ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന

ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന

നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലായി നൂറോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ആറോടെയായിരുന്നു നടപടികള്‍ ആരംഭിച്ചത്

ചൈനീസ് ധനസഹായം ലഭിച്ചുവെന്ന് ആരോപിച്ച് ഓൺലൈൻ പോർട്ടലായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിൽ നടന്ന പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർ ഒക്ടോബർ രണ്ടിന് ചേർന്ന യോഗത്തിലെ തീരുമാനമനുസരിച്ചായിരുന്നു ഇന്ന് രാവിലെ മുതൽ നടന്ന പരിശോധന.

വൻ പോലീസ് സന്നാഹത്തെ അണിനിരത്തിയായിരുന്നു മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ റെയ്ഡ്. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലായി നൂറോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹി പ്രത്യേക സെൽ ഉദ്യോഗസ്ഥരും മറ്റുമായി അഞ്ഞൂറോളം പോലീസുകാരാണ് രാവിലെ ആറോടെ ആരംഭിച്ച പരിശോധനയുടെ ഭാഗമായത്.

റിപ്പോർട്ടുകൾ പ്രകാരം, പരിശോധന നടത്തേണ്ടവരെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇതിൽ എ വിഭാഗത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ ഠക്കുർത്ത, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഇതിൽ ചിലരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുക്കുകയും ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കുകയും ചെയ്തു. പ്രബീർ പുരകായസ്തയെ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പോലീസ് പ്രത്യേക സെൽ ഓഫീസിലേക്ക് കൊണ്ടുപോയി.

ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന
മാധ്യമവേട്ട, ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ, പരഞ്‌ജോയ് തക്കൂര്‍ത്ത ഉള്‍പ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ വീടുകളില്‍ റെയ്ഡ്‌

യുഎപിഎയിലെ അഞ്ച് വകുപ്പുകളും ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകളും ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയിട്ടുണ്ട്. 153 എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക),120 ബി (ക്രിമിനൽ ഗൂഢാലോചന), യുഎപിഎ വകുപ്പുകളിലെ 13 (തീവ്രവാദ പ്രവർത്തനം), 16 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണം), 18 (ഗൂഢാലോചന), 22 സി (കമ്പനികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ) എന്നിവ പ്രകാരമാണ് കേസ്.

ഡൽഹി മാധ്യമവേട്ടയ്ക്ക് 500 പോലീസുകാർ; മൂന്നായി തിരിച്ച് 100 ഇടങ്ങളിൽ പരിശോധന
മാധ്യമങ്ങൾക്കെതിരായ നീക്കത്തെ വിമർശിച്ച് കോൺഗ്രസും സിപിഎമ്മും, സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്കിന് ഏകദേശം 38 കോടി രൂപ ലഭിച്ചതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പറയുന്നത്. എട്ട് മാധ്യമപ്രവർത്തകരുടെ ശമ്പളത്തിനാണ് ഈ പണം ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനും ഭീമ കൊറേഗാവ് കേസിൽ വിചാരണനേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവലാഖയ്ക്കും ന്യൂസ്‌ക്ലിക്ക് പണം നൽകിയെന്നും ഇ ഡി പറയുന്നു.

മൊത്തം പത്തുപേരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. ഇതിൽ അഞ്ചുപേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in