'വിവാഹതുല്യത മാത്രമല്ല എൽ ജി ബി ടി ക്യുവിന് വേണ്ടത്, വിവേചനം ഒഴിവാക്കാനുള്ള നിയമങ്ങളും കൂടിയാണ്'

സ്വവർഗ വിവാഹം നിയമപരമാക്കില്ലെന്ന് സുപ്രീംകോടതി വിധിയെ രണ്ട് രീതിയിൽ കാണാമെന്ന് എൽ ജി ബി ടി ക്യു ആക്റ്റിവിസ്റ്റ് ജിജോ കുര്യാക്കോസ്

സ്വവർഗ വിവാഹം നിയമപരമാക്കില്ലെന്ന് സുപ്രീംകോടതി വിധി. ഈ വിധിയെ രണ്ട് രീതിയിൽ കാണാമെന്ന് എൽ ജി ബി ടി ക്യു ആക്റ്റിവിസ്റ്റ് ജിജോ കുര്യാക്കോസ്. “എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും എല്ലാ അവകാശങ്ങൾക്കും തുല്യത ഉണ്ടെന്ന് ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടി. ഇത് ആശ്വാസകരമായ കാര്യമാണ്. വിവാഹ തുല്യതാനിയമം ഭേദഗതി ചെയ്യാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരംകൂടിയാണ് ഇന്ന് കിട്ടിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ പ്രതികരണവുമായി ഇറങ്ങിയവർക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ സാംസ്ക്കാരികമായി എങ്ങനെ ഇടപെടൽ നടത്തണം എന്ന് ആലോചിക്കണം. “ ജിജോ ദി ഫോർത്തിനോട് പറഞ്ഞു.

"വിവാഹതുല്യത മാത്രമല്ല എൽ ജി ബി ടി ക്യുവിന് വേണ്ടത്. വിവേചനം ഒഴിവാക്കാനുള്ള നിയമങ്ങളും കൂടിയാണ്."മുന്നോട്ട് എങ്ങനെ പോവാം? നിയമനിർമ്മാണം ഉണ്ടാവുമോ? - ജിജോ പ്രതികരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in