ജാമ്യാപേക്ഷ പതിനാലാം തവണയും  മാറ്റി; വിചാരണയില്ലാതെ തുടരുന്ന  ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം

ജാമ്യാപേക്ഷ പതിനാലാം തവണയും മാറ്റി; വിചാരണയില്ലാതെ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം

ഇനിയും മോചനമില്ലാതെ തടവറയിൽ തുടരുന്ന ഉമറിന്റെ നാല് വർഷങ്ങൾ എങ്ങനെയായിരുന്നു ?

വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും സുപ്രീം കോടതി മാറ്റി വെച്ചിരിക്കുകയാണ്. പുതിയ തിയ്യതി പ്രഖ്യാപിക്കാതെയാണ് ഉമറിന്റെ ജാമ്യാപേക്ഷ കോടതി നീട്ടിയത്. 2020 ലാണ് ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. പിന്നീട് നാലുവര്‍ഷമായി തുടരുന്ന ജയില്‍ വാസം.

ഇതിനിടെ, രണ്ട് തവണ കീഴ്‌ക്കോടതികൾ ഉമറിന്റെ ജാമ്യാപേക്ഷകൾ തള്ളി. എത്ര തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷകൾ സുപ്രീം കോടതി മാറ്റി വെച്ചത്. 14 തവണ ! കഴിഞ്ഞ വർഷം പത്ത് തവണയാണ് സുപ്രീം കോടതി ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയും നീട്ടി വെക്കുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം മൂന്ന് തവണ. നാല് വർഷം പിന്നിട്ടിട്ടും ഉമറിന്റെ കേസിൽ വിചാരണ ആരംഭിച്ചിട്ടുമില്ല.

ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്നു ഉമർ ഖാലിദ്. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ 'മുഖ്യ ആസൂത്രകൻ' എന്നാരോപിച്ച് ആ വർഷം സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്. അതിന് ശേഷം പുറം ലോകം കണ്ടിട്ടില്ല. ഇനിയും മോചനമില്ലാതെ തടവറയിൽ തുടരുന്ന ഉമറിന്റെ നാല് വർഷങ്ങൾ എങ്ങനെയായിരുന്നു ?

2023 ലാണ് ഉമർ ആദ്യമായി ജാമ്യാപേക്ഷയുമായി രാജ്യത്തെ പരമോന്നത കോടതിയിൽ എത്തുന്നത്

2020 : ഉമറിന്റെ അറസ്റ്റ്

പൗരത്വ ഭേദഗതി വിഷയത്തിൽ രാജ്യത്താകമാനം പ്രതിഷേധം അലയടിച്ച് കൊണ്ടിരുന്ന സമയത്താണ് ഉമർ അറസ്റ്റിലാകുന്നത്. 2020 ഫെബ്രുവരി 23 മുതൽ ഫെബ്രുവരി 25 വരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 751 എഫ്ഐആറുകളിൽ ഒന്നാണ് ഡൽഹി കലാപ ഗൂഢാലോചന കേസ്. ഈ കലാപത്തിൽ ആകെ 53 പേർ കൊല്ലപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി പ്രതിഷേധങ്ങളുടെ മറവിൽ വർഗീയ കലാപങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരിൽ ഒരാളായിരുന്നു ഉമർ ഖാലിദ്. പിൻച്രാ തോഡ് പ്രവർത്തകനായിരുന്ന ദേവാങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ ഉൾപ്പെടെ 59 പേരായിരുന്നു ഈ കേസിൽ കുറ്റാരോപിതർ. മിക്കവരും വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളുമായിരുന്നു.

കുറ്റപത്രത്തിൽ ഏറ്റവുമവസാനമാണ് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും പേര് ചേർക്കപ്പെടുന്നത്. ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് 35 കാരനായ ഉമറിന്റെ മേൽ ചുമത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പലർക്കും ജാമ്യം ലഭിച്ചെങ്കിലും ഷാർജീലിനും ഉമറിനും മാത്രം ജാമ്യം ലഭിച്ചില്ല.

കുറ്റപത്രത്തിൽ ഏറ്റവുമവസാനമാണ് ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും പേര് ചേർക്കപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പലർക്കും ജാമ്യം ലഭിച്ചെങ്കിലും ഷാർജീലിനും ഉമറിനും മാത്രം ജാമ്യം ലഭിച്ചില്ല

2021 : ഒരു കേസില്‍ ജാമ്യം

ഉമറിനെതിരെ ഫയൽ ചെയ്ത ഒരു കേസിൽ 2021 ഏപ്രിലിൽ ഡൽഹി സെഷൻ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ മറ്റൊരു എഫ്ഐആറിലെ ആരോപണങ്ങളുടെ പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടി വന്നു.

