ആള്‍ട്ട്മാനെ പുറത്താക്കിയത് ഗൂഗിള്‍ മീറ്റ് വിളിച്ച്; പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി

ആള്‍ട്ട്മാനെ പുറത്താക്കിയത് ഗൂഗിള്‍ മീറ്റ് വിളിച്ച്; പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി

സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചു

സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി. സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചു. മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്‌സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരാണ് രാജിവച്ച മറ്റുളളവര്‍.

ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗ്രെഗ് ബ്രോക്ക്മാനെ മാറ്റുമെന്നും അദ്ദേഹത്തിന്റെ സേവനം കമ്പനിയില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഓപ്പണ്‍ എഐ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുപിന്നാല, താന്‍ രാജിവയ്ക്കുകയാണെന്ന് ബ്രോക്ക്മാന്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെ വ്യക്തമാക്കി.

'ഇന്നത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പുറത്തുപോകുന്നു' എന്നാണ് ബ്രോക്ക്മാന്‍ എക്‌സില്‍ കുറിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പുറത്താക്കിയ വിവരം ആള്‍ട്ട്മാനെയും തന്നെയും അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ബോര്‍ഡ് ഇന്ന് ചെയ്ത കാര്യത്തില്‍ ഞാനും സാമും ഞെട്ടിപ്പോയി. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ഞങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇല്യ (ബോര്‍ഡ് അംഗം) വെള്ളിയാഴ്ച ഉച്ചയ്ക്ക് സസാരിക്കണമെന്ന് പറഞ്ഞ് സാമിന് മെസ്സേജ് അയച്ചു. സാം ഗൂഗിള്‍ മീറ്റില്‍ ജോയിന്‍ ചെയ്തു. ഗ്രെഗ് ഒഴികെയുള്ള ബാക്കിയെല്ലാ ബോര്‍ഡ് അംഗങ്ങളും ഈ ഗൂഗിള്‍ മീറ്റിലുണ്ടായിരുന്നു. സാമിനെ പിരിച്ചുവിടുകയാണന്നും വാര്‍ത്ത ഉടന്‍ പുറത്തുവരുമെന്നും ഇല്യ സാമിനോട് പറഞ്ഞു.

ആള്‍ട്ട്മാനെ പുറത്താക്കിയത് ഗൂഗിള്‍ മീറ്റ് വിളിച്ച്; പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി
'മനംമാറ്റം' വന്ന ആള്‍ട്ട്മാന്‍ ബാധ്യതയാകുമെന്ന് കരുതിയോ? സിഇഒയുടെ പുറത്താകലിന് പിന്നിലെന്ത്?

ഉച്ചയ്ക്ക് 12.19ന് ഗൂഗിള്‍ മീറ്റില്‍ ജോയിന്‍ ചെയ്യാനായി ഗ്രെഗിനോട് ഇല്യ ആവശ്യപ്പെട്ടു. ജോയില്‍ ചെയ്തപ്പോള്‍ ഗ്രെഗിനെ ബോര്‍ഡില്‍നിന്ന് നീക്കം ചെയ്യുകയാണെന്ന് അറിയിച്ചു. ഇതേ സമയം തന്നെ, ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഓപ്പണ്‍ എഐ ഒരു ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ബ്രോക്ക്മാന്‍ പറഞ്ഞു.

'ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല' എന്ന് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാനെ പുറത്താക്കിയത്. ഓപ്പണ്‍ എഐയെ നയിക്കാനുള്ള ആള്‍ട്ട്മാന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആള്‍ട്ട്മാന്റെ പെരുമാറ്റം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണെന്നും അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു.

''ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതാണ് ഓപ്പണ്‍ എഐയുട ദൗത്യം. ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതിലും വളര്‍ച്ചയിലും സാമിന്റെ സംഭാവനകളില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്,'' ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി.

ആള്‍ട്ട്മാനെ പുറത്താക്കിയത് ഗൂഗിള്‍ മീറ്റ് വിളിച്ച്; പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി
മസ്കിന്റെ സെമിറ്റിക് വിരോധ പോസ്റ്റ്: പരസ്യങ്ങൾ നൽകുന്നത് നിർത്തി ആപ്പിളും ഡിസ്നിയും

മീറ മുറഡിയാണ് കമ്പനിയുടെ താത്ക്കാലിയ സിഇഒ. സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ മീറയായിരിക്കും സിഇഒയെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു. എഐ രംഗത്തെ മീറയുടെ അനുഭവപരിചയവും കമ്പനിയോടുള്ള അടുത്ത ഇടപെടലുകളും സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ കമ്പനിയെ സഹായിക്കുമന്നും ഓപ്പണ്‍ എഐ കൂട്ടിച്ചേര്‍ക്കുന്നു.

logo
The Fourth
www.thefourthnews.in