ദേശീയ വിദ്യാഭ്യാസ നയം: ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനുള്ളത് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ

ദേശീയ വിദ്യാഭ്യാസ നയം: ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനുള്ളത് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ

മൂന്നുവർഷത്തിനുള്ളിൽ 13,000 കോടി രൂപ ലഭിക്കുന്ന പദ്ധതിയോട് സഹകരിക്കാനാണ് സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാതെ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. നടത്തിപ്പിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 13,000 കോടി രൂപ ലഭിക്കുന്ന പദ്ധതിയോട് സഹകരിക്കാനാണ് സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.

അതേസമയം പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പിഎം ഉഷ) പദ്ധതിയുടെ 40 ശതമാനം സംസ്ഥാനങ്ങൾതന്നെ വഹിക്കണമെന്നുള്ള ധാരണാപത്രത്തിലെ വ്യവസ്ഥയാണ് പിന്മാറ്റത്തിന് കാരണമെന്ന് സംസ്ഥാനങ്ങൾ പറയുന്നു. വിമുഖരായ സംസ്ഥാനങ്ങളുമായി ധാരണയിലെത്താനുള്ള ചർച്ചകൾ കേന്ദ്രം നടത്തിവരികയാണ്.

സിലബസ് ഉൾപ്പെടെ കോഴ്‌സ് മാറ്റങ്ങൾ, അധ്യാപകപരിശീലനം, അടിസ്ഥാനസൗകര്യ വികസനം, അക്രഡിറ്റേഷൻ, തൊഴിൽക്ഷമത വർധിപ്പിക്കൽ എന്നിവയിലൂടെ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പി എം ഉഷ. 2023-24 മുതൽ 2025-26 സാമ്പത്തിക വർഷത്തേക്ക് 12,926.10 കോടി രൂപയാണ് വകയിരുത്തുന്നത്.

ദേശീയ വിദ്യാഭ്യാസ നയം: ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനുള്ളത് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ
കനത്തമഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ഹിമാചലിൽ മരണം 50 കടന്നു, നിരവധിപേർ കുടുങ്ങികിടക്കുന്നു

ദേശീയ വിദ്യഭ്യാസ നയത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ വിദ്യാഭ്യാസ നയത്തിലെ പല മാറ്റങ്ങൾക്കെതിരെയും രംഗത്തുവരികയും ചെയ്തിരുന്നു. ധാരണാപത്രം ഒപ്പുവയ്ക്കുന്നതിലൂടെ പി എം ഉഷ പദ്ധതിയിൽ സംസ്ഥാനങ്ങൾ ഉൾപ്പെടും.

കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങളാണ് ഇതുവരെ ഒപ്പുവച്ചതെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ചെയർമാൻ എം.ജഗദേഷ് കുമാർ പറഞ്ഞു. ബാക്കിയുള്ള 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും എൻഇപി, പി എം ഉഷ പദ്ധതികളുടെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in