യുദ്ധഭീകരത; മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പലസ്തീന്‍ജനത, ഇത് മനസ് മുരടിച്ച മനുഷ്യരുടെ മുനമ്പ്

യുദ്ധഭീകരത; മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പലസ്തീന്‍ജനത, ഇത് മനസ് മുരടിച്ച മനുഷ്യരുടെ മുനമ്പ്

ഗാസയിലെ രോഗികളെ ചികിത്സിക്കാൻ നൂറുകണക്കിന് ഇസ്രയേലി ചെക്ക്‌പോസ്റ്റുകൾ കടന്ന ശേഷം, 21കാരിയായ ഒരു മെഡിക്കൽ വിദ്യാർഥി സമ്മർദത്തിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നത് നൃത്തത്തിലാണ്

മൂന്ന് മാസത്തിലേക്ക് അടുക്കുകയാണ് ഇസ്രയേൽ - ഹമാസ് സംഘർഷം. ലോകമൊന്നടങ്കം ആവർത്തിച്ച് അപലപിച്ചിട്ടും മാറ്റമില്ലാതെ തുടരുകയാണ് ഇസ്രയേൽ അതിക്രമം. സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കൂടെയാണ് ലോകജനതയുടെ മനസെന്ന് പറയാറുണ്ടെങ്കിലും കഴിഞ്ഞ 88 ദിവസമായി മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുകയാണ് ഓരോ പലസ്തീന്‍കാരും. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഗാസയിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്‌ക്കിടയിൽ, വെസ്റ്റ് ബാങ്കിലും ബെത്‌ലഹേമിലും ഉടനീളം മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന പലസ്തീനികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകം ഈ ദുരന്തങ്ങൾക്ക് നിസ്സംഗതയോടെ നിൽക്കുന്നു. എപ്പോഴെങ്കിലും പുറത്തിറക്കുന്ന പ്രമേയത്തിൽ ഒതുങ്ങുന്നു യുഎൻ ഇടപെടലുകൾ

"അടുത്തിടെ മനോരോഗചികിത്സ വിഭാഗത്തിലേക്ക് കടന്നുവന്നൊരു പെൺകുട്ടിയുടെ മുഖത്ത് ഗാഢമായ വികാരങ്ങൾ മിന്നിമറയുന്നുണ്ടായിയുന്നു. ഒരു വാക്ക് പോലും ഉച്ചരിക്കാൻ കഴിയാത്തവിധം വികാര നിർഭരമായി നിൽക്കുകയായിരുന്നു ആ പെൺകുട്ടി", പലസ്തീനിലെ മെഡിക്കൽ വിദ്യാര്‍ഥികൾ നൽകിയ വിവരങ്ങൾ സമാഹരിച്ച് 'ഔട്ട്ലുക്ക്' മാസിക പുറത്തിറക്കിയ ലേഖനത്തിൽ പറയുന്നു.

യുദ്ധഭീകരത; മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പലസ്തീന്‍ജനത, ഇത് മനസ് മുരടിച്ച മനുഷ്യരുടെ മുനമ്പ്
നെതന്യാഹുവിന്റെ പിന്തുണ കുറയുന്നു; പ്രധാനമന്ത്രി പദത്തിൽ തുടരണമെന്നാഗ്രഹം 15ശതമാനം പേർക്കുമാത്രം

75 വർഷത്തോളമായി ഇസ്രയേൽ പലസ്തീനിൽ തുടർന്നു കൊണ്ടിരിക്കുന്ന അനധികൃത അധിനിവേശവും വംശഹത്യക്ക് സമാനമായ ആക്രമണ സ്വഭാവങ്ങളും കാരണം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) പോലുള്ള കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുകയാണ് പലസ്തീനിലെ ഭൂരിഭാഗം ജനതയും. നിർഭാഗ്യവശാൽ, പലസ്തീനികളുടെ മാനസികാരോഗ്യ അവസ്ഥകളെ സ്ഥിരീകരിക്കുന്ന ഏകീകൃത ഡാറ്റകളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്ന് പലസ്തീനിലെ മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

