'വീ ആര്‍ ഫ്രം അഫ്ഗാനിസ്ഥാന്‍'

കഴക്കൂട്ടത്തെ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിലെ ഇപ്പോഴത്തെ താരങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ ഏഴ് കുരുന്നുകളാണ്

കഴക്കൂട്ടത്തെ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളില്‍ ആകെയുള്ളത് 68 കുട്ടികളാണ്. എന്നാല്‍ ഇന്ന് ഈ കൊച്ചു വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്ന ഒന്നുണ്ട്. കടല്‍ കടന്നെത്തിയ ഏഴ് കുരുന്നുകള്‍. അവരാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മുഖമുദ്ര.

വിദ്യാലയത്തില്‍ പാറി പറന്ന് നടക്കുന്ന ഈ കുരുന്നുകള്‍ ഏഴ് പേരും അങ്ങ് അഫ്ഗാനിസ്ഥാനിസ്ഥാനില്‍ നിന്നുള്ളവരാണ്. കാര്യവട്ടം ക്യാമ്പസില്‍ ഗവേഷണത്തിനെത്തിയ അഫ്ഗാന്‍ സ്വദേശികളുടെ മക്കളാണ് ഇവര്‍. നാലാം ക്ലാസുകാരിയായ നാദിയായാണ് വിദ്യാലയത്തിലെത്തിയ ആദ്യ അഫ്ഗാനി വിദ്യാര്‍ത്ഥി.

ഭാഷയും, ഭക്ഷണവും, സാംസ്‌കാരവുമെല്ലാം വേറിട്ടതാണ്. എങ്കിലും, അറിവിന്റെ പുതിയ ഇടം തേടി കേരളത്തിലെത്തിയ ഈ കുരുന്നുകള്‍ ഇന്ന് ഏറെ സന്തുഷ്ടരാണ്. അക്കരെ നിന്നെത്തിയ ഇവര്‍ അധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും ഏറെ പ്രീയപ്പെട്ടവരാണ്. അഫ്ഗാനിസ്ഥാനു പുറമേ തമിഴ്നാട്, ബംഗാള്‍, ഒഡിഷ, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in