സ്ത്രീ, ഭിന്നശേഷി സൗഹാര്‍ദം; ഇത്തവണ തൃശ്ശൂര്‍ പൂരം കളറാകും

കുട്ടികളുടെയും സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ട്

ഇത്തവണത്തെ പൂരം കൂടുതൽ സ്ത്രീ സൗഹൃദമായിരിക്കുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കും പൂരം ആസ്വദിക്കാനുള്ള മാര്‍ഗങ്ങളും ഇത്തവണ സംഘാടകര്‍ ഉറപ്പു നല്‍കുന്നുണ്ട്. കോവിഡിന് ശേഷം വിപുലമായി ആഘോഷിക്കുന്ന തൃശ്ശൂർ പൂരത്തിൽ പൂര പ്രേമികളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്നും ജില്ലാ കലക്റ്റർ കൃഷ്ണ തേജ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

സ്ത്രീകളുടെ സുരക്ഷക്കായി വനിതാ പോലീസുകാര്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും. കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നും വിട്ടു പോയാല്‍ തിരികെ സുരക്ഷിതരായി എത്താനുള്ള ബാഡ്ജ് സംവിധാവും ഇത്തവണ പൂരത്തിന്റെ പ്രത്യേകതയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in