മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം

മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം

പി ഗോവിന്ദപ്പിള്ളയുടെ നിർബന്ധത്തിന് വഴങ്ങിയാണ് മലയാറ്റൂർ പെരുമ്പാവൂർ മണ്ഡലത്തിൽ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചത്

ഐ എ എസ് ഓഫിസറും മലയാളത്തിന്റെ പ്രിയ കഥാകാരനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ ഒരിക്കൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആലുവ തോട്ടുവാക്കാരനായ കെ വി രാമകൃഷ്ണ അയ്യരെന്ന മലയാറ്റൂർ രാമകൃഷ്ണൻ 1954-ലെ തിരു-കൊച്ചി അസംബ്ലി തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയായിരുന്നു. 

സ്വന്തം ഇഷ്ടത്തിനുപരി സ്‌നേഹപൂർണമായ ഒരു നിർബന്ധത്തിന് വഴങ്ങിയായിരുന്നു മലയാറ്റൂരിന്റെ തിരഞ്ഞെടുപ്പ് അങ്കം. അദ്ദേഹത്തിന്റെ സഹപാഠിയും പുല്ലുവഴിയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റുകാരനുമായ പി ഗോവിന്ദ പിള്ളയുടെ നിർബന്ധത്തിലാണ് ആലുവയിൽ മുൻസിഫ് കോടതിയിൽ വക്കീൽപ്പണി ചെയ്തിരുന്ന മലയാറ്റൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പെരുമ്പാവൂരിൽ എത്തുന്നത്. 

മലയാറ്റൂർ രാമകൃഷ്ണൻ
മലയാറ്റൂർ രാമകൃഷ്ണൻ
മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം
ദ കേരള സ്‌റ്റോറി സംപ്രേഷണം: സംഘപരിവാറിന്റെ കളിപ്പാവയായി ദൂരദര്‍ശന്‍ മാറരുതെന്ന് മുഖ്യമന്ത്രി, വ്യാപക വിമര്‍ശനം

അതിനു മുൻപ് 1952-ലെ തിരഞ്ഞെടുപ്പിൽ പി ജി പെരുമ്പാവൂരിൽ മത്സരിച്ചപ്പോൾ മലയാറ്റൂരായിരുന്നു അദേഹത്തിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ്. അവർ തമ്മിലുള്ള സൗഹൃദം അത്രയ്ക്ക് ഗാഢമായിരുന്നു. സി പി ഐക്കുള്ളിൽ മലയാറ്റൂരിന്റെ സ്ഥാനാർഥിത്വത്തിന് വല്യ അംഗീകാരമുണ്ടായിരുന്നില്ല. മുതിർന്ന നേതാവ് സി അച്യുത മേനോനൊക്കെ തന്റെ വിയോജിപ്പ് പറഞ്ഞിട്ടും മലയാറ്റൂർ മതിയെന്ന് പി ജി തീരുമാനിക്കുകയായിരുന്നു. 

മലയാറ്റൂർ മത്സരിച്ചപ്പോൾ പി ജി തന്നെയായിരുന്നു ചീഫ് ഇലക്ഷൻ ഏജൻ്റ്. പെരുമ്പാവൂരിലെ പ്രമാണിയും ബസ്സുടമയുമായ ശ്രീധരൻ ഇളയിടമായിരുന്നു മലയാറ്റൂരിന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. പാർട്ടിയംഗമല്ലാത്തതിനാൽ  ‘ആന’ ആയിരുന്നു ചിഹ്നം. ആ കാലത്ത് തിരു-കൊച്ചി സർക്കാർ മുനിസിപ്പൽ കമ്മിഷണർമാരെ തിരഞ്ഞെടുക്കാൻ നടത്തിയ ഇൻ്റർവ്യൂയിൽ മലയാറ്റൂർ പങ്കെടുത്തിരുന്നു. പോസ്റ്റിങ്ങ് ഉറപ്പായ സന്ദർഭത്തിലായിരുന്നു തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ചത്.

