പ്രണയനൈരാശ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം, കർണാടകയിൽ മൂന്ന് വിദ്യാർഥിനികള്‍ക്ക് പരുക്ക്; മലയാളി യുവാവ് പിടിയില്‍

പ്രണയനൈരാശ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം, കർണാടകയിൽ മൂന്ന് വിദ്യാർഥിനികള്‍ക്ക് പരുക്ക്; മലയാളി യുവാവ് പിടിയില്‍

പ്രതി മലപ്പുറം നിലമ്പൂർ സ്വദേശിയായ എബിൻ മംഗളുരുവിൽ എം ബി എ വിദ്യാർഥിയാണ്

പ്രണയം നിരസിച്ചതിനെത്തുടർന്ന് കർണാടകയിൽ മലയാളി യുവാവ് നടത്തിയ ആസിഡ് ആക്രമണത്തിൽ മൂന്ന് വിദ്യാർഥിനികൾക്ക് പരുക്ക്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശിയായ എബിനെ (23) പോലീസ് പിടികൂടി.

ദക്ഷിണ കന്നഡ ജില്ലയിലെ കടബ സർക്കാർ സ്കൂളിലെ രണ്ടാം വർഷ പി യു വിദ്യാർഥിനികൾക്കുനേരെയാണ് ആക്രമണമുണ്ടായത്. മുഖത്ത് പൊള്ളലേറ്റ വിദ്യാർഥിനികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളെ എബിൻ പുറകിൽനിന്ന് വിളിച്ച്‌ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മംഗളുരുവിൽ എംബിഎ വിദ്യാർഥിയായ എബിൻ മുഖം മൂടി ധരിച്ചെത്തിയാണ് ആക്രമണം നടത്തിയത്.

പ്രണയനൈരാശ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം, കർണാടകയിൽ മൂന്ന് വിദ്യാർഥിനികള്‍ക്ക് പരുക്ക്; മലയാളി യുവാവ് പിടിയില്‍
'കോൺഗ്രസ് എംപി വിളിച്ചത് പാക് അനുകൂല മുദ്രാവാക്യം തന്നെയെന്ന് ബിജെപി', തെളിവായികാട്ടുന്നത് സ്വകാര്യലാബിലെ പരിശോധനാഫലം

പരുക്കേറ്റ മൂന്ന് വിദ്യാർഥിനികളും പ്രായപൂർത്തിയാവാത്തവരാണ്. ഇതിലൊരാളെ ലക്ഷ്യം വച്ചായിരുന്നു ആസിഡ് ആക്രമണം. കേരളത്തിൽനിന്ന് വന്ന് ദക്ഷിണ കർണാടകയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലുള്ള ഈ കുട്ടിക്ക് എബിനെ നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

കുറച്ചുനാളായി പെൺകുട്ടി അടുപ്പക്കുറവ് കാണിച്ചത് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഈ കുട്ടിക്കാണ് കൂടുതൽ പൊള്ളലേറ്റത്. മറ്റുള്ളവർക്ക് പൊള്ളൽ കുറവാണ്. മൂന്നുപേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

രാവിലെ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികൾ സ്കൂൾ മുറ്റത്തെ കൊടിമരത്തിനുകീഴിലിരുന്നു പഠിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ആസിഡുമായി എബിൻ എത്തിയത്.

ആക്രമണത്തിനിരയായ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിലെ യൂണിഫോമണിഞ്ഞാണ് എബിൻ എത്തിയത്. യൂണിഫോം ആര് നൽകി, എവിടുന്ന് സംഘടിപ്പിച്ചു എന്നീ കാര്യങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in