താപനില 45 ഡി​ഗ്രി സെൽഷ്യസ്; ഉഷ്ണ തരംഗത്തിൽ  ബീഹാറില്‍ മരണം 12

താപനില 45 ഡി​ഗ്രി സെൽഷ്യസ്; ഉഷ്ണ തരംഗത്തിൽ ബീഹാറില്‍ മരണം 12

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 40 ഡി​ഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണ തരം​ഗമുണ്ടാകുന്നതായി പ്രഖ്യാപിക്കുന്നത്.

ഉഷ്ണ തരംഗത്തെ തുടർന്ന് ബീഹാറിൽ രണ്ട് പോലീസുകാരടക്കം 12 പേര്‍ മരിച്ചു. താപനില 45 ഡി​ഗ്രി സെൽഷ്യസ് കടന്ന ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണങ്ങളുണ്ടായതെന്നു ബീഹാറിലെ ആരോ​ഗ്യ ഉദ്യോ ഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു സ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഭോജ്പൂരില്‍ ആറ് പേരും റോഹ്താസിൽ രണ്ട് പേരും നളന്ദയിലും ജാമുവിലും ​ഗയ, പാട്ന എന്നിവിടങ്ങളിലായി മൂന്നു മരണം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്.

അതേ സമയം സംസ്ഥാനത്ത് ഉഷ്ണ തരം​ഗം മൂലമുണ്ടായ മരണത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നിലവിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അതിനാൽ ഔദ്യോ​ഗിക കണക്ക് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോ​ഗസ്ഥന്റെ പ്രതികരണം.

ഉഷ്ണ തരം​ഗത്തിൽ മരിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ശേഖരിച്ചു വരികയാണ് . ചൂട് മൂലം രണ്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. എന്നാൽ ഉഷ്ണ തരം​ഗം മൂലം മരണം സംഭവിച്ചു എന്ന ഔദ്യോ​ഗികമായ റിപ്പോർട്ട് ഒരു ജില്ലയിൽ നിന്നും ലഭിച്ചിട്ടില്ലെവന്നും ഡി എം ഡിയിലെ ഉദ്യോ​​ഗസ്ഥൻ പറഞ്ഞു .

സംസ്ഥാനത്ത് പട്ന , ​ഗയ ,ഭ​ഗൽപൂർ, റോഹ്താസ് , ഈസ്റ്റ് ചാമ്പരൺ, ഷെയ്ഖ്പുര , ജാമുയി, ഭോജ്പൂർ, വൈശാലി, സീതാമർഹി, ഔറം​ഗബാദ്, ഖ​ഗാരിയ,ബങ്ക, നവാഡ, നളന്ദ , ശിവാൻ എന്നീ സ്ഥലങ്ങളിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 40 ഡി​ഗ്രി സെൽഷ്യസിനു മുകളിലാണ് ഈ സ്ഥലങ്ങളിൽ താപനില .

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 40 ഡി​ഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണ തരം​ഗമുണ്ടാകുന്നതായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 45 ഡി​ഗ്രി സെൽഷ്യസിനടുത്താണ് ബീഹാറിലെ പലയിടത്തും രേഖപ്പെടുത്തുന്ന താപനില.

അതേ സമയം പശ്ചിമ ബം​ഗാൾ ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുകളിലായി ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇത് മൺസൂണിനെ സംസ്ഥാനത്തെത്തിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ജൂൺ 19 നും 22 നും ഇടയിൽ ബീഹാറിൽ മൺസൂണെത്തുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി .

logo
The Fourth
www.thefourthnews.in