'ഇത് ആര്‍ക്കും കിട്ടാന്‍ പാടില്ലാത്ത പുരസ്‌കാരം', തുറന്നുപറഞ്ഞ് കെ കെ ഷാഹിന

തനിക്കെതിരായ യുഎപിഎ കേസിനെക്കുറിച്ചും അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ നേരിട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ചും പുരസ്‌ക്കാരലബ്ധിയെക്കുറിച്ചും സംസാരിക്കുകയാണ് കെ കെ ഷാഹിന

''യുഎപിഎ ചുമത്തിയ കേസ്, അതിനായുള്ള യാത്രകള്‍... നീണ്ട 13 വര്‍ഷം തന്റെ ജീവിതത്തെ മുഴുവനായും മാറ്റുകയായിരുന്നു. ഓരോ 15 ദിവസവും കുടകിലേക്കുള്ള യാത്ര. പിന്നീട് അത് മാസത്തിലൊരിക്കലായി. ആദ്യമൊക്കെ ഈ യാത്രകള്‍ ട്രോമയായിരുന്നു. എന്നാല്‍ പിന്നീട് ആ യാത്രകളെ ജോലിക്കായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ കേസ് ഒട്ടേറെ തിരിച്ചറിവുകളുടെ പുതിയ ഒരു ലോകമാണ് തുറന്നുതന്നത്,'' ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയും ഔട്ട്‌ലുക്ക് സീനിയര്‍ എഡിറ്ററുമായ കെ കെ ഷാഹിന തന്റെ അനുഭവങ്ങള്‍ ദ ഫോര്‍ത്തിനോട് പങ്കുവച്ചു.

തനിക്കെതിരായ യുഎപിഎ കേസിനെക്കുറിച്ചും അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ നേരിട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ചും പുരസ്‌കാര ലബ്ധിയെക്കുറിച്ചും സംസാരിക്കുകയാണ് കെ കെ ഷാഹിന.

Related Stories

No stories found.
logo
The Fourth
www.thefourthnews.in