എന്റെ എംടിക്കാലം

എന്റെ എംടിക്കാലം

പത്രാധിപരായിരുന്ന എംടിയൊടൊപ്പമുള്ള മാതൃഭൂമിക്കാലം ഓർത്തെടുക്കുന്നു എഴുത്തുകാരനായ ഡോ. കെ ശ്രീകുമാർ

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം, ബിരുദാനന്തര ബിരുദ പഠനത്തോടൊപ്പം 'കേരള പ്രസ് അക്കാദമി' യിലെ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമയ്ക്ക് ചേര്‍ന്നത് ഒരേയൊരു ലക്ഷ്യത്തോടെയാണ്.

പത്രപ്രവര്‍ത്തകനാകണം. അത് 'മാതൃഭൂമി'യില്‍ തന്നെയാവണം. മലയാളം കണ്ട ഏറ്റവും മികച്ച സാഹിത്യ പത്രപ്രവര്‍ത്തകനായ എം ടി വാസുദേവന്‍ നായരുള്ള കോഴിക്കോട് യൂണിറ്റില്‍ വേണം അത്.

ആറാം ക്ലാസില്‍ 'കണയന്നൂര്‍ ഗ്രാമീണ വായനശാലയി' ല്‍ നിന്ന് ആദ്യം വായിച്ച 'മാണിക്യക്കല്ലി' ന്റെ രചയിതാവ് അന്നേ മനസ്സില്‍ ഇടം പിടിച്ചതാണ്. ബാലസാഹിത്യത്തില്‍ നിന്ന് കഥയിലേക്ക്, നോവലിലേക്ക്, തിരക്കഥയിലേയ്‌ക്കൊക്കെ വായന വളര്‍ന്നപ്പോഴും എംടിയെന്ന പ്രതിഭയോടുള്ള ആരാധന കൂടി വന്നു. അടിയൊഴുക്കുകളും അനുബന്ധവും ഇടനിലങ്ങളും ഉയരങ്ങളിലുമൊക്കെ ആദ്യവാരം തന്നെ അത്യുത്സാഹത്തോടെ നഗരക്കൊട്ടകകളില്‍ പോയി കണ്ടു. 'രചന :എം ടി വാസുദേവന്‍ നായര്‍' എന്ന് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ അകമേ സന്തോഷിച്ചു. 'വൈശാലി' എന്റെ ആസ്വാദക തൃഷ്ണകളെ അതിശയിപ്പിച്ചപ്പോള്‍ 'സദയം' വല്ലാതെ അസ്വസ്ഥത സമ്മാനിച്ചു. പഠനകാലത്തെ രചനാവികൃതികളില്‍ കൂടല്ലൂരിലെ ദേശ്യഭാഷയെപ്പോലും അറിഞ്ഞുകൊണ്ട് തന്നെ അനുകരിച്ചു.

ന്യൂസ് ഡെസ്‌കില്‍ ഉറക്കമൊഴിച്ചുള്ള രണ്ടുവര്‍ഷത്തെ തീവ്രപരിശീലനം കഴിഞ്ഞതും ഒരുനാള്‍ ന്യൂസ് എഡിറ്റര്‍ രാധാകൃഷ്ണന്‍ തമ്പിയില്‍ നിന്ന് കാത്തുകൊതിച്ച ഒരു വിശേഷം കേട്ടു. ഇനിയുള്ള കാലം എംടിക്ക് കീഴില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സബ് എഡിറ്റര്‍ !

അങ്ങനെ നാനാവിധത്തില്‍ മനസ്സില്‍ നിറഞ്ഞുകവിഞ്ഞ എഴുത്തുകാരനെ മിന്നായം പോലൊന്ന് കാണാന്‍ വേണ്ടിയെങ്കിലും എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒരു പരിപാടിക്ക് പോയി. ദീര്‍ഘകാലത്തെ ആരാധനാമൂര്‍ത്തിയെ മുഖദാവില്‍ കണ്ടതിന്റെ നിര്‍വൃതിയോടെയായിരുന്നു പടിയിറക്കം.

