വരിക വരിക സഹജരേ.. ഓർമയിൽ അംശി നാരായണപിള്ള

സ്വാതന്ത്ര്യാനന്തരം അംശി നാരായണപിള്ളയെന്ന ധീരദേശാഭിമാനിക്ക് നേരിടേണ്ടി വന്നത് അവഗണന

സ്വാതന്ത്ര്യസമര കാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ​ഗാനമാണ് ''വരിക വരിക സഹജരേ
വലിയ സഹന സമരമായ് കരളുറച്ച് കൈകള്‍ കോര്‍ത്ത്
കാല്‍നടയ്ക്കു പോക നാം''. 1930ൽ വടരകയിൽ നിന്ന് പയ്യന്നൂർ വരെ ഉപ്പ് സത്യാ​ഗ്രഹത്തിന്റെ ഭാ​ഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി നാരായണപിള്ള ഈ ​ഗാനം രചിച്ചത്. ഇന്നും സമരരം​ഗത്തുള്ളവർക്ക് ആവേശം നൽകുന്നതിൽ ഈ ​ഗാനം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം അംശി നാരായണപിള്ളയെന്ന ധീരദേശാഭിമാനിക്ക് നേരിടേണ്ടി വന്നത് അവഗണനയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in