താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും 
ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍

താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍

എക്കാലവും പ്രിയപ്പെട്ട മലയാള ചലച്ചിത്രഗാനങ്ങൾ

താമസമെന്തേ വരുവാന്‍

അന്നുമിന്നുമെന്നും പ്രിയഗാനം. നിലാവുള്ള ഒരു മനോഹര രാത്രി, സിത്താര്‍ മീട്ടി പാടുന്ന സുന്ദരനും അസുലഭ ശബ്ദസൗകുമാര്യമുള്ളവനുമായ കാമുകന്‍. അഭൗമമായി എവിടെയോ ഇരുന്ന് ഈ ഗാനം ആസ്വദിക്കുന്ന കാമുകി. രചനയും ശബ്ദവും സംഗീതവും ഇത്രമാത്രം ഇഴുകിചേര്‍ന്ന അപൂര്‍വം ഗാനങ്ങളെയുള്ളൂ

താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും 
ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍
രാഷ്ട്രീയ കേരളത്തിന്റെ ഗതി നിർണയിച്ച പത്ത് സംഭവങ്ങള്‍

നിറയൂ ജീവനില്‍ പുളകമായ്

ഒരു പുതിയ സംഗീത സംവിധായകന്റെ ആദ്യത്തെ മാസ്ഹിറ്റ് ഗാനം . പില്‍ക്കാലത്ത് മലയാള സിനിമാ സംഗീതത്തിന്‌റെ അവിഭാജ്യഘടകമായി മാറിയ ജോണ്‍സണ്‍. ഗാനങ്ങള്‍, ബാക്ഗ്രൗണ്ട് സ്‌കോര്‍, റീറിക്കോര്‍ഡിംഗ് ഇതിനിടയിലെ ചെറിയ മെലഡീസ് മര്‍മ്മമറിഞ്ഞും പരിപൂര്‍ണ നിയന്ത്രണത്തോടെയും നല്‍കിയ പശ്ചാത്തല സംഗീതം ഈ ഫോര്‍മാറ്റ് ഒക്കെത്തന്നെയാണ് ഇന്നും മലയാള സിനിമാ സംഗീതം പിന്തുടരുന്നത്.

കണ്ണീരും സ്വപ്‌നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍

മനസ്വിനി എന്ന സിനിമയിലെ ഗാനം. ഏതെങ്കിലും ഒരു സിനിമാ തിരക്കഥയുമായി ഇത്ര ചേര്‍ന്ന് നില്‍ക്കുന്ന ഒരു കവിഭാവന ഉണ്ടോ എന്ന് സംശയം. ധനികയായ കാമുകിക്ക് ദരിദ്രനായ കാമുകന്‌റെ ഗാനധാര.

ജീവിതമെന്നാല്‍ നിനക്കൊരു

മാതളപ്പൂമലര്‍ വനം താന്‍

ജീവിതമീ പാവങ്ങള്‍ക്കോ പാദം പൊള്ളും

പാഴ്മരൂ താന്‍

താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും 
ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍
മുരളി ഗോപി തിരഞ്ഞെടുക്കുന്നു മലയാളത്തിലെ 10 മികച്ച സിനിമകൾ

കായാമ്പൂ കണ്ണില്‍ വിടരും

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ' നദി ' റിലീസാകുന്നത്. തിരുവനന്തപുരം അജന്ത തിയേറ്ററില്‍ കുടുംബസമേതം പോയി ഈസ്റ്റ്മാന്‍ കളറിലുള്ള സിനിമ കാണുന്ന ഒളിമങ്ങാത്ത ഓര്‍മ്മ. ഗിത്താര്‍ വായിച്ച് പാടുന്ന കാമുകനായകനും, പാട്ടും, ഒരുമിച്ച് മനസ്സിലേക്ക് കയറി സ്ഥിരമായൊരിരിപ്പിടം നേടി. അന്നൊന്നും ഇതാരാ ഈ യേശുദാസ് എന്നറിയില്ല. പ്രേം നസീര്‍ പാടുന്നു. യേശുദാസും പാടുന്നു. രണ്ട് വ്യക്തികള്‍. ഒരേ ശബ്ദം. വല്യമ്മമാരുടെ കൂടെ ആകാശവാണിയില്‍ എത്തി ' നദി ' യുടെ റിക്കാര്‍ഡില്‍ 'കായാമ്പൂ കണ്ണില്‍ വിടരും ' പഠിച്ചു. അപ്പോഴും ഇതെന്താ ഈ കമലദളം, ആലിപ്പഴം, എന്നൊരു പിടുത്തവുമില്ല. അടുത്ത ദിവസം തന്നെ കാര്‍മല്‍ കോണ്‍വെന്റിലെ 3 ബി ക്ലാസ് ടീച്ചറും എന്റെ ആദ്യത്തെ ആരാധികയുമായ റോസി ടീച്ചറെ പാടിക്കേള്‍പ്പിച്ചു. കാച്ചെണ്ണയുടേയം ക്യുട്ടിക്കുറയുടേയും മണമുള്ള ടീച്ചറിന്റെ ഒരുമ്മയും, രണ്ട് പാരീസ് മിട്ടായിയും ആദ്യത്തെ പ്രതിഫലം!