മദിരാശിയില്‍ എംഫില്‍ പഠനം തുടരുന്നതിനിടെ തികച്ചും യാദൃച്ഛികമായി 'മാതൃഭൂമി'യുടെ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റായി. പഠനവും തൊഴിലും ഉത്സാഹത്തോടെ കൊണ്ടുപോയ ആ നാളുകളില്‍ തിരൂര്‍ തുഞ്ചന്‍പറമ്പിലെ തുഞ്ചന്‍ ഉത്സവത്തിലേക്ക് ചില അതിഥികളെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എംടിയുമായി പല തവണ ഫോണില്‍ സംസാരിക്കാനായി. അന്ന് ആ 'അശരീരികള്‍' നല്‍കിയ ആഹ്ളാദ നിര്‍വൃതി എത്രയെന്ന് പറയുക വയ്യ.

'മാതൃഭൂമി'യുടെ സ്ഥിരം പത്രപ്രവര്‍ത്തന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഞാന്‍' എംടിയുള്ള കോഴിക്കോട്ടെത്തുന്നു. ന്യൂസ് ഡെസ്‌കില്‍ ഉറക്കമൊഴിച്ചുള്ള രണ്ടുവര്‍ഷത്തെ തീവ്രപരിശീലനം കഴിഞ്ഞതും ഒരുനാള്‍ ന്യൂസ് എഡിറ്റര്‍ രാധാകൃഷ്ണന്‍ തമ്പിയില്‍ നിന്ന് കാത്തുകൊതിച്ച ഒരു വിശേഷം കേട്ടു.

ഇനിയുള്ള കാലം എംടിക്ക് കീഴില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സബ് എഡിറ്റര്‍ ! ശത്രുഘ്‌നനും കെ വി രാമകൃഷ്ണനും ഒഴിഞ്ഞതിനാല്‍ തല്‍സ്ഥാനത്ത് എ സഹദേവനും ഞാനും. ആനന്ദലബ്ധിക്കിനിയെന്ത് വേണം! ആഹ്ളാദത്തിരകളില്‍ മുങ്ങി ആ രാത്രിയും കഴിഞ്ഞു. അസിസ്റ്റന്റ് എഡിറ്റര്‍ എ സഹദേവനൊപ്പം പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ പത്രാധിപരുടെ മുന്നിലെത്തി. കസേരയില്‍ ചാരിക്കിടന്ന് ഏതോ കടലാസ് വായിക്കുന്ന എം ടി !

എന്റെ കൊച്ചുമുറിയുടെ മുന്നിലൂടെയാണ് എംടി ദിവസേന ജോലിക്കെത്തുന്നതും മടങ്ങുന്നതും. എന്നും കുറഞ്ഞത് രണ്ട് തവണയെങ്കിലും അദ്ദേഹത്തെ തൊട്ടടുത്ത് കാണാനുള്ള ഭാഗ്യം. പിന്നെ, ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ആഴ്ചപ്പതിപ്പ് ആസൂത്രണയോഗം

''എഡിറ്റര്‍, ഇതാണ് ശ്രീകുമാര്‍. പുതുതായി വന്ന..'' സഹദേവന്‍ എന്നെ പരിചയപ്പെടുത്തി. ഞാനാ മുഖത്തുനിന്ന് കണ്ണെടുക്കാതെ കസേരയില്‍ പാതിയമര്‍ന്നിരുന്നു. എംടി തലയുയര്‍ത്തി എന്നെയൊന്ന് നോക്കി. അല്‍പ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം വന്ന മറുപടി പക്ഷേ സഹദേവനോടായിരുന്നു.

''ശ്രീകുമാരന്‍ ഗോവിന്ദന്‍കുട്ടീടെ സീറ്റിലിരിക്കെട്ട. രാമകൃഷ്ണന്‍ നോക്കിയിരുന്ന കവിതേം ബാലപംക്തീം നോക്കട്ടെ''.

