'പ്രവർത്തിക്കാൻ ന്യൂസ് റൂമില്ലെന്ന മാറ്റമാണ് ഇപ്പോഴുണ്ടായത്'; സ്ഥാനമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് ആർ രാജഗോപാൽ

ടെലഗ്രാഫ് പത്രത്തിന്റെ പ്രധാന എഡിഷൻ പ്രസിദ്ധീകരിക്കുന്ന കൊൽക്കത്തയേക്കാൾ കേരളത്തിലാണ് തന്റെ സ്ഥാനമാറ്റം ചർച്ചയായതെന്ന് രാജഗോപാൽ

ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ. എല്ലാവരെയും പോലെ എഡിറ്റർ ലാർജ് എന്ന പുതിയ സ്ഥാനം മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

''തനിക്ക് പ്രവർത്തിക്കാൻ ഒരു ന്യൂസ് റൂം വേണം. അതില്ല എന്ന മാറ്റമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. അതേ സ്ഥാപനത്തിലെ ജീവനക്കാരനായി തുടരുന്നതിനാൽ സ്ഥാനമാറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കില്ല,'' അദ്ദേഹം ചൂണ്ടിക്കാട്ടി.

"എന്നോട് എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് എഡിറ്റർ അറ്റ് ലാർജ് എന്ന പൊസിഷൻ എന്ന്. ഇതേ സ്ഥാപനത്തിൽ 29 വർഷമായി ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോഴും അവിടുത്തെ ജീവനക്കാരനാണ്. അതിനാൽ സ്ഥാപനത്തിനുള്ളിലെ സ്ഥാനമാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ പരിമിതികളുണ്ട്. കഴിഞ്ഞ ദിവസം ന്യൂസ്‌ക്ലിക്കിൽ റെയ്ഡ് ഉണ്ടായപ്പോൾ നിങ്ങളായിരുന്നെങ്കിൽ എന്ത് തലക്കെട്ട് കൊടുക്കുമായിരുന്നുവെന്ന് എന്റെ സഹപ്രവർത്തകൻ എന്നോട് ചോദിച്ചു. എനിക്കറിയില്ലെന്നാണ് ഞാൻ മറുപടി നൽകിയത്. കാരണം എനിക്ക് പ്രവർത്തിക്കാൻ ഒരു ന്യൂസ് റൂം വേണം. അതില്ലെന്ന മാറ്റമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ബാക്കി മാറ്റങ്ങൾ ഞാൻ മനസിലാക്കി കൊണ്ടിരിക്കുകയാണ്," രാജഗോപാൽ പറഞ്ഞു.

'പ്രവർത്തിക്കാൻ ന്യൂസ് റൂമില്ലെന്ന മാറ്റമാണ് ഇപ്പോഴുണ്ടായത്'; സ്ഥാനമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് ആർ രാജഗോപാൽ
ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് ആർ രാജഗോപാലിനെ നീക്കി, ഇനി 'എഡിറ്റർ അറ്റ് ലാർജ്'

സെപ്റ്റംബർ 30 നാണ് ആര്‍ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിൻ്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. എഡിറ്റര്‍ അറ്റ് ലാർജ് എന്ന താരതമ്യേന അപ്രധാനമായ പദവിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ടെലഗ്രാഫിന്റെ പ്രധാന എഡിഷൻ പ്രസിദ്ധീകരിക്കുന്ന കൊൽക്കത്തയേക്കാൾ കേരളത്തിലാണ് തന്റെ സ്ഥാനമാറ്റം ചർച്ചയായതെന്ന് രാജഗോപാൽ പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സംഘർഷൻ താക്കുറാണ് ടെലഗ്രാഫിന്റെ പുതിയ പത്രാധിപർ.

'പ്രവർത്തിക്കാൻ ന്യൂസ് റൂമില്ലെന്ന മാറ്റമാണ് ഇപ്പോഴുണ്ടായത്'; സ്ഥാനമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് ആർ രാജഗോപാൽ
'മറുനാടന്‍ ടൈപ്പ് മാധ്യമങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധമല്ല പരിഹാരം'- ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ അഭിമുഖം

കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്കിലുണ്ടായ റെയ്ഡും അറസ്റ്റും അടിയന്തരാവസ്ഥകാലത്ത് പോലും ഉണ്ടാവാത്തതാണെന്ന് രാജഗോപാൽ പ്രതികരിച്ചു. രണ്ട് പേരെ മാത്രം അറസ്റ്റ് ചെയ്തുവെ ന്നാണ് വാർത്തകൾ കണ്ടതെങ്കിലും അതങ്ങനെയെല്ലന്ന് അദ്ദേഹം പറഞ്ഞു.

"യഥാർത്ഥത്തിൽ 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം 46 പേരുടെ ഫോണുകളും ലാപ്ടോപ്പുകളും ശേഖരിച്ച് തിരച്ചിൽ നടത്തിയാൽ നിങ്ങൾക്കവരുടെ മുഴുവൻ ചരിത്രവും ലഭിക്കും. അപ്പോൾ അവർ ആ 46 പേരെയും അറസ്റ്റ് ചെയ്ത കഴിഞ്ഞു. അവരുടെ സ്വകാര്യതയിൽ കിടന്ന് മേയുകയെന്നതാണ് ചെയ്തിട്ടുള്ളത്. എന്നാൽ നമ്മുടെ മാധ്യമങ്ങൾക്ക് ഇതിനോട് ആവശ്യമായ രീതിയിൽ പ്രതികരിക്കാനായെന്ന് ഞാൻ കരുതുന്നില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in