യോഗിയുടെ യുപിയിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അവശ്യസൗകര്യങ്ങളില്ല; ഹത്രാസ്  നൽകുന്ന പാഠമെന്ത്?

യോഗിയുടെ യുപിയിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അവശ്യസൗകര്യങ്ങളില്ല; ഹത്രാസ് നൽകുന്ന പാഠമെന്ത്?

മതിയായ ഡോക്ടര്‍മാരോ, അവശ്യമരുന്നുകളോ ഇല്ലാതെ പോയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഏഴു വര്‍ഷം മുമ്പാണ് ഉത്തര്‍പ്രദേശ് എന്ന 'മഹാ സംസ്ഥാനത്ത്' നിന്നു സമാനതകളില്ലാത്ത ഒരു ദുരന്തവാര്‍ത്ത കേട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചതെന്നു പേരുകേട്ട ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങളില്ലാതെ 1317 പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചെന്ന വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചു നിന്നു. ഒരിറ്റു ജീവശ്വാസത്തിനായി പിടയുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി, അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ക്കു വേണ്ടി കേണ് യാചിച്ച് അധികാരികളുടെ കാലുപിടിച്ച കഫീല്‍ ഖാന്‍ എന്ന ഡോക്ടറെ തടവറയ്ക്കുള്ളില്‍ അടച്ച വാര്‍ത്തയും പിന്നീട് കേട്ടു.

കഫീല്‍ ഖാന്‍ പറഞ്ഞതത്രയും കള്ളമാണെന്നും യുപി രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണെന്നുമാണ് അന്ന് യുപിയിലും കേന്ദ്രഭരണത്തിലുമുണ്ടായിരുന്നു ബിജെപി ആവര്‍ത്തിച്ച് അവകാശപ്പെട്ടത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ദുരന്ത വാര്‍ത്തകൂടി യുപിയില്‍ നിന്നു പുറത്തുവരുമ്പോള്‍ മനസിലാകുന്നത് കഫീല്‍ ഖാനായിരുന്നു ശരിയെന്നാണ്. ഇന്നലെ ഉത്തര്‍പ്രദേശില്‍ ഭോലെ ബാബയുടെ പ്രാര്‍ഥന സമ്മേളനമായ സത്സംഗത്തിനിടെ ഉണ്ടായ അപകടമാണ് രാജ്യത്തെ വീണ്ടും നടുക്കിയത്. 116 പേരാണ് തിക്കിലും തിരക്കിലുംപെട്ടു മരിച്ചത്.

യോഗിയുടെ യുപിയിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അവശ്യസൗകര്യങ്ങളില്ല; ഹത്രാസ്  നൽകുന്ന പാഠമെന്ത്?
ഉത്തര്‍പ്രദേശില്‍ സത്‌സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറോളം മരണം; നിരവധി പേര്‍ക്ക് പരുക്ക്

അപകടമുണ്ടായതിനു പിന്നാലെ സമീപത്തെയും അകലെയുള്ള ആശുപത്രികളിലേക്കൂം കിട്ടിയ വാഹനങ്ങളിലൊക്കെ പരുക്കേറ്റവരെ എത്തിച്ചിരുന്നു. എന്നാല്‍ മതിയായ ഡോക്ടര്‍മാരോ, അവശ്യമരുന്നുകളോ ഇല്ലാതെ പോയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

മതിയായ ഡോക്ടര്‍മാരോ, അവശ്യമരുന്നുകളോ ഇല്ലാതെ പോയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

2017-ലെ പോലെ ആശുപത്രികളില്‍ വേണ്ടത്ര ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലയിടത്തും ആശുപത്രി അധികൃതരും പരുക്കേറ്റവരുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഔദ്യോഗിക കണക്കുകളില്‍ മരണസംഖ്യ 116 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ 150-ലേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ മരണസംഖ്യ കുറച്ചു കാണിക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു.

യോഗിയുടെ യുപിയിൽ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അവശ്യസൗകര്യങ്ങളില്ല; ഹത്രാസ്  നൽകുന്ന പാഠമെന്ത്?
80,000 പേര്‍ പങ്കെടുത്ത പ്രാര്‍ഥനാ യോഗം, നിയന്ത്രിക്കാന്‍ 72 പോലീസുകാര്‍, ഹത്രാസില്‍ മരണസംഖ്യ ഉയരുന്നു; ആരാണ് ഭോലേ ബാബ?

അപകടമുണ്ടായതിനു പിന്നാലെ തന്നെ സമീപത്തെ ആശുപത്രികളിലേക്കെല്ലാം അടിയന്തര സഹായം ആവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും പരുക്കേറ്റവരെ സംഭവസ്ഥലത്തു നിന്നു നീക്കാന്‍ ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രാക്ടറുകളിലും റോഡരികില്‍ നിന്നു കൈകാണിച്ചു നിര്‍ത്തിയ വണ്ടികളിലുമായാണ് പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. സംഭവം നടന്ന ഹത്രാസ് സിക്കന്ദര്‍ റൗവിലും സമീപ പഞ്ചായത്തുകളിലുമുള്ള ആശുപത്രികളില്‍ വേണ്ടത്ര മരുന്നുകളോ മറ്റു സന്നാഹങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതായി എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക കണക്കുകളില്‍ മരണസംഖ്യ 116 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ 150-ലേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞത്.

ഗുരുതരമായി പരുക്കേറ്റവരെപ്പോലെ മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കിടത്തിയ ശേഷമാണ് സൗകര്യങ്ങളുള്ള മറ്റാശുപത്രികളിലേക്കു മാറ്റിയെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയാണ് വന്‍ അപകടത്തിന് കാരണമായതെന്നതും ശ്രദ്ധേയമാണ്.

പരിപാടിയില്‍ പങ്കെടുക്കാനായി 80,000 പേര്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരെ നിയന്ത്രിക്കാന്‍ വെറും 72 പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തിലാണ് അപകടം നടന്നത്.

സത്സംഗം അവസാനിച്ചതിന് ശേഷം, ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയും ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ അരികിലുള്ള ഓടയില്‍ ചിലര്‍ വീഴുകയും ചെയ്തു. പിന്നാലെ, ജനങ്ങള്‍ പരിഭ്രാന്തരാവുകയും തിക്കുംതിരക്കും സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ ഇതുവരെ 116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 900-ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ 386 പേരുടെ നില ഗുരുതരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in