽപ്പെട്ട പുഷ്ടിമാർഗത്തിലെ മതനേതാക്കളുടെ കാലുകൾ ഭൃത്യരെ കൊണ്ട് നക്കിപ്പിക്കുക, വെള്ളത്തിൽ നനച്ച മഹാരാജിന്റെ തുണികൾ പിഴിഞ്ഞ് വെള്ളം കുടിപ്പിക്കുക, മതനേതാക്കൾ ചവച്ച വെറ്റില അനുയായികളെ കൊണ്ട് തീറ്റിപ്പിക്കുക, പെൺകുട്ടികളെയും സ്ത്രീകളെയും വിശ്വാസത്തിന്റെ പേരിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കുക തുടങ്ങിയവ കോടതിയിൽ തെളിഞ്ഞു.

മതനേതാക്കളായ മഹാരാജാക്കന്മാരും സ്ത്രീകളും തമ്മിലുള്ള 'രസമണ്ഡലി' എന്നറിയപ്പെടുന്ന രതിക്രീഡയ്ക്ക് സാക്ഷ്യം വഹിക്കാൻ ഭക്തരോട് വലിയ തുകകൾ

വാങ്ങുന്നതും പുറത്തുവന്നു. ഇതിന് പുറമെ നിരവധി സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് കൊണ്ട് യദുനാഥ്ജി മഹാരാജിന് പാർമിയ അഥവ സിഫിലിസ് രോഗം ബാധിച്ചതായി മുംബൈയിലെ രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ തന്റെ അനുയായികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ക്ഷേത്രങ്ങളെ തന്റെ സ്വകാര്യ സ്വത്തായി കണക്കാക്കിയതും പുറത്തുവന്നു.

ഒടുവിൽ 1862 ൽ മാനനഷ്ടകേസിൽ കർസൻദാസ് നിരപരാധിയാണെന്ന് തെളിയിയുകയും ജദുനാഥ്ജിയിൽ നിന്ന് 11,500 രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. വർഷങ്ങൾക്ക് ശേഷം ഈ കേസിനെ അടിസ്ഥാനമാക്കി ഗുജറാത്തി എഴുത്തുകാരനും പത്രപ്രവർത്തകനുമായ സൗരഭ് ഷാ 'മഹാരാജ്' എന്ന പേരിൽ ഒരു നോവൽ എഴുതിയിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് മഹാരാജ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ആമിർഖാന്റെ മകൻ ജുനൈദ് ഖാനും ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. ജുനൈദ് ഖാൻ ആണ് കർസൻദാസ് ആയി ചിത്രത്തിൽ എത്തുന്നത്.

ചിത്രം പുറത്തുവരുന്നതോടെ പുഷ്ടിമാർഗത്തിലെ തട്ടിപ്പ് വീണ്ടും ചർച്ചയാകുമെന്ന ഭയമാണ് സംഘ്പരിവാർ സംഘടനകൾക്ക് ഉള്ളത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്

ഗുജറാത്ത് ഹൈക്കോടതി താൽക്കാലിക സ്റ്റേ വിധിച്ചത്. പുഷ്ടിമാർഗ് വിഭാഗത്തിലെ എട്ടു പേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. സിനിമ മതവികാരം വൃണപ്പെടുത്തുമെന്നും അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നുമാണ് ഹർജിക്കാരുടെ ആരോപണം.

കേസിൽ വിശദീകരണം നൽകാൻ കേസ് പരിഗണിച്ച ജസ്റ്റിസ് സംഗീത വിശൻ നെറ്റ്ഫ്ലിക്സിനും നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസിനോടും ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂൺ 18 ലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാനിരുന്ന നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചിയടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സിനിമയുടെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണണം.

logo
The Fourth
www.thefourthnews.in