ഹെന്റമ്മോ! എന്തൊരു വിലയാ, കീശ കീറി സ്കൂള്‍ വിപണി...

എ ഐ ക്യാമറ കൂടി വന്നതോടെ കുട്ടി ഹെല്‍മറ്റ് വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്

സ്കൂള്‍ വിപണിയില്‍ വില കൂടാത്ത ഒരു ഐറ്റം പോലുമില്ല. പെന്‍സില്‍ തൊട്ട് ബാഗിന് വരെ വിലക്കയറ്റമാണ്. വിലക്കയറ്റം നട്ടെല്ലൊടിക്കുമെങ്കിലും കുട്ടികളുടെ കാര്യമായതുകൊണ്ട് ഒന്നിനും ഒരു കുറവും വരുത്തുന്നില്ല രക്ഷിതാക്കള്‍. കടകളിലെല്ലാം വലിയ തിരക്കാണ്. വിദ്യാർഥികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഓഫറുകളും ചില കച്ചവടക്കാർ നൽകുന്നുണ്ട്. എ ഐ ക്യാമറ കൂടി വന്നതോടെ കുട്ടി ഹെല്‍മറ്റ് വിപണിയിലും കച്ചവടം പൊടിപൊടിക്കുകയാണ്.

വിലയിങ്ങനെ

ബാഗ് : 350 - 3000

കുട : 300 - 600

നോട്ടുബുക്ക് : 30 - 100

വാട്ടർബോട്ടിൽ : 50 - 900

മഴക്കോട്ട് : 300 - 1100

ഹെൽമറ്റ് : 900 - 1300

Related Stories

No stories found.
logo
The Fourth
www.thefourthnews.in