നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക്; എഐ സ്റ്റാർട്ടപ്പ് വനിതാ സിഇഒ  പിടിയിൽ

നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക്; എഐ സ്റ്റാർട്ടപ്പ് വനിതാ സിഇഒ പിടിയിൽ

അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാനെത്തിയ ജോലിക്കാരി രക്തക്കറ കണ്ടതോടെയാണ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുന്നത്

നാല് വയസ്സുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി ബാഗിലാക്കി യാത്ര ചെയ്യുന്നതിനിടെ മുപ്പത്തി ഒൻപതുകാരി കര്‍ണാടകയില്‍ പിടിയിൽ. ബെംഗളുരുവില്‍ എഐ സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒയായ സുചന സേഥാണ് അറസ്റ്റിലായത്.

നോര്‍ത്ത് ഗോവയിലെ കാന്‍ഡോലിനിലെ ആഡംബര ഫ്‌ളാറ്റില്‍ വച്ചാണ് യുവതി മകനെ വകവരുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃതദേഹവുമായി കർണാടകയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

യുവതി ചെക്കൗട്ട് ചെയ്തതിന് പിന്നാലെ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാനെത്തിയ ജോലിക്കാരി രക്തക്കറ കണ്ടു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് ഹോട്ടല്‍ അധികൃതര്‍ കലംഗുത്ത് പോലീസിനെ വിളിച്ചു. പോലീസ് സ്ഥലത്തെത്തി സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി കുട്ടിയില്ലാതെ മടങ്ങുന്നത് സ്ഥിരീകരിച്ചു.

നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക്; എഐ സ്റ്റാർട്ടപ്പ് വനിതാ സിഇഒ  പിടിയിൽ
ഈ യുപിഐ ആപ്പുകള്‍ സുരക്ഷിതമാണ്; ചതിയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഹോട്ടല്‍ വിട്ടിറങ്ങുന്നതിനിടെ യുവതി ബെംഗളുരുവിലേക്ക് പോകാന്‍ ടാക്‌സി അന്വേഷിച്ചിരുന്നു. നിരക്ക് ഉയര്‍ന്നതായിരിക്കുമെന്ന് അറിയിച്ചിട്ടും ടാക്‌സി മതിയെന്ന് പറഞ്ഞതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ടാക്‌സി ഡ്രൈവറുമായി മൊബൈൽ ഫോണിൽ പോലീസ് ബന്ധപ്പെട്ടാണ് യുവതിയിലേക്ക് എത്തിയത്.

ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം

ടാക്‌സി ഡ്രൈവറുമായി ഫോണില്‍ സംസാരിച്ച പോലീസ് യുവതിയോട് കുട്ടിയെക്കുറിച്ച് തിരക്കിയെങ്കിലും മകനെ ഗോവയിലെ സുഹൃത്തിന് അടുത്ത് നിര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പോലീസ് ഡ്രൈവറോട് കാര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ചിത്ര ദുര്‍ഗ പോലീസ് സ്‌റ്റേഷനിലെത്തിച്ച കാർ പോലീസ് പരിശോധിക്കുകയും കുട്ടിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ ബാഗില്‍ കണ്ടെത്തുകയുമായിരുന്നു.

കൊലപാതക കാരണം ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഭര്‍ത്താവ് മലയാളിയാണെന്നാണ് വിവരം.

ഡേറ്റ സൈന്‍റിസ്റ്റായ സുചന സേഥ് ബെഗംളൂരുവിലെ ദ മെന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും സിഇഒയുമാണ്.

logo
The Fourth
www.thefourthnews.in