രാജഭരണത്തിന്റെ പ്രതീകമായ ചെങ്കോലിന് പാര്‍ലമെന്റില്‍ എന്താണ് സ്ഥാനം?

ഇന്ത്യയുടെ ചരിത്രത്തിലെ ചില നിര്‍ണായക സന്ദര്‍ഭങ്ങള്‍ക്ക് ഹിന്ദുത്വ നിറം നല്‍കാനുള്ള നീക്കം

രാജഭരണത്തിന്റെ പ്രതീകമായ ചെങ്കോലിന് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ പാര്‍ലമെന്റില്‍ എന്താണ് സ്ഥാനം? ഇന്ത്യയുടെ ചരിത്രത്തിലെ ചില നിര്‍ണായക സന്ദര്‍ഭങ്ങള്‍ക്ക് ഹിന്ദുത്വ നിറം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചെങ്കോലിനെ ചരിത്രം മറന്ന അറകളില്‍ നിന്ന് പുറത്തെടുത്ത് പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പോകുന്നത്.

നെഹ്റുവിന്റെ പ്രസംഗത്തിലൂടെയും മറ്റും ലോകം ഇപ്പോഴും മനസ്സിലാക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പുലര്‍ച്ച, ചെങ്കോല്‍ കൈമാറ്റത്തിന്റെ ബ്രാഹ്മണ്യ- രാജ ബിംബങ്ങളാല്‍ മാറ്റിയെടുക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നില്‍.

ബ്രിട്ടീഷ് പിന്മാറ്റത്തെയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെയും, രാജാക്കന്മാരുടെ അധികാര കൈമാറ്റ ചടങ്ങില്‍ അനുവര്‍ത്തിച്ചതായി കരുതുന്ന ചടങ്ങിന് അല്ലെങ്കില്‍ എന്ത് പ്രസക്തി?

ആചാരങ്ങളിലും ബ്രാഹ്‌മണ്യ സംസ്‌കാരത്തിലും താല്‍പര്യമുള്ളവരുണ്ടാക്കിയെടുത്ത ഒരു ചടങ്ങ് മാത്രമായിരുന്നു അത്. ബ്രിട്ടീഷ് പിന്മാറ്റത്തെയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെയും, രാജാക്കന്മാരുടെ അധികാര കൈമാറ്റ ചടങ്ങില്‍ അനുവര്‍ത്തിച്ചതായി കരുതുന്ന ചടങ്ങിന് അല്ലെങ്കില്‍ എന്ത് പ്രസക്തി?

ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗത്തിലൂടെയും മറ്റും ലോകം ഇപ്പോഴും മനസ്സിലാക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പുലര്‍ച്ച. ഇനി ചെങ്കോല്‍ കൈമാറ്റത്തിന്റെ ബ്രാഹ്‌മണ്യ- രാജ ബിംബങ്ങളാല്‍ മാറ്റിയെടുക്കാനുള്ള നീക്കം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in