ഒന്ന് നിര്‍ത്തി എന്നോടായി തുടര്‍ന്നു. ''പഴയ കവികള്‍ മാത്രം പോര ആഴ്ചപ്പതിപ്പില്‍. പുതിയ കവികള്‍ക്കും വേണം സ്ഥാനം''.

സാഹിത്യ പത്രപ്രവര്‍ത്തനത്തിലെ ആ ആദ്യപാഠം ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഗോവിന്ദന്‍ കുട്ടി എനിക്ക് മുന്‍പരിചയമുള്ള ശത്രുഘ്‌നനാണെന്നും നേരത്തെ കടന്നുവന്ന കൊച്ചുമുറിയാണ് എനിക്കുള്ള ഇരിപ്പിടമെന്നും അല്പം കഴിഞ്ഞാണ് എനിക്കുമനസ്സിലായത്.

എം ടിയില്‍ നിന്ന് ഏറ്റുവാങ്ങിയ കവിതകളുടെ കനപ്പെട്ട ഫയലുകളുമായി ഞാന്‍ ഇരിപ്പിടത്തിലമര്‍ന്നു. അവിടവിടെയായി പേര് കേട്ടിട്ടുള്ളതും മുൻപ് കേട്ടിട്ടേ ഇല്ലാത്തതുമായ കവികളുടെ രചനകള്‍. അയച്ചിട്ട് ഒരു വര്‍ഷം വരെയായവ അക്കൂട്ടത്തിലുണ്ട്. അവ വായിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടത്താനാണ് എനിക്ക് കിട്ടിയ നിര്‍ദേശം.

എന്റെ കൊച്ചുമുറിയുടെ മുന്നിലൂടെയാണ് എംടി ദിവസേന ജോലിക്കെത്തുന്നതും മടങ്ങുന്നതും. എന്നും കുറഞ്ഞത് രണ്ട് തവണയെങ്കിലും അദ്ദേഹത്തെ തൊട്ടടുത്ത് കാണാനുള്ള ഭാഗ്യം. പിന്നെ, ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ആഴ്ചപ്പതിപ്പ് ആസൂത്രണയോഗം. 'എം ടി സാറിന്റെ പിഎ' ആണ് ഞാനെന്ന തെറ്റിദ്ധാരണ ഞങ്ങളുടെ റിസപ്ഷനിസ്റ്റ് സരസ്വതിക്ക് പോലും ഉണ്ടായിരുന്നു. എന്നാല്‍, ഞാനൊരിക്കല്‍പ്പോലും എം ടിയുടെ പിഎ അല്ല, ആഴ്ചപ്പതിപ്പിലെ സബ് എഡിറ്റര്‍ ആണെന്ന് തിരുത്തിപ്പറഞ്ഞിട്ടില്ല.

ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിലെത്തി നാലാം ദിവസം, പ്രാഥമിക പരിശോധന കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട 15 കവിതകളുമായി ഞാന്‍ പത്രാധിപരെ കണ്ടു. അദ്ദേഹം അതുവാങ്ങി ഒന്നോടിച്ചുനോക്കി. എന്താവും അദ്ദേഹത്തിന്റെ പ്രതികരണം എന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ നിന്നു. പുതുകവികളുടെ കവിതകളില്‍ നിന്ന് ഒരെണ്ണം ഏറ്റവും മുകളില്‍ എടുത്തുവെച്ച് ഫയല്‍ തിരിച്ച് തന്നുകൊണ്ട് പറഞ്ഞു. ''ഇതുകൊള്ളാം. അടുത്ത ലക്കത്തില്‍ തന്നെ കൊടുക്കാം'' - ഞാന്‍ നോക്കി. ചായം ധര്‍മരാജന്‍ എന്ന യുവകവിയുടെ കവിതയായിരുന്നു അത്. അടുത്ത ലക്കത്തിലെ കവിതയായി അത് അച്ചടിച്ചുവന്നു.