തുളസി വിളി കേള്‍ക്കൂ

ഇണക്കുയിലെ ഇനിയെവിടെ കൂട്ട് കൂട്ടും

ഇണക്കുയിലെ

കാട്ടുതുളസിയിലെ വികാരനിര്‍ഭരമായ സീനില്‍ പി ബി ശ്രീനിവാസന്റെ ഈ ഗാനം കണ്ടുകേള്‍ക്കുന്ന കുട്ടിക്കാല ഓര്‍മ്മ ! ഹൃദയവും കണ്ണും നിറച്ച ആലാപനം

താമസമെന്തെ വരുവാനും പൊന്‍വെയില്‍ മണിക്കച്ചയും 
ജി വേണുഗോപാലിന്റെ മലയാളത്തിലെ 10 ഇഷ്ടഗാനങ്ങള്‍
മലയാളികളുടെ ഭാവുകത്വത്തെ മാറ്റി മറിച്ച പത്തു നോവലുകൾ

രാജീവനയനേ നീയറങ്ങൂ

MSV/തമ്പി / ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന അതിമധുരമായ ഗാനം . ചെറിയ ചെറിയ ഗമകങ്ങളിലൂടെ MSV സര്‍ , തമ്പി സാറിന്‌റെ രചനയെ പൂന്തുകില്‍ ചാര്‍ത്തുന്നു. ജയേട്ടന്റെ ഇമ്പമേറിയ കാമുക ശബ്ദം . ആയിരം ചുംബന സ്മൃതി സുമങ്ങള്‍ അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ

പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു

പ്രകൃതിയും രതിയും രാഗവും ശബ്ദവും സമ്മേളിക്കുന്ന ഒരു ഗാനം

സന്ധ്യയാം ഗോപസ്ത്രീതന്‍ മുഖം തുടുത്തു

ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു

രാജീവ നയനന്റെ -രതി വീണയാകുവാന്‍

രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ

ശങ്കരാഭരണ രാഗത്തിന്റെ സ്വത്ത് പിഴിഞ്ഞെടുത്ത ഈണം. വ്യംഗ്യമായി സുരതത്തിന് ക്ഷണിക്കുന്ന കാമുകന്റെ ആര്‍ദ്ര ശബ്ദം

യദുകുല രതി ദേവനെവിടെ

കൃഷ്ണനും രാധയും വൃന്ദാവനവും. രാധയുടെ പരിദേവനങ്ങള്‍ക്ക് കണ്ണന്‍ ഉച്ചസ്ഥായിയില്‍ മറുപടി നല്‍കുന്നു

താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍

പോരാതിരിക്കുമോ കണ്ണന്‍

മാനത്തെ കായലില്‍

കള്ളിച്ചെല്ലമ്മയിലെ ഗാനം. യേശുദാസിനും ജയചന്ദ്രനും ശേഷം സവിശേഷമായ ഒരു പുരുഷ ശബ്ദം. രാഘവന്‍ മാസ്റ്ററുടെ കണ്ടുപിടിത്തമാണ് ബ്രഹ്‌മാനന്ദന്‍.

മയക്കമെന്തേ മയക്കമെന്തേ

മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍കിടാവേ

മൃദുവായ ആലാപനവും നിശ്ചയദാർഢ്യവുമുള്ള കാമുകശബ്ദം

കവിളത്തെ കണ്ണീര്‍ കണ്ട്

മണി മുത്താണെന്ന് കരുതി

വിലപേശാനോടി വന്ന വഴിയാത്രക്കാരാ

എന്റെ എക്കാലത്തെയും പ്രിയഗായികയും പ്രിയ സംഗീത സംവിധായകനും ഒന്നിക്കുമ്പോഴുള്ള ഇന്ദ്രജാലം ഈ പാട്ടിനുണ്ട്. ആദ്യ നാലുവരികള്‍ ഒമര്‍ ഖയ്യാമിന്റെ പേര്‍ഷ്യന്‍ ഈരടികളില്‍ നിന്ന് കടം കൊണ്ടതാണെന്ന അപഖ്യാതി തടയുവാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ അടുത്ത രണ്ടുവരികള്‍ സ്വന്തം ശൈലിയില്‍ മെനഞ്ഞെടുത്തു

കദനത്തില്‍ തേങ്ങല്‍ കേട്ടു

പുതുരാഗമെന്ന് കരുതി

ശൃുതി ചേര്‍ക്കാനോടിയെഇത്തിയ വഴിയാത്രക്കാരാ

logo
The Fourth
www.thefourthnews.in