നയന സൂര്യന്റെ മരണം: പോലീസിനെ പ്രതിരോധത്തിലാക്കി ഫോറന്‍സിക് ലാബ് മുന്‍ ജോയിന്റ് ഡയറക്ടര്‍

കേസില്‍ ഏറ്റവും നിര്‍ണായകമാകാവുന്ന നയനയുടെ നഖങ്ങള്‍, വസ്ത്രങ്ങള്‍, ശരീരസ്രവങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഇവയൊന്നും ഫോറന്‍സിക് ലാബ് പരിശോധയ്ക്ക് അയച്ചിട്ടില്ല

നയന സൂര്യന്റെ ദുരൂഹമരണത്തില്‍ പോലീസിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തല്‍. ഒരു തരത്തിലുള്ള ഫോറന്‍സിക് പരിശോധനയും നടന്നിട്ടില്ലെന്ന് ഫോറന്‍സിക് ലാബ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ് പി ദ ഫോര്‍ത്തിനോട് വെളിപ്പെടുത്തി. പ്രാഥമിക പരിശോധനകള്‍ പോലും നടന്നിട്ടില്ല. വിരലടയാളങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ലെന്നും ആദ്യ സംഘം കേസന്വേഷിക്കുന്ന കാലത്ത് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സുനില്‍ പറഞ്ഞു.

റൂം ബലം പ്രയോഗിച്ച് തുറന്നുവെന്ന് സാക്ഷിമൊഴിയുണ്ട്. അകത്ത് നിന്ന് കുറ്റി ഇട്ടിരുന്നുവെന്നാണ് ആദ്യ അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ആ കുറ്റി ഇളകിയിട്ടുണ്ടോ എന്ന ഏറ്റവും ലളിതമായ പരിശോധന പോലും നടത്തിയിട്ടില്ല. കേസില്‍ ഏറ്റവും നിര്‍ണായകമാകാവുന്ന നയനയുടെ നഖങ്ങള്‍, വസ്ത്രങ്ങള്‍, ശരീരസ്രവങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഇവയൊന്നും ഫോറന്‍സിക് ലാബ് പരിശോധയ്ക്ക് അയച്ചിട്ടില്ലെന്നും ഡോ. സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in