വരുമാനമുണ്ടാക്കാൻ കെഎസ്ആർടിസി ; കണ്ടം ചെയ്ത ബസില്‍ നിന്നുണ്ടാക്കുന്നത് ലക്ഷങ്ങൾ

വയനാട്ടിലും മൂന്നാറിലുമായിരുന്നു കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി തുടങ്ങിയത്

ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. വയനാട്ടിലും മൂന്നാറിലുമായിരുന്നു കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി തുടങ്ങിയത്. കണ്ടം ചെയ്ത ബസുകളിലൊരുക്കിയ ഡോര്‍മിറ്ററി സര്‍വീസുകളില്‍ നിന്ന് വയനാട്ടിലെ ബത്തേരി ഡിപ്പോ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ വരുമാനം നേടി. കുറഞ്ഞ ചെലവില്‍ ബസില്‍ താമസിക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകളുടെ ഭാഗമായി തയാറാക്കിയ ഡോര്‍മിറ്ററികളിലെ താമസ സൗകര്യം കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in