ഒരാഴ്ച കഴിഞ്ഞ് വേറെ കുറേ കവിതകളുമായി വീണ്ടും ഞാന്‍ എംടിയെ സമീപിച്ചു. ഞാന്‍ നീട്ടിയ ഫയല്‍ വാങ്ങാതെ അദ്ദേഹം പറഞ്ഞു 'ഓരോ തവണയും എന്നെ കാണിക്കണമെന്നില്ല. ശ്രീകുമാരന് കവിത കണ്ടാല്‍ അറിയുമല്ലോ. മെച്ചമെന്ന് തോന്നുന്നത് കൊടുത്തോളൂ.' എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായി അത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ആഴ്ചപ്പതിപ്പിന്റെ താളുകളില്‍ പുതുകവിതയ്ക്ക് കൂടി ഇടം ലഭിച്ചതോടെ കവിതാരംഗം സജീവമായി. പഴയ ആസ്വാദകര്‍ക്കായി ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍. പുത്തന്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പുതുവഴിക്കവികളും.

ഒഎന്‍വി, സുഗതകുമാരി, അക്കിത്തം, എംഎന്‍ പാലൂര്‍, പാലാ, ഡി വിനയചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, റഫീക്ക് അഹമ്മദ്, പി പി രാമചന്ദ്രന്‍, അന്‍വര്‍ അലി, അനിതാ തമ്പി, വി എം ഗിരിജ, എസ് ജോസഫ്, കെ ആര്‍ ടോണി, സെബാസ്റ്റ്യന്‍... അങ്ങനെ നീളുന്നു കവികളുടെ പട്ടിക. കവിതപ്പുറങ്ങളില്‍ വരുത്തിയ മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കത്തുകള്‍ വന്നു. എല്ലാം പത്രാധിപരുടെ ശ്രദ്ധയില്‍പ്പെടുത്തി.

അങ്ങനെയിരിക്കെ ഒരുനാള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഞാനടുത്ത് ചെന്നിട്ടും അദ്ദേഹം ഒന്നും മിണ്ടാതെ നിന്നത് എന്നെ അസ്വസ്ഥനാക്കി. ജോലിയിലെ എന്തെങ്കിലും പിഴവാകുമോ പ്രശ്‌നം? 'വീക്ക്‌ലിയില്‍ വരുന്ന കവിതയെക്കുറിച്ച് ഇന്നയാളിന്റെ പരാതി. വൃത്തവും താളവുമില്ലാത്ത കവിതകള്‍ വീക്കിലിക്ക് തന്നെ അപമാനമാകുന്നുവെന്ന്.' അത്രയും കേട്ടതും എന്റെ മുഖംവാടി. അത് ശ്രദ്ധിച്ചതിനാലാവണം പത്രാധിപന്‍ എന്നെ ആശ്വസിപ്പിച്ചു. 'ശ്രീകുമാരന്‍ വിഷമിക്കേണ്ട. ആഴ്ചപ്പതിപ്പിലെ കവിതകള്‍ ഞാന്‍ കാണുന്നുണ്ടെന്നും കവിതകളെ വിലയിരുത്തേണ്ടത് ഇന്നയാളല്ലെന്നും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്' - ആ വാക്കുകള്‍ എന്റെ കണ്ണുനനച്ചത് പക്ഷേ, അദ്ദേഹം കണ്ടിരിക്കില്ല. കവിതയോടുള്ള എന്റെ സമീപനത്തില്‍ കടുകിട പോലും മാറ്റം വേണ്ടി വരാതിരുന്നത് എംടി തന്ന ആ പിന്തുണ കൊണ്ടാണ്. എംടിയും കുഞ്ഞുണ്ണി മാഷുമടങ്ങുന്ന പ്രഗത്ഭര്‍ കൈകാര്യം ചെയ്ത 'ബാലപംക്തി'യുടെ മേല്‍നോട്ടവും എനിക്കേറെ തൃപ്തി നല്‍കിയിരുന്നു. ദിവസവും തപാലിലെത്തുന്ന അൻപതോ അറുപതോ രചനകളില്‍ നിന്ന് ഭേദപ്പെട്ടവ തിരഞ്ഞെടുപ്പ് പരിശോധകര്‍ക്ക് അയച്ചിരുന്നത് ഞാനാണ്.