2022 :

ഒരു വർഷത്തിന് ശേഷമാണ് ഉമറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. എട്ട് മാസം നീണ്ടു നിന്ന വാദങ്ങൾക്ക് ശേഷം 2022 മാർച്ച് 24 ന് ഡൽഹി സെഷൻ കോടതി ഉമറിന് ജാമ്യം നിഷേധിച്ചു.

ഏപ്രിൽ 22 ന് ജാമ്യം നിഷേധിച്ച സെഷൻ കോടതി വിധിയെ ചോദ്യം ചെയ്ത് ഉമർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വേനൽ അവധിക്ക് മുമ്പ് വിഷയത്തിൽ തീർപ്പ് കൽപ്പിക്കാനായി മെയ് 23 മുതൽ കേസിൽ പതിവായി വാദം കേൾക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വേനലവധി ആരംഭിച്ചതോടെ വാദം കേൾക്കൽ ജൂൺ 4 ന് ജൂലൈ നാലിലേക്ക് മാറ്റി. ഒടുവിൽ 2022 ഒക്ടോബറിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.

ജാമ്യാപേക്ഷ പതിനാലാം തവണയും  മാറ്റി; വിചാരണയില്ലാതെ തുടരുന്ന  ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം
'പോയ് വരൂ ഉമർ, ഞങ്ങൾ ഇവിടെയുണ്ട്'; അപേക്ഷ പ്രിയദർശിനി അഭിമുഖം

ഉമർ ജയിലിൽ 764 ദിവസം പൂർത്തീകരിക്കുമ്പോഴാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. മറ്റ് കൂട്ടുപ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഉമറിനെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റാരോപിതരുടെ പ്രവൃത്തികൾ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം 'ഭീകരപ്രവർത്തനം' ആയി കണക്കാക്കുമെന്നും കോടതി പറഞ്ഞു. ഉമർ ഖാലിദ് വീണ്ടും തടവറയിലേക്ക് മടങ്ങി.

ഡിസംബർ 12 ന് കോടതി ഉമറിന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഈ സമയം മാധ്യമങ്ങളുമായി സംവദിക്കുന്നതിൽ നിന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിൽ നിന്നും കോടതി ഉമറിനെ വിലക്കി

2022 നവംബറിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ 2 ആഴ്ചത്തെ ഇടക്കാല ജാമ്യം തേടി ഉമർ കർകർദൂമ കോടതിയെ സമീപിച്ചു. ഈ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നത് ഡിസംബർ 3 നാണ്. കല്ലേറ് കേസിൽ കോടതി ഉമറിനെ കുറ്റവിമുക്തനാക്കി. എന്നാൽ കലാപവുമായി ബന്ധപ്പെട്ട വലിയ ഗൂഢാലോചനയുടെ ഭാഗമായെന്ന കേസിൽ ഉമർ ജയിലിൽ തുടർന്നു.

ഡിസംബർ 12 ന് കോടതി ഉമറിന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഈ സമയം മാധ്യമങ്ങളുമായി സംവദിക്കുന്നതിൽ നിന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിൽ നിന്നും കോടതി ഉമറിനെ വിലക്കി.

ഉമറും സുഹൃത്ത് അപേക്ഷ പ്രിയദർശിനിയും
ഉമറും സുഹൃത്ത് അപേക്ഷ പ്രിയദർശിനിയും

830 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഏഴ് ദിവസത്തെ ജാമ്യത്തിൽ ഡിസംബർ 23 ന് ഉമർ ജയിലിന് പുറത്തെത്തി. ഇടക്കാല ജാമ്യം ഡിസംബർ 30 ന് അവസാനിച്ചു.

2023 : നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്

2023 ലാണ് ഉമർ ആദ്യമായി ജാമ്യാപേക്ഷയുമായി രാജ്യത്തെ പരമോന്നത കോടതിയിൽ എത്തുന്നത്. ഏപ്രിൽ 6 ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉമർ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. 2023 ജൂൺ 9 ന് ഉമർ തടവറയിൽ 1000 ദിവസം തികച്ചു.

