പെണ്‍ ചരിത്രം കടഞ്ഞെടുത്ത ശില്‍പ്പങ്ങള്‍

ചിത്ര ഇ ജിയുടെ പരോപകാര ജീവിതങ്ങള്‍ എന്ന ശില്‍പ്പവും സുജ പി കെയുടെ പുനര്‍ജനി എന്ന ശില്‍പ്പവും കേരളീയ ചരിത്രത്തില്‍ സ്ത്രീ സമൂഹം നടന്നു തീര്‍ത്ത വഴികള്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്

ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും പ്രമേയമാക്കി സ്ത്രീ ശില്‍പ്പികളുടെ രണ്ട് വലിയ ശില്‍പ്പങ്ങളൊരുക്കി കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ഹെറിറ്റേജ് മ്യൂസിയം. ചിത്ര ഇ ജിയുടെ പരോപകാര ജീവിതങ്ങള്‍ എന്ന ശില്‍പ്പവും സുജ പി കെയുടെ പുനര്‍ജനി എന്ന ശില്‍പ്പവും കേരളീയ ചരിത്രത്തില്‍ സ്ത്രീ സമൂഹം നടന്നു തീര്‍ത്ത വഴികള്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ദളിത് സ്ത്രീരാഷ്ട്രീയവും, അധ്വാനിക്കുന്ന സ്ത്രീ ശരീരവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമെല്ലാം ചിത്രയുടെ ശില്‍പ്പത്തിന് വിഷയമായപ്പോള്‍ ശൈശവ വിവാഹം, നങ്ങേലി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങി വിവിധ ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിച്ച് സ്വയം കടഞ്ഞെടുത്ത ശില്‍പ്പമാണ് സുജയുടെ പുനര്‍ജനി. സി-ഡിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പൊതു ഇടങ്ങളില്‍ സ്ത്രീ ശില്‍പ്പികളുടെ വലിയ ശില്‍പ്പം വരുന്ന സന്തോഷത്തില്‍ തങ്ങളുടെ സൃഷ്ടിയെ പരിചയപ്പെടുത്തുകയാണ് ശില്‍പ്പികള്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in