എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്; ദ ഫോര്‍ത്ത് അന്വേഷണം

ഓണ്‍ലെനായി എഴുതാവുന്ന പരീക്ഷയ്ക്ക് ആരെയെങ്കിലും അടുത്ത് ഇരുത്താമെന്നും ഇവിടെ വന്നാണ് എഴുതുന്നത് എങ്കില്‍ അക്കാദമിയുടെ ഹെല്‍പുണ്ടാകുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്

പരീക്ഷ പേരിന് എഴുതിയാല്‍ മാത്രം മതി ജയിക്കാനും ജയിപ്പിക്കാനുമുള്ള വഴിയൊക്കെ നടത്തിപ്പുകാര്‍ തന്നെ പറഞ്ഞുറപ്പ് തരും. പലവിധ കാരണങ്ങളാല്‍ എസ്എസ്എല്‍സി-പ്ലസ് ടു പഠനം മുടങ്ങിപ്പോയ മലയാളികളെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ്. എറണാകുളം പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന നിംസ് അക്കാദമിയാണ് ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി വിജയം ഉറപ്പ് വരുത്തുന്നത്. 2021ല്‍ രൂപീകൃതമായ സിക്കിം ആസ്ഥാനമായ ബോസ് എന്ന ഓപ്പണ്‍ സ്‌കൂള്‍ ബോര്‍ഡിന്റെ പരീക്ഷയിലാണ് അക്കാദമി മുതലെടുപ്പ് നടത്തുന്നത്. 25,000 രൂപയടച്ചാല്‍ പരീക്ഷയെഴുതാം. വിജയം സുനിശ്ചിതം.

''എസ്എസ്എല്‍സി-പ്ലസ് ടു ഒന്നും ഒരു പ്രൊഫഷണല്‍ കോഴ്‌സ് അല്ലല്ലോ. നമുക്ക് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം മാത്രമാണ് ഉള്ളത്. ഇതത്ര കടന്ന കൈയ്യോ തെറ്റോ ഒന്നും അല്ല. അതുകൊണ്ടാണ് നമ്മളിങ്ങനൊരു കള്ളത്തരത്തിന് കൂട്ടുനില്‍ക്കുന്നത്.'' അക്കാദമിയിലെ ജീവനക്കാര്‍ അഡ്മിഷനെടുക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന ഉപദേശം ഇതാണ്. ഓണ്‍ലെനായി എഴുതാവുന്ന പരീക്ഷയ്ക്ക് ഹെല്‍പ് ചെയ്യാന്‍ ആരെയെങ്കിലും അടുത്ത് ഇരുത്തണമെങ്കില്‍ ഇരുത്താമെന്നും ഇവിടെ വന്നാണ് എഴുതുന്നത് എങ്കില്‍ അക്കാദമിയുടെ സഹായം ഉണ്ടാകുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. തട്ടിപ്പിന്റെ വഴി അന്വേഷിക്കുകയാണ് ദ ഫോര്‍ത്ത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in