2023 ജൂലൈ 12 നാണ് ആദ്യമായി സുപ്രീം കോടതി ഉമറിന്റെ ജാമ്യാപേക്ഷ നീട്ടി വെക്കുന്നത്. കുറ്റപത്രത്തിൻ്റെ 'വിപുലമായ' സ്വഭാവം കണക്കിലെടുത്ത് വാദങ്ങൾ തയ്യാറാക്കാൻ ദില്ലി പോലീസ് കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കാരണം. 2023 ജൂലൈ 24 ന് ഉമറിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ ഹാജരാകാൻ സാധിച്ചില്ല.

ആഗസ്റ്റ് 9 ന് ജസ്റ്റിസ് പി.കെ. മിശ്ര കാരണം കൂടാതെ കേസിൽ നിന്ന് പിന്മാറുകയും വാദം കേൾക്കുന്നത് മാറ്റിവെക്കുകയും ചെയ്തു. ജസ്റ്റിസ് മിശ്ര പിന്മാറിയെങ്കിലും മിശ്ര ഉൾപ്പെട്ട ബെഞ്ചിന് മുൻപിൽ ആഗസ്റ്റ് 17 ന് വീണ്ടും ഉമറിന്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തു.

ആഗസ്റ്റ് 18 ന് ഉമറിൻ്റെ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ വരുന്നു. ഉമറിന്റെ കേസ് നോൺ മിസല്ലനിയേസ് കേസുകൾ പരിഗണിക്കുന്ന ദിവസങ്ങളിലേക്ക് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ മാറ്റി.

സെപ്റ്റംബർ 5 , ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൻ്റെ പേരിൽ കപിൽ സിബൽ ഹാജരാകാതിരുന്നതിനാൽ അപേക്ഷ വീണ്ടും മാറ്റി. സെപ്റ്റംബർ 12 , വിശദമായ ഹിയറിംഗ് ആവശ്യമാണെന്നും രേഖകൾ തോറും പരിശോധിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസ് ഒരു മാസത്തേക്ക് നീട്ടുന്നു.

ഒക്ടോബർ 12 , ജാമ്യാപേക്ഷ കേൾക്കാൻ സമയക്കുറവുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ 20 മിനിറ്റിനുള്ളിൽ ഉമറിനെതിരെ യാതൊരു കേസും ഇല്ലെന്ന് തെളിയിക്കാൻ തനിക്കാകുമെന്ന് കബിൽ സിബൽ കോടതിയെ അറിയിച്ചെങ്കിലും കാര്യം ഉണ്ടായില്ല.

നവംബർ 29 , മുതിർന്ന അഭിഭാഷകർക്ക് എത്താൻ സാധിക്കാത്തതിനാൽ ഇരുവിഭാഗവും സംയുക്തമായി അഭ്യർത്ഥിച്ചതിനാൽ കേസ് വീണ്ടും മാറ്റുന്നു. ജാമ്യാപേക്ഷയിൽ വാദങ്ങൾ നടക്കാതെ 2023 അവസാനിക്കുന്നു. ഉമർ ഖാലിദ് 2023 ഡിസംബറോടെ ജയിലിൽ മൂന്ന് വർഷവും മൂന്ന് മാസവും തികച്ചു.

2024 : ജനുവരി

ജനുവരി 10 നാണ് ഈ വർഷം കേസ് ആദ്യമായി പരിഗണിക്കുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് ഹാജരാകാൻ സാധിക്കാത്തതിനാൽ കൂടുതൽ സമയം വേണമെന്ന് അദ്ദേഹത്തിൻ്റെ പ്രതിനിധി അഭ്യർത്ഥിച്ചു. ജനുവരി 24 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഉച്ചക്ക് 12:45 ന് വാദം ആരംഭിക്കുന്നു. എന്നാൽ 15 മിനിറ്റുകൾക്ക് ശേഷം കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ഈ ദിവസം ഉമർ 1227 ദിവസങ്ങൾ തടവിൽ പൂർത്തിയാക്കി.

ജനുവരി 31 ന് കേസ് വീണ്ടും പരിഗണിക്കുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉൾപ്പെട്ട കേസുകൾ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഫെബ്രുവരി ഒന്നിന് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. ഫെബ്രുവരി ഒന്നിന് ജസ്റ്റിസുമാരായ ത്രിവേദി, മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റിവെക്കുകയും ഹർജി ഫെബ്രുവരി ഏഴിലേക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ പതിനാലാം തവണ വീണ്ടും ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നീട്ടി വെച്ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in