ഏറ്റവും പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക്

ഏറ്റവും പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക്

മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയുടെ പിറന്നാൾ ദിനമായ ഇന്ന് താൻ ഏറെ ആരാധിക്കുന്ന ഗായികയെ കുറിച്ച് ദ ഫോർത്തുമായി സംസാരിക്കുകയാണ് ഓട്ടോ ഡ്രൈവർ കൂടിയായ സുമേഷ് കുമാർ

കെ എസ് ചിത്ര എന്ന് കേട്ടാൽ ഇന്നും സുമേഷ് കിടുകിടാ വിറയ്ക്കും. ചെറിയ പ്രായം മുതൽ തുടങ്ങിയതാണ് ആ ശബ്ദത്തോടുള്ള ആരാധന. പാട്ടുപാടി തുടങ്ങിയപ്പോൾ തിരഞ്ഞെടുത്ത ഗാനങ്ങളൊക്കെയും ചിത്രയുടേത് തന്നെ. എന്നാൽ പല തവണ ചിത്രയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴാണ് ഭാഗ്യമെന്ന പോലെ മഴവിൽ മനോരമയിലെ പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിൽ അവസരം ലഭിക്കുന്നത്. അവിടെ വിധികർത്താക്കളിൽ ഒരാൾ ചിത്രച്ചേച്ചിയും. പിന്നീട് വർഷങ്ങളായുള്ള സ്വപ്നം പൂവണിഞ്ഞ നിമിഷങ്ങളായിരുന്നു സുമേഷിന്.

പത്തനംതിട്ട സ്വദേശിയായ സുമേഷിന് കെ എസ് ചിത്ര എന്ന വ്യക്തി ഒരു ഗായിക എന്നിതിലുപരി അമ്മയും കൂടിയാണ്. ഇന്നും ഏതെങ്കിലും ഒരു വേദിയിൽ പാട്ട് പാടുന്നതിന് മുൻപ് സുമേഷ് ആദ്യം മനസ്സിൽ ഓർക്കുന്നതും പ്രാർഥിക്കുന്നതും ചിത്രയെ തന്നെ. മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയുടെ പിറന്നാൾ ദിനമായ ഇന്ന് താൻ ഏറെ ആരാധിക്കുന്ന ഗായികയെ കുറിച്ച് ദ ഫോർത്തുമായി സംസാരിക്കുകയാണ് ഓട്ടോ ഡ്രൈവർ കൂടിയായ സുമേഷ് കുമാർ.

logo
The Fourth
www.thefourthnews.in