യഹോവ സാക്ഷികൾ: കോടതി കയറിയ വിശ്വാസ സംരക്ഷണം, കളമശേരി സംഭവത്തെത്തുടർന്ന് ചർച്ചകളിൽ നിറഞ്ഞ രണ്ട് വിഷയങ്ങൾ

യഹോവ സാക്ഷികൾ: കോടതി കയറിയ വിശ്വാസ സംരക്ഷണം, കളമശേരി സംഭവത്തെത്തുടർന്ന് ചർച്ചകളിൽ നിറഞ്ഞ രണ്ട് വിഷയങ്ങൾ

യഹോവ സാക്ഷികളുടെ പ്രമാണപ്രകാരം ഭൗതിക രാജ്യത്തിലല്ല, ദൈവ രാജ്യത്തിലാണ് അവർ വിശ്വസിക്കുന്നത്

കളമശേരി സ്ഫോടനത്തോടെ ചർച്ചകളിൽ നിറയുകയാണ് യഹോവ സാക്ഷികൾ. ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിച്ച് വന്നതുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങൾ ഇപ്പോൾ ചർച്ചകളിൽ ഉയരുന്നുണ്ട്. യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് 1987ൽ സുപ്രീംകോടതി വരെ എത്തിയ ദേശീയഗാന കേസും 2020 ൽ ശബത്ത് സംരക്ഷിക്കാൻ ഒൻപത് വിദ്യാർഥികൾക്ക് പരീക്ഷാ സമയത്തിൽ മാറ്റം വരുത്തികൊടുത്തതുമാണിത്.

യഹോവ സാക്ഷിയായ കോട്ടയം സ്വദേശി ഇമ്മാനുവലിൻ്റെ മക്കളാണ് ബിജോയും ബിനു മോളും ബിന്ദുവും. സ്കൂൾ അസംബ്ലിയിൽ ദേശീയഗാനം ചൊല്ലുമ്പോൾ ഇവർ മാത്രം കൂടെ ആലപിച്ചില്ല. മതവിശ്വാസം ഇത് അനുവദിക്കുന്നില്ലെന്നാണ് ഇതിനുപറഞ്ഞ ന്യായീകരണം. 1985 ജൂലൈയിൽ സ്കൂളിൽ വന്ന ഒരു എം എൽ എ ഇത് കാണുകയും വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു. കുട്ടികൾ ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കാറുണ്ടെന്നും ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് സമിതി കണ്ടെത്തിയത്. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ കുട്ടികളെ പുറത്താക്കി. ഇവിടെ തുടങ്ങുന്നു നിയമയുദ്ധം.

അനുച്ഛേദം 25-ലാണ് മതവിശ്വാസങ്ങൾക്കുള്ള അവകാശമുള്ളത്. സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏതൊരാൾക്കും അവകാശമുണ്ട്

സ്കൂളിനെതിരെ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചു. യഹോവ സാക്ഷികളുടെ പ്രമാണപ്രകാരം ഭൗതിക രാജ്യത്തിലല്ല, ദൈവ രാജ്യത്തിലാണ് വിശ്വസിക്കുന്നത്. ദേശീയഗാനത്തെയോ പതാകയോ വിശ്വാസികൾ വണങ്ങാറില്ല. എന്നാൽ ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഇമ്മാനുവേലിൻ്റെ വാദങ്ങൾ തള്ളി. ദേശീയഗാനത്തിൻ്റെ വരികൾ ഒരു മതവിശ്വാസത്തിനും എതിരല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.

മതപരായ കാരണങ്ങളാൽ ഒൻപത് പ്ലസ് ടു വിദ്യാർഥികൾക്ക് സൂര്യാസ്തമയത്തിനുശേഷം പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകി

തുടർന്ന് കേസ് സുപ്രീംകോടതിയിലെത്തി. കുട്ടികളുടെ പ്രവൃത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുമോ? ഭരണഘടനയുടെ മൗലികാവകാശമായ മതവിശ്വാസങ്ങൾക്കുള്ള അവകാശപ്രകാരം ദേശീയഗാനം ആലപിക്കാതിരിക്കാമോ? ദേശീയഗാനം ആലപിക്കാതിരിക്കുന്നത് 1971 ലെ പ്രിവൻഷൻ ഓഫ് നാഷണൽ ഓണർ ആക്ടിൻ്റെ പരിധിയിൽ വരുമോ? എന്നീ കാര്യങ്ങൾ സുപ്രിം കോടതി പരിശോധിച്ചു. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) ആണ് ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്നത്. ഭരണഘടനയുടെ തന്നെ അനുച്ഛേദം 51 എ അനുസരിച്ച് ദേശീയഗാനത്തെയും ദേശീയപതാകയേയും ബഹുമാനിക്കൽ ഓരോ പൗരന്റെഇയും മൗലിക കടമയാണ്. കുട്ടികൾ ദേശീയഗാനം ആലപിക്കുന്നില്ലെങ്കിലും ബഹുമാനിക്കുന്നുണ്ട്. അതിനാൽ സ്കൂളിൽനിന്ന് പുറത്താക്കിയത് മൗലികാവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി കണ്ടെത്തി.

