'അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍'; ദ ഫോര്‍ത്ത് പ്രോഗ്രാം മേധാവി രവി മേനോന്റെ പുസ്തകം പ്രകാശനം ചെയ്തു

'അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍'; ദ ഫോര്‍ത്ത് പ്രോഗ്രാം മേധാവി രവി മേനോന്റെ പുസ്തകം പ്രകാശനം ചെയ്തു

ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചലച്ചിത്ര താരം രമ്യ നമ്പീശന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദ ഫോര്‍ത്ത് പ്രോഗ്രാം മേധാവി രവി മേനോന്റെ 'അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള മീഡിയ അക്കാദമിയില്‍ വച്ച് നടന്ന പരിപാടിയില്‍ ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചലച്ചിത്ര താരം രമ്യ നമ്പീശന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ആളുകളെ പിടിച്ചിരുത്താന്‍ സാധിക്കുന്ന രീതിയിലാണ് അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍ ആരംഭിക്കുന്നതെന്ന് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള എഴുത്തുമായി ബന്ധപ്പെട്ടവരെ കുറിച്ച് സൂചിപ്പിക്കുന്നതാണ് പുസ്തകം. പത്രപ്രവര്‍ത്തകരും അല്ലാത്തവരുമായ വ്യക്തികളുമായുള്ള രവി മോനോന്റെ ബന്ധങ്ങളും പുസ്തകത്തിലൂടെ വരച്ചിടുന്നു.

ദ ഫോര്‍ത്ത് പ്രോഗ്രാം മേധാവി രവി മേനോന്റെ 'അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍' ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചലച്ചിത്ര താരം രമ്യ നമ്പീശന് കൈമാറി പ്രകാശനം ചെയ്യുന്നു.
ദ ഫോര്‍ത്ത് പ്രോഗ്രാം മേധാവി രവി മേനോന്റെ 'അക്ഷരവീഥിയിലെ നക്ഷത്രങ്ങള്‍' ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചലച്ചിത്ര താരം രമ്യ നമ്പീശന് കൈമാറി പ്രകാശനം ചെയ്യുന്നു.

ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. ദ ഫോര്‍ത്ത് ന്യൂസ് മാനേജിങ് ഡയറക്ടര്‍ റിക്സണ്‍ എടത്തില്‍, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, സിനിമാ താരം രഞ്ജിനി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.എന്‍.രവീന്ദ്രദാസ്, അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം ബേബി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

logo
The Fourth
www.thefourthnews.in