THE FOURTH IMPACT ഇനി റോഷന് കേൾക്കാം; നഷ്ടപ്പെട്ട ഹിയറിങ് എയ്ഡിന് പകരം പുതിയത് നൽകി മേയർ

നന്നായി പഠിച്ച് ഉയർന്ന മാർക്ക് വാങ്ങുമെന്ന് റോഷന്റെ ഉറപ്പ്

ഇനി റോഷന് എല്ലാം കേള്‍ക്കാന്‍ സാധിക്കും. ഹിയറിങ് എയിഡ് നഷ്ടപ്പെട്ട പ്ലസ്ടു വിദ്യാർഥി റോഷനെ കുറിച്ചുള്ള ഫോർത്തിന്റെ വാർത്ത കണ്ട് പുതിയ ഉപകരണം വീട്ടിലെത്തി നൽകി മേയർ ആര്യ രാജേന്ദ്രൻ. നന്നായി പഠിച്ച് ഉയർന്ന മാർക്ക് വാങ്ങുമെന്ന് റോഷന്‍ മേയര്‍ക്ക് ഉറപ്പ് നല്‍കി. രാവിലെ 9 മണിയോടെ രാജാജി നഗറിലെ റോഷന്റെ വീട്ടിലെത്തിയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പുതിയ ഹിയറിങ് എയിഡ് സമ്മാനിച്ചത്. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് നഗരസഭ റോഷന് പുതിയ ശ്രവണസഹായി വാങ്ങി നല്‍കിയത്.

മേയറോടൊപ്പം റോഷന്‍
വഴിയില്‍ കളഞ്ഞു പോയത് കേള്‍വി ആണ്; നിസ്സഹായതയോടെ ഒരു കുടുംബം
logo
The Fourth
www.thefourthnews.in