കളരിയില്‍ ചുവടുറപ്പിച്ച് ആയുര്‍വേദത്തിലേക്ക്

കളരിയിലൂടെ ആയൂര്‍വേദത്തിലേക്കെത്തിയ ഒരാളെ പരിചയപ്പെടാം

പുതിയ തലമുറ പുതിയ പഠന മേഖലകളിലേക്ക് പോകുമ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ തനത് ആയോധനകലയായ കളരിപയറ്റും പരാമ്പരാഗത ചികിത്സാ മാര്‍ഗ്ഗമായ ആയുര്‍വേദത്തെയും അടുത്തറിയുകയും പുതിയ തലമുറയ്ക്കായി പരിചയപ്പെടുത്തുകയുമാണ് മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി വിജിത് ടി.  പ്ലസ് ടു പഠനത്തിന് ശേഷം കളരിയും പഞ്ചകര്‍മ്മയുമെല്ലാമായി മുന്നോട്ട് പോകുന്ന വിജിത് തമിഴ്‌നാട് സ്‌കൂളിലെ കളരി അധ്യാപകനാണ്.

തന്റെ വീട്ടുമുറ്റത്ത് വ്യത്യസ്തങ്ങളായ അഞ്ഞൂറിലധികം ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കുന്ന വിജിതിന് ഈ സസ്യങ്ങളുടെ ഓരോന്നിന്റെയും ഉപയോഗവുമറിയാം. പന്ത്രണ്ട് തരം തുളസി, പച്ചയോടെ തന്നെ കത്തുന്ന അഗ്നി ഇല, പുരാണങ്ങളില്‍ പറയുന്ന പുത്രന്‍ജീവ, രുദ്രാക്ഷം, ഭദ്രാക്ഷം, കമണ്ഡലു തുടങ്ങീ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങളെല്ലാം ഇവിടെയുണ്ട്.  വിവിധതരം മുറിവൂട്ടികള്‍ നാല് വിധം കൊടുവേലി എന്നിവയും വിജിതിന്റെ കയ്യിലുണ്ട്. അഞ്ചോളം വ്യത്യസ്ത സമ്പ്രദായങ്ങളില്‍ കളരി അഭ്യസിച്ച വിജിത് കളരിയിലൂടെയാണ് ആയുര്‍വേദത്തിലേക്കെത്തുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ കളരിയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമ്പോള്‍ കേരളം അത്തരം ശ്രമങ്ങള്‍ നടത്തുന്നില്ലെന്നതാണ് ഖേദകരമെന്ന് വിജിത് പറയുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in