പി ഗോവിന്ദ പിള്ള
പി ഗോവിന്ദ പിള്ള

ഫെഡറൽ ബാങ്കിൻ്റെ ചെയർമാൻ കെ പി ഹോർമിസ് ആയിരുന്നു മലയാറ്റൂരിൻ്റെ എതിരാളി. പ്രബലനും സ്വാധീനമുള്ള സ്ഥാനാർഥിയായിരുന്നു ഹോർമിസ്. നാമനിർദ്ദേശിക പത്രിക പിൻവലിക്കാൻ നാല് ദിവസമുള്ളപ്പോൾ മലയാറ്റൂരിനെ തേടി ഒരു ഉയർന്ന പോലിസ് ഉദ്യോഗസ്ഥൻ വന്നു. അയാൾ പറഞ്ഞു, “മുനിസിപ്പൽ കമ്മിഷണറന്മാരുടെ റാങ്ക് ലിസ്റ്റ് തയ്യാറായി. ഒന്നാം റാങ്ക് നിങ്ങൾക്കാണ്. പക്ഷേ, നിയമനം കിട്ടണമെങ്കിൽ ഇലക്ഷനിൽ മത്സരിക്കരുത് നോമിനേഷൻ പിൻവലിക്കണം.”

മലയാറ്റൂരിന് കലി കേറി. അദ്ദേഹം പറഞ്ഞു, “മിസ്റ്റർ ഹോർമിസിനോട്  പിൻവാങ്ങാൻ പറയൂ. ഞാനദ്ദേഹത്തെ റിസർവ് ബാങ്ക് ഗവർണറാക്കാം.”

മലയാറ്റൂരിൻ്റെ ജനസ്വാധീനം ഇലക്ഷനിലെ തൻ്റെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ  സംശയം തോന്നിയ എതിർ സ്ഥാനാർഥി ഹോർമിസിൻ്റെ പ്രതിനിധിയായിയായിരുന്നു മലയാറ്റൂരിനെ സ്വാധീനിക്കാൻ വന്ന ആ പോലീസ് ഉദ്യോഗസ്ഥൻ.

കെ പി ഹോർമിസ്
കെ പി ഹോർമിസ്
മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം
'യുഎപിഎ-സിഎഎ, കള്ളപ്പണ നിരോധന നിയമങ്ങള്‍ റദ്ദാക്കും'; പന്ത്രണ്ട് ഇന പ്രകടന പത്രികയുമായി സിപിഎം

ആയിടെ നടന്ന നിയോജന മണ്ഡല പുന:സംഘടനയിൽ പെരുമ്പാവൂരിൻ്റെ ഭൂമിശാസ്ത്രം ആകെ മാറിയിരുന്നു. കമ്യൂണിസ്റ്റ് കാർക്ക് സ്വാധീനമുള്ള കോടനാട്, കൂവപ്പടി, ചേരാനെല്ലൂർ എന്നിവ മറ്റൊരു നിയോജന മണ്ഡലത്തിലായി. പകരം വന്ന കാലടി, മഞ്ഞപ്ര, മാണിക്യമംഗലം, ചൊവ്വര തുടങ്ങിവയിൽ പാർട്ടിക്ക് തീരെ വേരോട്ടമില്ലായിരുന്നു. പി ജി യും എം പി കുര്യനും മലയാറ്റൂരിന് വേണ്ടി കടുത്ത പ്രചരണം നടത്തിയെങ്കിലും രക്ഷപ്പെട്ടില്ല. ഫലം വന്നപ്പോൾ മലയാറ്റൂർ ആയിരത്തി ഇരുനൂറോളം വോട്ടിന് കെ പി ഹോർമിസിനോട് പരാജയപ്പെട്ടു. 

logo
The Fourth
www.thefourthnews.in