കാടിന്റെ മക്കള്‍ക്ക് മണ്ണ് വേണം

കാടിന്റെ മക്കള്‍ക്ക് മണ്ണ് വേണം

നിത്യകൂലി ഉപേക്ഷിച്ച് ഒരു മാസത്തിലധികമായി സമരത്തിലുള്ളവരെ തിരിഞ്ഞുനോക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല

മലപ്പുറം ജില്ലയിലെ ഇരുനോറളം ആദിവാസി കുടുംബങ്ങള്‍ ഒരു മാസത്തിലേറെയായി അവകാശപ്പെട്ട ഭൂമിക്കായി സമരത്തിലാണ്. ഭൂമി എന്ന ഇവരുടെ നീണ്ടകാല ആവശ്യമുന്നയിച്ചുള്ള സമരം 2018ല്‍ അവസാനിച്ചതായിരുന്നു. എന്നാല്‍ ഭൂമി കണ്ടെത്താമെന്ന വാഗ്ദാനം 5 കൊല്ലമായിട്ടും നടപ്പിലായില്ല. ഒരു കൊടിയുടെയും പിന്തുണയില്ലാതെ വീണ്ടും മണ്ണിനായുള്ള പോരാട്ടത്തിലാണിവര്‍. നിത്യകൂലി ഉപേക്ഷിച്ച് ഒരു മാസത്തിലധികമായി സമരത്തിലുള്ളവരെ തിരിഞ്ഞു നോക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.

ചാലിയാര്‍ പഞ്ചായത്തിലെ അകംപാടം, എടവണ്ണ, പാറേക്കാട്, മൈലാടി പ്രദേശങ്ങളിലെ 18 ആദിവാസി കോളനികളില്‍നിന്നുള്ള പണിയ, നായ്ക്ക, കുറുമ, ആള തുടങ്ങിയ ഗോത്രവര്‍ഗങ്ങളാണ് സമരത്തിലുള്ളത്. സുപ്രീംകോടതി ഉത്തരവിട്ട വനഭൂമി ലഭിക്കാന്‍ ഇവര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. 538 ഏക്കര്‍ഭൂമി കണ്ടെത്തിയെങ്കിലും 278 ഏക്കര്‍ മാത്രമാണ് വനം വകുപ്പ് വെട്ടിത്തെളിച്ച് റവന്യൂ വകുപ്പിന് കൈമാറിയത്. ബാക്കിയുള്ള പ്രദേശം നിബിഡ വനമായതിനാല്‍ കൈമാറാന്‍ സാധിക്കില്ലെന്നതാണ് വനംവകുപ്പിന്റെ പ്രതികരണം. എന്നാല്‍ മിച്ചഭൂമി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഭൂമി ലഭിക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.

logo
The Fourth
www.thefourthnews.in