കുടിയേറ്റക്കാരെ  
'ക്രിമിനലു'കളാക്കുന്ന ഭരണകൂടങ്ങൾ; വംശീയ വിവേചനത്തിൽനിന്ന് മുക്തിയില്ലാതെ അഭയാർഥി ജീവിതങ്ങള്‍

കുടിയേറ്റക്കാരെ 'ക്രിമിനലു'കളാക്കുന്ന ഭരണകൂടങ്ങൾ; വംശീയ വിവേചനത്തിൽനിന്ന് മുക്തിയില്ലാതെ അഭയാർഥി ജീവിതങ്ങള്‍

സ്വന്തം രാജ്യത്ത് നേരിടേണ്ടിവരുന്ന വംശീയ ആക്രമണങ്ങൾ, വിവേചനം, അസഹിഷ്ണുത എന്നിവയുടെ ഫലമായി ആയിരക്കണക്കിന് ആളുകളാണ് പലായനത്തിന് നിർബന്ധിതമാകുന്നത്

ഈ വർഷം അവസാനിക്കുമ്പോൾ കുറഞ്ഞത് 2480 പേരെങ്കിലും യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയൻ കടലിൽ വച്ച് മരിക്കുകയോ അപ്രത്യക്ഷമാകുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇക്കഴിഞ്ഞ ജൂണിലാണ് 600 പേർ ഗ്രീസിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചുവെന്ന വിവരം ലോകമറിഞ്ഞത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്ന ഇങ്ങനെയുള്ള ആയിരങ്ങളാണ് ഓരോ വർഷവും കൊല്ലപ്പെടുന്നത്. ചിലർ വഴിമധ്യേ, മറ്റുചിലർ തങ്ങളുടെ ലക്ഷ്യസ്ഥാനമായ രാജ്യങ്ങളിൽ എത്തിയ ശേഷം.

ഇതുവരെ ലോകത്താകമാനം നിർബന്ധിതമായി കുടിയിറക്കപ്പെട്ട മനുഷ്യരുടെ എണ്ണം 11 കോടിയാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സ്വന്തം രാജ്യത്ത് നേരിടേണ്ടി വരുന്ന വംശീയവിവേചനം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ, എന്നിങ്ങനെ നിരവധി കാരണങ്ങളാണ് സ്വന്തം നാട്ടിൽനിന്ന് കുടിയിറങ്ങാനോ, കുടിയിറക്കപ്പെടാനോ കാരണമാകുന്നത്. നിസ്സഹായരാക്കപ്പെട്ട ഈ മനുഷ്യർക്ക് മുൻപിൽ മിക്ക രാജ്യങ്ങളും വാതിലുകൾ കൊട്ടിയടക്കാറാണ് പതിവ്. 'ബോട്ടുകൾ തടയുക' എന്ന ബ്രിട്ടനിലെ വലതുപക്ഷക്കാരുടെ മുദ്രാവാക്യം തന്നെ അതിനൊരു ഉദാഹരണമാണ്. അങ്ങനെയൊരു കൊട്ടിയടക്കലിന്റെ ഭാഗമായിരുന്നു അടുത്തിടെ ഋഷി സുനകിന്റെ കൺസർവേറ്റിവ് സർക്കാർ കൊണ്ടുവന്ന കുടിയേറ്റവിരുദ്ധ നിയമങ്ങൾ. വംശീയ ദേശീയതയിലധിഷ്ഠിതമായ സങ്കുചിത മനോഭാവവും കൊണ്ടാണ് ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ മിക്കപ്പോഴും ഇത്തരം കുടിയേറ്റ നയങ്ങൾ സ്വീകരിക്കുന്നത്. രാജ്യത്ത് വർധിക്കുന്ന കുറ്റകൃത്യങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും കാരണം കുടിയേറ്റക്കാരുടെ മേൽ കെട്ടിവയ്ക്കുന്നതും പല വികസിത രാജ്യങ്ങളുടെയും പതിവാണ്.

സ്വന്തം നാട്ടിൽ നേരിട്ട വിവേചനങ്ങളിൽനിന്ന് മുക്തി നേടാൻ മറ്റൊരിടത്തേക്ക് കുടിയേറുന്നവർക്ക് അവിടെയും അനുഭവിക്കേണ്ടി വരുന്നത് കൊടിയ അനീതിയാണ്

പലായനത്തിന് നിർബന്ധിതമാക്കുന്ന വംശീയത

സ്വന്തം രാജ്യത്ത് നേരിടേണ്ടിവരുന്ന വംശീയ ആക്രമണങ്ങൾ, വിവേചനം, അസഹിഷ്ണുത എന്നിവയുടെ ഫലമായി ആയിരക്കണക്കിന് ആളുകളാണ് ആഭ്യന്തരവും രാജ്യാന്തരവുമായ പലായനത്തിന് നിർബന്ധിതമാകുന്നത്. മ്യാൻമറിലെ ന്യൂനപക്ഷമായിരുന്ന റോഹിങ്ക്യകളുടെ ജീവിതം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജനിച്ചുവളർന്ന ഭൂമിയിൽ ദശാബ്ദങ്ങളായി വിവേചനവും അടിച്ചമർത്തലുകളും നേരിടേണ്ടി വന്ന സമൂഹമാണ് റോഹിങ്ക്യകൾ. ഒടുവിൽ ജീവിക്കാനുള്ള അവസരം പോലും ഇല്ലാതായതോടെയാണ് മ്യാന്മറിൽനിന്ന് ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇന്ത്യ, തായ്‌ലൻഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഓടിപ്പോയത്.

