നിശ്ചയിച്ച വിവാഹം മുടങ്ങി, മുപ്പത്തിരണ്ടുകാരന്‍ പതിനാറുകാരിയെ കഴുത്തറുത്തു കൊന്നു

നിശ്ചയിച്ച വിവാഹം മുടങ്ങി, മുപ്പത്തിരണ്ടുകാരന്‍ പതിനാറുകാരിയെ കഴുത്തറുത്തു കൊന്നു

പ്രകാശും പതിനാറുകാരിയുമായി നിശ്ചയിച്ച വിവാഹം ശൈശവ വിവാഹമാണെന്ന പരാതിയെ തുടര്‍ന്ന് വിവാഹ നിശ്ചയ ചടങ്ങ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ഇടപെട്ട് തടഞ്ഞിരുന്നു

കര്‍ണാടകയിലെ മടിക്കേരിയില്‍ പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. പെണ്‍കുട്ടിയുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് 32 കാരന്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയത്. കൊടക് ജില്ലയിലെ സോംവീര്‍പേട്ടിലെ മുട്ട്‌ലു ഗ്രാമത്തിലാണ് സംഭവം. പ്രകാശ് എന്നയാളാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു

പ്രകാശും പതിനാറുകാരിയുമായി നിശ്ചയിച്ച വിവാഹം ശൈശവ വിവാഹമാണെന്ന പരാതിയെ തുടര്‍ന്ന് വിവാഹ നിശ്ചയ ചടങ്ങ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹത്തില്‍നിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയെ വകവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

നിശ്ചയിച്ച വിവാഹം മുടങ്ങി, മുപ്പത്തിരണ്ടുകാരന്‍ പതിനാറുകാരിയെ കഴുത്തറുത്തു കൊന്നു
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. പിന്നീട് സമീപത്തെ വന പ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് കടന്നുകളയുകയുമായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരയുടെ അമ്മയും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ട പെണ്‍കുട്ടി വ്യാഴാഴ്ചയാണ് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത് എന്ന് കുടക് എസ്പി കെ രാമരാജന്‍ പറഞ്ഞു. കുട്ടി പഠിച്ച സ്‌കൂളിലെ ഏക വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഇരയുടെ അമ്മയുള്‍പ്പെടെ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വ്യക്തമാകൂവെന്ന് എസ്പി പറഞ്ഞു.

logo
The Fourth
www.thefourthnews.in