സഭയിലെ ആദ്യത്തെ സംഭവം; 
എത്തിക്‌സ് കമ്മിറ്റിക്ക്  അംഗത്തെ പുറത്താക്കാന്‍ ശിപാര്‍ശ  ചെയ്യാനുള്ള അധികാരമില്ല; പിഡിടി ആചാരി

സഭയിലെ ആദ്യത്തെ സംഭവം; എത്തിക്‌സ് കമ്മിറ്റിക്ക് അംഗത്തെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാനുള്ള അധികാരമില്ല; പിഡിടി ആചാരി

ഇത്തരം ശിപാര്‍ശകള്‍ നല്‍കാന്‍ വേണ്ടിയാണ് പ്രിവിലേജസ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.

ബിജെപിക്കെതിരെ കരുത്തുറ്റ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നു പുറത്താക്കിയിരിക്കുന്നു. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് മഹുവയെ എത്തിക്‌സ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പുറത്താക്കിയത്. കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചയ്ക്ക് വച്ചശേഷം നടന്ന വോട്ടെടുപ്പിന് പിന്നാലെ മഹുവയെ സഭയില്‍ നിന്നു പുറത്താക്കുകയായിരുന്നു. എന്നാല്‍ ഒരു സഭാംഗത്തെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യാനുള്ള അധികാരം എത്തിക്‌സ് കമ്മിറ്റിക്കുണ്ടോ? ഇനി മഹുവയ്ക്ക് മുന്നിലുള്ള വഴികളെന്താണ് തുടങ്ങിയ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ദ ഫോര്‍ത്തുമായി പങ്കുവയ്ക്കുകയാണ് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി.

Q

ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. എത്തിക്‌സ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയിരിക്കുന്നത്. ഒരു സഭാംഗത്തെ പുറത്താക്കാന്‍ മാത്രമുള്ള അധികാരം എത്തിക്‌സ് കമ്മിറ്റിക്കുണ്ടോ?

A

എന്റെ അഭിപ്രായത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് ഒരു അംഗത്തെ പുറത്താക്കാന്‍ പറയാനുള്ള അധികാരമില്ല. ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റിക്കാണ് അതിനുള്ള അധികാരമുള്ളത്. പ്രത്യേകാവകാശ ലംഘനം (Breach of Privileges) അല്ലെങ്കില്‍ സഭയെ അവഹേളിക്കുക (Contempt of the House) എന്ന രണ്ട് കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഒരു എംപിയെ പുറത്താക്കുവാന്‍ സാധിക്കുക. മറ്റ് കാര്യങ്ങളില്‍ എംപിമാരെ പുറത്താക്കാന്‍ സാധിക്കുകയില്ല. അതിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം പ്രിവിലേജസ് കമ്മിറ്റിക്കാണ്. ലോകം മുഴുവന്‍ അംഗീകരിച്ച രീതിയാണിത്. സഭയുടെ പ്രത്യേകമായ അവകാശങ്ങള്‍ ലംഘിച്ചാലോ, സഭയില്‍ അവമതിയും നിന്ദയുമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയാലോ ആണ് ഒരു അംഗത്തെ പുറത്താക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം ശിപാര്‍ശകള്‍ നല്‍കാന്‍ വേണ്ടിയാണ് പ്രിവിലേജസ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.

സഭയിലെ ആദ്യത്തെ സംഭവം; 
എത്തിക്‌സ് കമ്മിറ്റിക്ക്  അംഗത്തെ പുറത്താക്കാന്‍ ശിപാര്‍ശ  ചെയ്യാനുള്ള അധികാരമില്ല; പിഡിടി ആചാരി
ബിജെപിയെ പ്രകോപിപ്പിച്ച് മഹുവ മൊയ്ത്ര അദാനിക്കെതിരെ ഉയർത്തിയ ചോദ്യങ്ങൾ
Q

മഹുവ മൊയ്ത്രയ്ക്ക് മുന്നില്‍ ഇനിയുള്ള വഴികളെന്താണ്? നിയമസംഹിതയിലൂടെ മുന്നോട്ട് പോകാൻ സാധിക്കുമോ?

മഹുവ മൊയ്ത്രയ്ക്ക് സഭയില്‍ അയോഗ്യതയില്ലാത്തത് കൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സഭയിലേക്ക് തിരിച്ചുവരാം. സിബിഐ കേസെടുത്തിട്ടുണ്ടെങ്കിലും മത്സരിക്കാന്‍ സാധിക്കുന്നതാണ്. കേസെടുത്ത് ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ മത്സരിക്കാന്‍ സാധിക്കാതെ വരുകയുള്ളു.

അതേസമയം നിയമത്തിലില്ലാത്ത ചില സമിതികളാണ് എത്തിക്സ് കമ്മിറ്റി മുതലായവ. പാര്‍ലമെന്ററി നിയമങ്ങളാണിത്. പാര്‍ലമെന്റിന്റെ പരമ്പരാഗതമായ ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്. അവ ലംഘിച്ചാല്‍ സഭയ്ക്ക് ആ വ്യക്തിക്കെതിരായി നടപടിയെടുക്കാന്‍ സാധിക്കും. ശിക്ഷയുടെ രൂപത്തിലുള്ള നടപടികളാണിവ. ഇതിലെ ഏറ്റവും വലിയ ശിക്ഷയാണ് പുറത്താക്കല്‍. അതല്ലാതെ, സസ്‌പെന്‍ഷനാകാം, പ്രമേയം പാസാക്കി ഒരാളെ റിമാന്‍ഡ് ചെയ്യാം, താക്കീത് ചെയ്യാം തുടങ്ങി നിരവധി ശിക്ഷാ നടപടികളുണ്ട്.

Q

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറുന്നത്. ഇതിന് മുമ്പ് എത്തിക്‌സ് കമ്മിറ്റി മുഖേന എംപിമാരെ പുറത്താക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ടോ?

A

ലോക്‌സഭയില്‍ ഇതിന് മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ രാജ്യസഭയില്‍ എത്തിക്‌സ് കമ്മിറ്റി ഒരു കേസില്‍ ഇത്തരത്തില്‍ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അന്ന് പ്രതിപക്ഷത്തിലിരുന്നവരെല്ലാം അതിനെ എതിര്‍ത്തു. എത്തിക്‌സ് കമ്മിറ്റിക്ക് ഇതിന് അധികാരമില്ലെന്ന വാദം അന്ന് തന്നെ ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in