കർഷകരുടെ ചിതയണയാത്ത മറാത്ത്‌വാഡ; കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത് 1088 പേർ

കർഷകരുടെ ചിതയണയാത്ത മറാത്ത്‌വാഡ; കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത് 1088 പേർ

ഛത്രപതി സംഭാജിനഗർ, നന്ദേദ് തുടങ്ങി എട്ട് ജില്ലകൾ അടങ്ങിയതാണ് ഈ മേഖല

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ ഒരുവർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് 1088 കർഷകർ. ഛത്രപതി സംഭാജിനഗർ, നന്ദേദ് തുടങ്ങി എട്ട് ജില്ലകൾ അടങ്ങിയതാണ് ഈ മേഖല. കഴിഞ്ഞ വർഷവും ഇതേ തോതിലുള്ള ആത്മഹത്യ നിരക്ക് ഈ മേഖലയിലുണ്ടായിരുന്നു. 2022ൽ 1033 കർഷകരാണ് സ്വയം ജീവനൊടുക്കിയത്.

2023-ൽ നടന്ന 1,088 ആത്മഹത്യകളിൽ, ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് ബീഡിലാണ്-269 പേർ. ഛത്രപതി സംഭാജിനഗറിൽ 182, നന്ദേഡിൽ 175, ധാരാശിവിൽ 171, പർഭാനിയിൽ 103 എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ ആത്മത്യ ചെയ്തവരുടെ എണ്ണം. 2014ന് ശേഷം ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത് പ്രതിദിനം ശരാശരി 30 കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്.

പൊതുനിക്ഷേപത്തിലുണ്ടാകുന്ന ഇടിവ്, പ്രധാന വ്യവസായങ്ങളുടെ സ്വകാര്യവത്കരണം, വിദേശ വ്യാപാരികൾക്കായി കൂടുതൽ സൗകര്യമൊരുക്കുക, കാർഷിക വായ്പകൾ വെട്ടിക്കുറയ്ക്കുക എന്നിവയെല്ലാം കർഷകർക്ക് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ. സബ്സിഡി നൽകി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുമായി മത്സരിക്കാൻ കഴിയാത്തതും കർഷകർക്ക് തിരിച്ചടിയാവുന്നു.

കർഷകരുടെ ചിതയണയാത്ത മറാത്ത്‌വാഡ; കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തത് 1088 പേർ
ഇ ഡിയെ പ്രതികാരത്തിന് ഉപയോഗിക്കുന്നുവോ? തമിഴ്‌നാട്ടിലെ രണ്ട് ദളിത് കര്‍ഷകര്‍ക്ക് എതിരായ സമന്‍സ് പിന്‍വലിക്കേണ്ടിവരുമ്പോൾ

മറാത്ത് വാഡയിൽ ആത്മത്യ ചെയ്ത കർഷകരുടെ ബന്ധുക്കൾക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. “1,088 കേസുകളിൽ 777 എണ്ണം നഷ്ടപരിഹാരത്തിന് അർഹതയുള്ളവയാണ്, അത് വിതരണം ചെയ്തു, 151 കേസുകൾ നിലവിൽ അന്വേഷണത്തിലാണ്,” പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

logo
The Fourth
www.thefourthnews.in