യഹോവ സാക്ഷികൾ: കോടതി കയറിയ വിശ്വാസ സംരക്ഷണം, കളമശേരി സംഭവത്തെത്തുടർന്ന് ചർച്ചകളിൽ നിറഞ്ഞ രണ്ട് വിഷയങ്ങൾ
കളമശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റുകള്‍ക്കെതിരേ പോലീസ് നടപടി, രജിസ്റ്റര്‍ ചെയ്തത് പത്തോളം കേസുകള്‍

അനുച്ഛേദം 25-ലാണ് മതവിശ്വാസങ്ങൾക്കുള്ള അവകാശമുള്ളത്. സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏതൊരാൾക്കും അവകാശമുണ്ട്. കുട്ടികൾ ദേശീയ ഗാനത്തോട് ബഹുമാനസൂചകമായി എഴുന്നേറ്റുനിൽക്കുന്നതിനാൽ അവർ അത് പാടാതിരിക്കുന്നത് പൊതു സാന്മാർഗികതയ്ക്കും പൊതു സമാധാനത്തിനും ദോഷം ചെയ്യുന്നുമില്ല. അതുകൊണ്ട് കുട്ടികൾക്ക് അവരുടെ മതവിശ്വാസത്തിൻ്റെ ഭാഗമായി ദേശീയ ഗാനം ആലപിക്കാതിരിക്കാൻ അനുച്ഛേദം 25 (1) അനുവദിക്കുന്നുണ്ട്.

1971 ലെ പ്രിവൻഷൻ ഓഫ് നാഷണൽ ഓണർ ആക്ടിൻ്റെ ആക്ടിലെ മൂന്നാം വകുപ്പ് അനുസരിച്ച് ഇന്ത്യയുടെ ദേശീയ ഗാനം പാടുന്നത് മനഃപൂർവം തടയുകയോ അല്ലെങ്കിൽ അങ്ങനെ പാടുന്ന സംഘത്തിന് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇവിടെ കുട്ടികൾ ദേശീയ ഗാനം പാടുന്നത് തടയുകയോ ദേശീയ ഗാനം പാടുന്നവർക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. യഹോവ സാക്ഷികൾ ലോകത്തെവിടെയും ദേശീയഗാനം ആലപിക്കാറില്ല. എന്നാൽ , മതവിശ്വാസങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണമെന്നാൽ മതത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾക്കാണ് ലഭിക്കുകയെന്നായിരുന്നു സുപ്രീംകോടതിയുടെ ഇക്കാര്യത്തിലെ  നിലപാട്.

ഇതിന് സമാനമായ വിഷയമാണ് 2020 ൽ സംസ്ഥാന സർക്കാരിന് മുന്നിലെത്തിയത്. മതപരായ കാരണങ്ങളാൽ ഒൻപത് പ്ലസ് ടു വിദ്യാർഥികൾക്ക് സൂര്യാസ്തമയത്തിനുശേഷം പരീക്ഷയെഴുതാൻ സർക്കാർ അനുമതി നൽകിയിരുന്നു. സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭയിൽപ്പെട്ട വിദ്യാർഥികൾക്കാണ് അഭ്യർഥന മാനിച്ച സർക്കാർ പ്രത്യേക അനുമതി നൽകിയത്.

യഹോവ സാക്ഷികൾ: കോടതി കയറിയ വിശ്വാസ സംരക്ഷണം, കളമശേരി സംഭവത്തെത്തുടർന്ന് ചർച്ചകളിൽ നിറഞ്ഞ രണ്ട് വിഷയങ്ങൾ
'യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍, തിരുത്താന്‍ തയാറായില്ല'; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്‍

സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ച് സാർവത്രികമായി വിശുദ്ധ ശബത്ത് വെള്ളിയാഴ്ച വൈകീട്ട് മുതൽ ശനിയാഴ്ച വൈകീട്ട് വരെയാണ്. ഇംപ്രൂവ്‌മെന്റ് പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ പ്രൊട്ടസ്റ്റന്‍റ് വിഭാഗമായ സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ ശനിയാഴ്ച വൈകീട്ട് വരെയുള്ള പ്രതിവാര വിശുദ്ധ പ്രാർഥനാ സമയമായതിനാലാണ് ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷയെഴുതാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.

logo
The Fourth
www.thefourthnews.in