 റോഹിങ്ക്യ
റോഹിങ്ക്യ

ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കും സമാനമായിരുന്നു അനുഭവം. 1956ൽ സിംഹള ഒൺലി ആക്റ്റ് നടപ്പാക്കുക വഴി സിംഹള ദ്വീപിന്റെ ഔദ്യോഗിക ഭാഷയാക്കുകയും തമിഴരെ പ്രധാന തൊഴിൽ മേഖലകളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത് ആഭ്യന്തര കലാപത്തിലേക്കാണ് ദ്വീപുരാജ്യത്തെ തള്ളിവിട്ടത്. എന്നാൽ സ്വന്തം നാട്ടിൽ നേരിട്ട വിവേചനങ്ങളിൽനിന്ന് മുക്തി നേടാൻ മറ്റൊരിടത്തേക്ക് കുടിയേറുന്നവർക്ക് അവിടെയും അനുഭവിക്കേണ്ടി വരുന്നത് കൊടിയ അനീതിയാണ്.

കുടിയേറ്റക്കാരെ  
'ക്രിമിനലു'കളാക്കുന്ന ഭരണകൂടങ്ങൾ; വംശീയ വിവേചനത്തിൽനിന്ന് മുക്തിയില്ലാതെ അഭയാർഥി ജീവിതങ്ങള്‍
മനുഷ്യക്കടത്ത് സംശയം: ഫ്രാന്‍സ് പിടിച്ചെടുത്ത വിമാനം മുംബൈയിലെത്തി

അഭയം തേടുന്നിടത്തെ വംശീയത

കമ്പിവേലികൾ മുതൽ കിലോമീറ്ററുകൾ നീണ്ട വൻ മതിലുകളും വർഷാവർഷം കൂടുന്ന സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം കുടിയേറ്റക്കാരോടുള്ള തദ്ദേശീയരുടെ വിമുഖത വ്യക്തമാക്കുന്നവയാണ്. അഭയാർഥികളെ തടയാന്‍ ജനാധിപത്യത്തിന്റെ മുഖം മൂടിയിടുന്ന വർഗ-വർണ-വംശ വെറിയുള്ള ഭരണകൂടങ്ങൾ പണ്ടുമുതലേ തുടർന്നുപോരുന്ന ഒരു രീതിയാണിത്. 1999ൽ കൊസോവോയിൽനിന്ന് 2015ൽ സിറിയയിൽനിന്നും അഭയാർഥി പ്രവാഹമുണ്ടായപ്പോൾ പല രാജ്യങ്ങളും അവരുടെ അതിർത്തികൾ അടച്ചുപൂട്ടിയിരുന്നു.

രാജ്യത്ത് അസ്ഥിരതയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു കൊസോവൻ- അൽബേനിയൻ അഭയാർഥികൾക്ക് മാസിഡോണിയ അഭയം നിഷേധിച്ചത്. സിറിയയിൽ നിന്നുള്ളവർ രാജ്യത്ത് പ്രവേശിപ്പിക്കും മുൻപ് 18 മാസം വരെ തടവിൽ പാർപ്പിച്ച് തീവ്രവാദ സാധ്യത ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്ന് നൽകിയിരുന്ന നിർദേശം. ഇതിനെല്ലാം പുറമെയാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന കുടിയേറ്റവിരുദ്ധ പ്രസ്താവനകൾ. അവരെ ക്രിമിനലുകളായാണ് പലപ്പോഴും വലതുപക്ഷക്കാർ കണക്കാക്കുന്നത്.

ലോകം അതിരൂക്ഷമായ അഭയാർഥി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നിരുന്നാലും മാനുഷികതയെന്ന മൂല്യത്തെ കണക്കിലെടുത്ത് കൊളോണിയൽ ബോധങ്ങളെ മാറ്റിനിർത്തി, എല്ലാ അഭയാർഥികളെയും തുല്യമായി കേൾക്കുകയും പരിഗണിക്കുകയും ചെയ്യണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. എന്നാൽ 2023 കടന്നുപോകുമ്പോഴും ഭരണകൂടങ്ങൾ ഇതര ജനതയോടുള്ള ഭീതി പരത്തി

logo
The Fourth
www.thefourthnews.in