ജനങ്ങളുപേക്ഷിച്ച ഗ്രാമങ്ങള്‍, വാഗമൺ ചെരുവിലെ പ്രേതഭൂമി

രണ്ട് വര്‍ഷം കൊണ്ട് കൂട്ടിക്കലും കൊക്കയാറും മാറി. ഒറ്റപ്പെട്ട്, ശ്മശാന മൂകതയുടെ ഗ്രാമങ്ങളാണ് ഇവ ഇപ്പോൾ

പച്ചപുതഞ്ഞ വാഗമണ്‍ മലകളുടെ താഴ്‌വര. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തും ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തും ഈ താഴ്വരയിലാണ്. മലയോര ഗ്രാമങ്ങളിലെ സ്വാഭാവിക ജീവിതമായിരുന്നു ഈ ഗ്രാമങ്ങളിലും. പക്ഷേ രണ്ട് വര്‍ഷം കൊണ്ട് ഈ ഗ്രാമങ്ങള്‍ മാറി.

രണ്ട് വര്‍ഷത്തിനിടയില്‍ 200ല്‍ അധികം ഉരുള്‍പൊട്ടലുകളും അഞ്ഞൂറില്‍ അധികം മണ്ണിടിച്ചിലുകളുമുണ്ടായി. മുഴുവനായും തകര്‍ന്ന ഗ്രാമത്തില്‍ നില്‍ക്കാനാവാതെ ആളുകള്‍ കൂട്ട പലായനത്തിലാണ്. അഞ്ഞൂറിൽ അധികം കുടുംബങ്ങള്‍ ഈ ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞു. ഒറ്റപ്പെട്ട്, ശ്മശാന മൂകതയുടെ ഗ്രാമങ്ങളാണ് ഇപ്പോള്‍ കൂട്ടിക്കലും കൊക്കയാറും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in