എംടി പതിവിലും നേരത്തെ ഓഫീസിലെത്തി. വന്നപാടെ ലെറ്റല്‍ പാഡെടുത്ത് മുന്നില്‍ വച്ചു. ബീഡി കത്തിച്ചുവലിച്ച് കുറേ നേരം അക്ഷമനായിരുന്നു. പിന്നെ, പെട്ടൊന്നൊരു നിമിഷത്തില്‍ പാഡില്‍ എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടരവരെ വിശ്രമമില്ലാത്ത എഴുത്താണ്

ചങ്ങമ്പുഴയുടെ 'രമണന്റെ' സുവര്‍ണജൂബിലി വര്‍ഷമായിരുന്നു 1998. കവിതയെ ജനപ്രിയമാക്കുന്നതില്‍ 'രമണന്‍' വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ഇത്തരുണത്തില്‍ ആഴ്ചപ്പതിപ്പില്‍ 'രമണനെ'ക്കുറിച്ച് ഒരു മികച്ച ലേഖനം ചേര്‍ക്കണം. ആരാവണം ലേഖകന്‍ ? എന്താവണം ലേഖനത്തിന്റെ സ്വഭാവം ? സഹദേവന്‍ എന്നോട് ചോദിച്ചു. പല പേരുകളും ഓര്‍മയില്‍ മിന്നിമറഞ്ഞു. പെട്ടന്നാണ് ഞാന്‍ പറഞ്ഞത്. 'എഡിറ്റര്‍ എഴുത്വോ ? എങ്കില്‍ വ്യത്യസ്തമാവും അത്'. സഹദേവനും അതിനോട് യോജിച്ചു. ഞങ്ങള്‍ രണ്ടാളും എംടിയെ ചെന്നുകണ്ട് വിഷയം അവതരിപ്പിച്ചു. കുറച്ചുനേരം ആലോചിച്ചിരുന്ന ശേഷം അദ്ദേഹം പറഞ്ഞു. 'ലേഖനം കൊടുക്കണം. പക്ഷേ, അത് ഞാന്‍ തന്നെ എഴുതണോ ?' ഞങ്ങളുടെ നിര്‍ബന്ധവും താത്പര്യവും കൊണ്ടാവാം, ഒടുവില്‍ അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തു. ആ ലക്കത്തിന്റെ പേജുകള്‍ ചെയ്യേണ്ട അവസാന ദിവസമാണത്. എംടി പതിവിലും നേരത്തെ ഓഫീസിലെത്തി. വന്നപാടെ ലെറ്റല്‍ പാഡെടുത്ത് മുന്നില്‍ വച്ചു. ബീഡി കത്തിച്ചുവലിച്ച് കുറേ നേരം അക്ഷമനായിരുന്നു. പിന്നെ, പെട്ടൊന്നൊരു നിമിഷത്തില്‍ പാഡില്‍ എന്തോ കുത്തിക്കുറിക്കാന്‍ തുടങ്ങി.

