രാഷ്ട്രീയ ലാഭമല്ല, ജനങ്ങളെ കേൾക്കലാണ് ലക്ഷ്യം; 'ഇന്ത്യ' മണിപ്പൂരിൽ

രാഷ്ട്രീയ ലാഭമല്ല, ജനങ്ങളെ കേൾക്കലാണ് ലക്ഷ്യം; 'ഇന്ത്യ' മണിപ്പൂരിൽ

16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാരാണ് പ്രതിനിധി സംഘത്തിലുള്ളത്

വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇന്ത്യ' പ്രതിനിധികൾ മണിപ്പൂരിലെത്തി. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് അംഗങ്ങള്‍ മണിപ്പൂരിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തിയ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. 16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാഷ്ട്രീയ ലാഭമല്ല, ജനങ്ങളെ കേൾക്കലാണ് ലക്ഷ്യം; 'ഇന്ത്യ' മണിപ്പൂരിൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി 'ഇന്ത്യ' സംഘം ഇന്ന് മണിപ്പൂരിൽ; യഥാർഥ സാഹചര്യം രാജ്യത്തെ അറിയിക്കുക ലക്ഷ്യമെന്ന് നേതൃത്വം

രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിക്കാനല്ല, മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസ്സിലാക്കാനാണ് തങ്ങൾ അവിടെ പോകുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. ''മണിപ്പൂരിൽ ഉയർന്നുവന്നിരിക്കുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ക്രമസമാധാന പ്രശ്‌നമല്ല അവിടെ വർഗീയ കലാപമാണ് നടക്കുന്നത്. അയൽ സംസ്ഥാനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. മണിപ്പൂരിലെ യഥാർത്ഥ സ്ഥിതിഗതികൾ വിലയിരുത്താനാണ് ഞങ്ങൾ പോകുന്നത്,"- അധീർ രഞ്ജൻ ചൗധരി വിശദീകരിച്ചു.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു. ഞായറാഴ്ച മണിപ്പൂർ ഗവർണർ അനുസൂയ യുകെയെയും സംഘം കാണും. മണിപ്പൂർ സന്ദർശനത്തിന് ശേഷം തങ്ങളുടെ കണ്ടെത്തലുകൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് എംപി നസീർ ഹുസൈൻ പറഞ്ഞു. എന്നാൽ, പാർലമെന്റിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ എംപിമാർ വാർത്താസമ്മേളനം നടത്തുമെന്നും നസീർ ഹുസൈൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കെ സുരേഷ് എന്നിവ‍ർക്കൊപ്പം ടിഎംസിയുടെ സുസ്മിത ദേവ്, എഎപിയിൽ നിന്ന് സുശീൽ ഗുപ്ത, ശിവസേന (യുബിടി)യിൽ നിന്ന് അരവിന്ദ് സാവന്ത്, ഡിഎംകെയിൽ നിന്ന് കനിമൊഴി കരുണാനിധി, ജെഡിയു നേതാക്കളായ രാജീവ് രഞ്ജൻ സിംഗ്, അനീൽ പ്രസാദ് ഹെഗ്‌ഡെ, സന്തോഷ് കുമാർ (സിപിഐ), എഎ റഹീം (സിപിഐഎം), മനോജ് കുമാർ. ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (സമാജ്വാദി പാർട്ടി), മഹുവ മാജി (ജെഎംഎം), പിപി മുഹമ്മദ് ഫൈസൽ (എൻസിപി), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), ഡി രവികുമാർ (വിസികെ), തിരു തോൽ തിരുമാവളവൻ (വിസികെ), ) ജയന്ത് സിംഗ് (RLD) തുടങ്ങിയവരാണ് 21 അം​ഗ എംപിമാരുടെ സംഘത്തിലുള്ളത്.

logo
The Fourth
www.thefourthnews.in