'ഇന്ത്യ'യിലും 'എൻഡിഎ'യിലും ചേരാത്ത 
 91 എംപിമാരുള്ള 11 പാർട്ടികൾ; ഗുണമാര്‍ക്ക് ?

'ഇന്ത്യ'യിലും 'എൻഡിഎ'യിലും ചേരാത്ത 91 എംപിമാരുള്ള 11 പാർട്ടികൾ; ഗുണമാര്‍ക്ക് ?

ബിജെപി വിരുദ്ധ പ്രതിപക്ഷ ചേരിയിൽ നിലവിൽ 25 പാർട്ടികളും എൻഡിഎയിൽ 39 പാർട്ടികളുമാണുള്ളത്

വിശാല പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ'യുടെയും ഭരണപക്ഷമായ എൻഡിഎയുടെയും ഭാഗമായുള്ള പാർട്ടികളുടെ യോഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്. രണ്ട് മുന്നണിയിലുമായി രാജ്യത്തെ 65 പ്രാദേശിക- ദേശീയ പാർട്ടികളാണ് അണിനിരന്നത്. എന്നാൽ 91 പാർലമെന്റ് അംഗങ്ങളുള്ള പതിനൊന്ന് പാർട്ടികളാണ് തങ്ങളേത് ചേരിയിലെന്ന് വ്യക്തമാക്കാതെ സ്വതന്ത്ര നിലപാടുമായി നില്‍ക്കുന്നത്. ഇതിൽ പല പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയാണെന്നതാണ് ശ്രദ്ധേയം.

ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ ചേരിയിൽ നിലവിൽ 25 പാർട്ടികളും എൻഡിഎയിൽ 39 പാർട്ടികളുമാണുള്ളത്. 11 പാർട്ടികളിൽ മിക്കവരും നിലവിൽ നിഷ്പക്ഷരാണെന്ന് അവകാശപ്പെടുമ്പോഴും പരോക്ഷമായെങ്കിലും ഇതിന്റെ ഗുണം ലഭിക്കുന്നത് ബിജെപിക്കാണ്. 63 ലോക്സഭാ അംഗങ്ങളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ ഭരിക്കുന്നവരാണ് ഇവരിൽ ചില പാർട്ടികൾ.

പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണം ലഭിക്കാതിരുന്ന അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, പാർട്ടിയെ “രാഷ്ട്രീയ അസ്പൃശ്യരായി” കണക്കാകുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു

ലോക്സഭയില്‍ 22 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) ഈ പട്ടികയിലെ പ്രധാന പാര്‍ട്ടി. ബിജു ജനതാദൾ (ബിജെഡി) , ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), തെലുങ്കു ദേശം പാർട്ടി (ടിഡിപി), ശിരോമണി അകാലിദൾ (എസ്എഡി), ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രന്റ് (എഐയുഡിഎഫ്) ജനതാദൾ സെക്കുലർ (ജെഡിഎസ്), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) ശിരോമണി അകാലി ദൾ (മൻ) എന്നിവരാണ് ഒരു മുന്നണിയിലും അംഗങ്ങളാത്ത പാർട്ടികൾ.

'ഇന്ത്യ'യിലും 'എൻഡിഎ'യിലും ചേരാത്ത 
 91 എംപിമാരുള്ള 11 പാർട്ടികൾ; ഗുണമാര്‍ക്ക് ?
യുദ്ധം ഇനി മോദിയും 'ഇന്ത്യ'യും തമ്മിലെന്ന് രാഹുൽ; കരുത്ത് കൂട്ടി പ്രതിപക്ഷം

അതേസമയം, 2019ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയ ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), 2000 മുതൽ ഒഡിഷ ഭരിക്കുന്ന നവീൻ പട്നായികിന്റെ ബിജു ജനതാദളും (ബിജെഡി) പാർലമെന്റിൽ പലപ്പോഴും ബിജെപിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചിട്ടുള്ളവരാണ്.

'ഇന്ത്യ'യിലും 'എൻഡിഎ'യിലും ചേരാത്ത 
 91 എംപിമാരുള്ള 11 പാർട്ടികൾ; ഗുണമാര്‍ക്ക് ?
'ഇന്ത്യ' രാഹുലിന്റെ ആശയം? നിതീഷ് കുമാറിന് ആദ്യം എതിർപ്പ്, എല്ലാവർക്കും സ്വീകാര്യമായതോടെ സമ്മതം

2014-ൽ തെലങ്കാന രൂപീകൃതമായ ശേഷം സംസ്ഥാനം ഭരിക്കുന്ന കെ ചന്ദ്രശേഖർ റാവുവിനും ദേശീയ സ്വപ്നങ്ങളുണ്ട്. ടി ആര്‍എസിനെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന നിലയിലേക്ക് മാറ്റി സ്വന്തമായൊരു പ്രതിപക്ഷ നേതൃത്വത്തിന് സാധ്യതകൾ പോലും ചന്ദ്രശേഖർ റാവു തേടിയെങ്കിലും ആ നീക്കം വിജയം കണ്ടില്ല.

എന്നാല്‍ അവർ വിശാല പ്രതിപക്ഷ സഖ്യത്തിലും അംഗമായിട്ടില്ല. നാല് തവണ ഉത്തർപ്രദേശ് ഭരിച്ചിട്ടുള്ള ബിഎസ്പി ഒറ്റയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണം ലഭിക്കാതിരുന്ന അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, പാർട്ടിയെ “രാഷ്ട്രീയ അസ്പൃശ്യരായി” കണക്കാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും തെലങ്കാനയിലെ പരിസര പ്രദേശങ്ങളിലും കാര്യമായ സാന്നിധ്യമുള്ള പാർട്ടിയാണ് എഐഎംഐഎം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പാർട്ടി വിപുലീകരണ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in