മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് അപകടം,
25 പേർ മരണം; നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് അപകടം, 25 പേർ മരണം; നിരവധി പേർക്ക് പരുക്ക്

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം

മഹാരാഷ്ട്ര ബുല്‍ധാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവാത്മലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം.

32 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കത്തുകയായിരുന്നു.

ദുരന്തത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകും.

ബസിന്റെ ടയര്‍പൊട്ടി ആദ്യം തൂണില്‍ ഇടിക്കുകയും പിന്നീട് ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in