"വംശവിവേചനത്തിന്റേയും അധിനിവേശത്തിന്റേയും മതിലുകള്‍ക്കിടയിലാണ് ഞാന്‍ ജീവിതം ചിലവഴിച്ചത്. ഗാസയിലെ രോഗികളെ ചികിത്സിക്കാൻ നൂറുകണക്കിന് ഇസ്രയേലി ചെക്ക്‌പോസ്റ്റുകൾ കടന്ന ശേഷം, സമ്മർദത്തിൽ നിന്ന് ഞാൻ ആശ്വാസം കണ്ടെത്തുന്നത് നൃത്തത്തിലാണ്, അത് എന്റെ സ്വയം പ്രകടനത്തിന്റെ രൂപവും പ്രതിരോധത്തിന്റെ പ്രതീകവുമായി മാറി", പലസ്തീനിലെ മെഡിക്കൽ വിദ്യാർഥിയുടെ വാക്കുകൾ.

യുദ്ധഭീകരത; മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പലസ്തീന്‍ജനത, ഇത് മനസ് മുരടിച്ച മനുഷ്യരുടെ മുനമ്പ്
ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ കൊലപാതകം: തിരിച്ചടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ്, മേഖലയിൽ സംഘർഷ സാധ്യത

യുദ്ധവും സംഘർഷങ്ങളുമെല്ലാം അവസാനിക്കുമ്പോൾ പെട്ടന്ന്തന്നെ അന്താരാഷ്‌ട്ര ശ്രദ്ധ അവയിൽ നിന്ന് മാറുന്നു, പക്ഷേ ആ അവസ്ഥകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യർ വർഷങ്ങളോളം അതിന്റെ പ്രത്യാഘാതങ്ങളും പേറി ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇസ്രയേലിന്റെ മുൻകാല ആക്രമണങ്ങളുടെ ആഘാതത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി മനുഷ്യർ ഇപ്പോഴും ഗാസയിലുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2014ലെ അക്രമത്തെത്തുടർന്ന്, ഗാസയിലെ ജനസംഖ്യയുടെ 20 ശതമാനം ആളുകളിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ രേഖപ്പെടുത്തിയത്.

സമാനമായി, അൽ-മെസാൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കനുസരിച്ച്, 2016 മുതൽ ഗാസ മുനമ്പിലുള്ള മാനസികരോഗ്യ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 21 ശതമാനം ഉയർന്നു. അതുപോലെ, മാനസികമോ വൈകാരികമോ ആയ അസ്വസ്ഥതകളോടെ ക്ലിനിക്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഇതേ കാലയളവിൽ 69 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

രൂക്ഷമായ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കുക കുട്ടികളെയാണ്. ഗാസ മുനമ്പിൽ ജീവിക്കുന്ന കുട്ടികൾക്ക് കഷ്ടപ്പാട് എന്താണെന്ന് നന്നായി അറിയാം. ജനനം മുതൽ, അവർ ഇസ്രയേലിന്റെ ഭാഗിക ഉപരോധത്തിനും ദാരിദ്ര്യത്തിനും അക്രമത്തിനും കീഴിലാണ് ജീവിക്കുന്നത്.

യുദ്ധഭീകരത; മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പലസ്തീന്‍ജനത, ഇത് മനസ് മുരടിച്ച മനുഷ്യരുടെ മുനമ്പ്
നെതന്യാഹു സർക്കാറിന് തിരിച്ചടി; ജുഡീഷ്യറിയുടെ അധികാരപരിധി മറികടക്കാനുള്ള നിയമം റദ്ദാക്കി ഇസ്രയേലി സുപ്രീംകോടതി

യുദ്ധമേഖലകളിൽ താമസിക്കുന്ന ആളുകളിൽ വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയവയും അതിലേറെ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. പരുക്കോ അംഗവൈകല്യമോ മരണമോ ഉണ്ടാകുമെന്നുള്ള നിരന്തര ഭയം ഇതിനുള്ള പ്രധാന കാരണമാണ്. കൂടാതെ, ബന്ദികളാകേണ്ടി വന്നതിനുശേഷം ഉണ്ടാകുന്ന മാനസികാരോഗ്യ വെല്ലുവിളികളാണ് ഇവയിൽ രൂക്ഷമാകുന്നത്.

logo
The Fourth
www.thefourthnews.in