ഉച്ചയ്ക്ക് രണ്ടരവരെ വിശ്രമമില്ലാത്ത എഴുത്താണ്. ഒടുവില്‍ എന്നെ വിളിക്കാന്‍ എംടിയുടെ അറ്റൻഡർ ഒ. രാധാകൃഷ്ണന്‍ വന്നു. ഞാനകത്തുചെന്നതും പാഡിലെ കുറേ കടലാസുകള്‍ വലിച്ചുകീറി ഒന്ന് പിന്‍ ചെയ്യാന്‍ പോലും മിനക്കെടാതെ എനിക്കുനീട്ടി. 'തിരക്കിട്ട് എഴുതിയതാണ്. ശ്രീകുമാരന്‍ ആകെയൊന്നു വായിച്ചു നോക്കണം. ഞാനാ കടലാസുകള്‍ വാങ്ങും മുമ്പേ അദ്ദേഹമത് പിന്‍വലിച്ചു. പിന്നെ, അത് മേശപ്പുറത്തുവെച്ച് ഒന്നാം പുറത്ത് ഒഴിഞ്ഞു കിടന്ന സ്ഥലത്തായി തലക്കെട്ട് എഴുതിച്ചേര്‍ത്തു. 'രമണീയം ഒരു കാലം'. ആ പ്രതിഭയെ മനസ്സില്‍ ധ്യാനിച്ച്, കയ്യെഴുത്ത് പ്രതി രണ്ടുകയ്യും നീട്ടി വാങ്ങി. കസേരയില്‍ ചെന്നിരുന്ന് ആര്‍ത്തിയോടെ വായിച്ചു. അവസാന വരിയും വായിച്ചുതീര്‍ന്നപ്പോള്‍ ഞാന്‍ സ്വകാര്യമായി അഹങ്കരിച്ചു. 'രമണീയം ഒരു കാല' ത്തിന്റെ ഈ ലോകത്തെ ആദ്യ വായനക്കാരന്‍ ഞാനാണ് !

****

ചിരകാല സുഹൃത്തുക്കള്‍ മനസ്സുതുറന്നപ്പോള്‍ ഔപചാരികതയുടെ മതിലുകള്‍ ഇടിഞ്ഞുവീണു. കാലം പുറകോട്ടുപാഞ്ഞു. ഓര്‍മകള്‍ പുനര്‍ജനിച്ചു. ഞങ്ങള്‍ അന്യരല്ലാതായി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തിക്കോടിയന്റെ പരിഹാസങ്ങള്‍ക്ക് തറുതല പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന എം ടി !

എം ടിയുടെ കയ്യെഴുത്ത് പ്രതി ആദ്യം വായിക്കുകയെന്ന മഹാഭാഗ്യത്തിനുമുണ്ടായി രണ്ടാമൂഴം. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലെഴുതുന്ന നാലുപേര്‍ ചൈനയിലെ എഴുത്തുകാരുടെ സംഘടന ക്ഷണിച്ചതിനനുസരിച്ച് ആ രാജ്യത്തെത്തുന്നു. അവിടുത്തെ എഴുത്തുകാരുമായുള്ള കൂടിച്ചേരലുകളും സംഭാഷണങ്ങളും സംവാദങ്ങളുമടങ്ങിയ 'വന്‍കടലിലെ തുഴവള്ളക്കാര്‍' ആണത്. 'ഇതൊരു യാത്രാ വിവരണമല്ല' എന്ന മുഖവുരയോടെ ആഴ്ചപ്പതിപ്പില്‍ ആറു ലക്കങ്ങളിലായി അത് പ്രസിദ്ധീകരിച്ചു. പിന്നീട് അതേ പേരില്‍ തന്നെ പുസ്തകമായി. *********

