യുക്രെയ്‌ന്റെ ഭാവി, യുദ്ധത്തിന്റെയും

റഷ്യൻ സൈന്യം കടക്കുന്നതോടെ യുക്രെയ്‌ൻ അടിയറവ് പറയുമെന്നായിരുന്നു പുടിൻ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല പലപ്പോഴും തിരിച്ചടികൾ നേരിടേണ്ടി വരികയും ചെയ്തു.

റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിൽ പുടിന് പാളിപോയത് രണ്ട് കാര്യങ്ങളിലാണ്. യുക്രെയ്‌ന്റെ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടാകില്ല എന്ന് കരുതിയിടത്താണ് ആദ്യത്തെ വീഴ്ച സംഭവിച്ചത്. റഷ്യൻ സൈന്യം കടക്കുന്നതോടെ യുക്രെയ്‌ൻ അടിയറവ് പറയുമെന്നായിരുന്നു പുടിൻ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല പലപ്പോഴും തിരിച്ചടികൾ നേരിടേണ്ടി വരികയും ചെയ്തു. രണ്ടാമതൊരു പാളിച്ച സംഭവിച്ചത് യുക്രെയ്നെ സഹായിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ കഴിവിനെ വിലകുറച്ച് കണ്ടിടത്താണ്. അവർക്ക് ഇത്രത്തോളം യുക്രെയ്നെ സഹായിക്കാനാകുമെന്ന് പുടിൻ കണക്കുകൂട്ടിയിരുന്നില്ല എന്ന് വേണം മനസിലാക്കാൻ. റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ യുദ്ധം, അതിന്റെ ഭാവി എന്നതിനെ പറ്റി 'ദ ഹിന്ദു' ഇന്റർനാഷണൽ അഫെയേഴ്സ് എഡിറ്റർ സ്റ്റാൻലി ജോണി സംസാരിക്കുന്നു.

logo
The Fourth
www.thefourthnews.in