മനസ്സുതുറന്ന് ചിരിക്കുന്ന എംടിയെ നേരില്‍ കാണാനുമുണ്ടായി എനിക്ക് ഭാഗ്യം. കോഴിക്കോട്ടെ അളകാപുരി ഹോട്ടലായിരുന്നു വേദി. ഒരു വര്‍ഷത്തെ ഓണപ്പതിപ്പില്‍ എംടിയും തിക്കോടിയനുമായുള്ള ദീര്‍ഘ സംസാരമായിരുന്നു ആസൂത്രണം ചെയ്തത്. അളകാപുരിയിലെ സാമാന്യം വലിയ മുറിയില്‍ എംടിയും തിക്കോടിയനും. പിന്നെ സഹദേവന്‍, ഞാന്‍, ഫോട്ടോഗ്രാഫര്‍ ആര്‍ ജെ വിഷ്ണുവും. ചിരകാല സുഹൃത്തുക്കള്‍ മനസ്സുതുറന്നപ്പോള്‍ ഔപചാരികതയുടെ മതിലുകള്‍ ഇടിഞ്ഞുവീണു. കാലം പുറകോട്ടുപാഞ്ഞു. ഓര്‍മകള്‍ പുനര്‍ജനിച്ചു. ഞങ്ങള്‍ അന്യരല്ലാതായി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തിക്കോടിയന്റെ പരിഹാസങ്ങള്‍ക്ക് തറുതല പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന എം ടി ! ആ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവെ, കൈ വിറച്ചുവെന്ന് വിഷ്ണു. എന്നാല്‍, ആ പുഞ്ചിരിയും പൊട്ടിച്ചിരിയും അത്ര തെളിമയോടെ ഞാനെന്റെ മനസ്സില്‍ പകര്‍ത്തി. സൗഭാഗ്യങ്ങളുടെ പട്ടികയില്‍ ഇങ്ങനെ എത്രയെത്ര.. !

******

ഞാന്‍ പോവ്വാണ് ശ്രീകുമാരാ. ഇനി കുറച്ച് വിശ്രമം വേണം. തനിച്ചിരുന്ന് ചിലതൊക്കെ എഴുതണം'. അത്രമേൽ നിസ്സംഗനായി അതെങ്ങനെ കേള്‍ക്കാനായെന്ന് എനിക്കറിയില്ല. 'ഇതെല്ലാം എന്റെ പുസ്തകങ്ങളാണ്. ശ്രീകുമാരന് വേണ്ടതെടുക്കാം. ' വിവിധ പ്രസാധകര്‍ അയച്ചുകൊടുത്ത, എഴുത്തുകാരനുള്ള കോപ്പികള്‍ കെട്ടുപൊട്ടിക്കാതെ വച്ചത് ചൂണ്ടി അദ്ദേഹം പറഞ്ഞു. 'മഞ്ഞും', 'ഡാര്‍ എസ് സലാമും' ഓരോ കോപ്പി എടുത്ത് ഞാന്‍ പോകാന്‍ ഭാവിച്ചു. പെട്ടന്ന് അദ്ദേഹം പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് ചെറിയ പുസ്തകങ്ങള്‍ വലിച്ചെടുത്തു. രണ്ടിന്റെയും ആദ്യ പുറങ്ങളില്‍ എഴുതി ഒപ്പിട്ട് എനിക്ക് നീട്ടി അദ്ദേഹം പറഞ്ഞു. ' ബാലസാഹിത്യം ശ്രീകുമാരന്റെ മേഖലയല്ലേ. ഈ പുസ്തകങ്ങള്‍ കൂടി വച്ചോളൂ' ഞാനത് രണ്ടുകൈകൊണ്ടും വാങ്ങി.
എംടിയും പെരുമാൾ മുരുകനും, ഡോ. ശ്രീകുമാർ സമീപം
എംടിയും പെരുമാൾ മുരുകനും, ഡോ. ശ്രീകുമാർ സമീപം

എം ടി ചെയര്‍മാനായ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ പ്രതിവര്‍ഷ സാഹിത്യോത്സവമായ തുഞ്ചന്‍ ഉത്സവം 1996 മുതല്‍ തുടര്‍ച്ചയായി പല വര്‍ഷം 'മാതൃഭൂമി' ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തതും എംടിയുടെ നിര്‍ദേശ പ്രകാരമാണ്. ഓരോ സെമിനാറുകളുടെയും കലാപരിപാടികളുടെയും എഴുത്താണി എഴുന്നള്ളിപ്പിന്റെയും വാര്‍ത്തകള്‍ തത്സമയം തയ്യാറാക്കി ഫാക്‌സ് വഴി കോഴിക്കോട് ഓഫീസിലെത്തിച്ചു. അവ നന്നായി പ്രസിദ്ധീകരിച്ച് വന്നു. ഒരു കാരണവരെപ്പോലെ എംടി തുഞ്ചന്‍ പറമ്പിലെങ്ങും നിറഞ്ഞുനിന്നു.

******

വര്‍ഷങ്ങള്‍ക്കുശേഷം ഒരു നാള്‍, എം ടി വളരെ നേരത്തെ ഓഫീസിലെത്തി. വന്നയുടന്‍ മേശപ്പുറത്തെ കടലാസുകെട്ടുകള്‍ക്കിടയില്‍ പരതുന്നതും ചിലതെല്ലാം എടുത്തുമാറ്റി വയ്ക്കുന്നതും കണ്ടു. എനിക്ക് എന്തോ ഒരു പന്തികേട് മണത്തു. കുറച്ചുനേരം കഴിഞ്ഞതും അദ്ദേഹം എന്നെ അകത്തേക്ക് വിളിപ്പിച്ചു. ഞാനടുത്ത് ചെന്നതും മേശപ്പുറത്ത് തന്നെ കണ്ണുനട്ട് പറഞ്ഞു. 'ഞാന്‍ പോവ്വാണ് ശ്രീകുമാരാ. ഇനി കുറച്ച് വിശ്രമം വേണം. തനിച്ചിരുന്ന് ചിലതൊക്കെ എഴുതണം'. അത്രമേൽ നിസ്സംഗനായി അതെങ്ങനെ കേള്‍ക്കാനായെന്ന് എനിക്കറിയില്ല. 'ഇതെല്ലാം എന്റെ പുസ്തകങ്ങളാണ്. ശ്രീകുമാരന് വേണ്ടതെടുക്കാം. ' വിവിധ പ്രസാധകര്‍ അയച്ചുകൊടുത്ത, എഴുത്തുകാരനുള്ള കോപ്പികള്‍ കെട്ടുപൊട്ടിക്കാതെ വെച്ചത് ചൂണ്ടി അദ്ദേഹം പറഞ്ഞു. 'മഞ്ഞും', 'ഡാര്‍ എസ് സലാമും' ഓരോ കോപ്പി എടുത്ത് ഞാന്‍ പോകാന്‍ ഭാവിച്ചു. പെട്ടന്ന് അദ്ദേഹം പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് ചെറിയ പുസ്തകങ്ങള്‍ വലിച്ചെടുത്തു. രണ്ടിന്റെയും ആദ്യ പുറങ്ങളില്‍ എഴുതി ഒപ്പിട്ട് എനിക്ക് നീട്ടി അദ്ദേഹം പറഞ്ഞു. 'ബാലസാഹിത്യം ശ്രീകുമാരന്റെ മേഖലയല്ലേ. ഈ പുസ്തകങ്ങള്‍ കൂടി വെച്ചോളൂ' ഞാനത് രണ്ടുകൈകൊണ്ടും വാങ്ങി. മാണിക്യക്കല്ലും ദയ എന്ന പെണ്‍കുട്ടിയും !

********

എം ടി മാതൃഭൂമി വിട്ടതിനുപുറകെ ഞാന്‍ കോഴിക്കോട് വിട്ടു. കണ്ണൂര്‍, കാസര്‍കോട് ബ്യൂറോകളില്‍ ജോലിചെയ്ത് വീണ്ടും കോഴിക്കോട്ട് ന്യൂസ് സെന്ററിലെത്തി. പത്രപ്രവര്‍ത്തനം മടുത്ത് 2016 ഏപ്രില്‍ 13ന്, വിഷുത്തലേന്ന് ഞാന്‍ ജോലി രാജിവച്ചു. അത്ഭുതങ്ങള്‍ വീണ്ടും സംഭവിക്കുന്നു. തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാവണമെന്ന എംടിയുടെ ആവശ്യം നിരുപാധികം അംഗീകരിച്ച് വീണ്ടും ആ സവിധത്തിലെത്തി. ഈ നവതി മാധുര്യത്തിലും ഞാനാ ഹൃദ്യമായ സാന്നിധ്യം അറിയുന്നു.

logo
The Fourth
www.thefourthnews.in