കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ

കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ

ലോക്‌സഭയില്‍ നിന്ന് 95 പേരേയും രാജ്യസഭയില്‍ നിന്ന് 46 പേരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്

പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്പെന്‍ഷന്‍. സഭാ നടപടികള്‍ തടസപ്പെടുത്തിയതിന് ലോക്‌സഭയില്‍ 49 പ്രതിപക്ഷ എംപിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മുസ്ലിം ലീഗ് എംപി അബ്ദുസമദ് സമദാനി, നാഷണല്‍ കോണ്‍ഫറന്‍സ് എംപി ഫാറൂഖ് അബ്ദുള്ള, എന്‍സിപിയുടെ സുപ്രിയ സുലെ, എസ്പി എംപി ഡിംപിള്‍ യാദവ് എന്നിവരും സസ്‌പെന്‍ഷന്‍ കിട്ടിയ എംപിമാരുടെ കൂട്ടത്തിലുണ്ട്. ഇതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സസ്പെന്‍ഷനിലായ ആകെ എംപിമാരുടെ എണ്ണം 141 ആയി.

ലോക്‌സഭയില്‍ നിന്ന് 95 പേരേയും രാജ്യസഭയില്‍ നിന്ന് 46 പേരേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടി നേരിട്ടവരുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനായി പ്രമേയം അവതരിപ്പിച്ചത്. സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതാണെന്നും തിരഞ്ഞെടുപ്പു തോല്‍വികളെ തുടര്‍ന്ന് നിരാശരായ പ്രതിപക്ഷം ഇത്തരം നടപടികള്‍ സ്വീകരിക്കുകയാണ്, അതിനാലാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രല്ഹാദ് ജോഷി രാജ്യസഭയില്‍ പറഞ്ഞു.

കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ
'നിങ്ങൾക്ക് പ്രായമായി, രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വരേണ്ട'; അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

പ്രതിപക്ഷ എംപിമാര്‍ക്ക് എതിരായ നടപടി തുടരുന്ന സാഹചര്യത്തില്‍, വിഷയം പരിഗണിക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് കത്തയച്ചു. സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാത്ത എംപിമാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം 78 എംപിമാരെ പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എംപിമാരായ പ്രമോദ് തിവാരി, ജയ്‌റാം രമേഷ്, കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവും ഡിഎംകെയിലെ ടിആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയിലെ സൗഗത റോയ് എന്നിവരും കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ കിട്ടിയവരില്‍ ഉള്‍പ്പെടുന്നു. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെ പ്രത്യേകാവകാശ സമിതി റിപ്പോര്‍ട്ട് വരുന്നത് വരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ മൂന്ന് പേരും മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു.

കൂടുതല്‍പേര്‍ 'കടക്കുപുറത്ത് '; പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍, ഇന്നു പുറത്താക്കിയത് 49 എംപിമാരെ
'ഗ്യാൻവാപിയിൽ ആരാധനാലയ നിയമം ബാധകമാകില്ല'; നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി, ഹർജി തള്ളി

പ്രത്യേകാവകാശ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ബിജെപി, ഞങ്ങള്‍ക്ക് ഉത്തരം നല്‍കുക, പാര്‍ലമെന്റില്‍ നിന്ന് അകലെ ഓടിയൊളിക്കുന്നത് നിര്‍ത്തുക എന്നിങ്ങനെയാണ് എംപിമാര്‍ മുദ്രാവാക്യം മുഴക്കിയത്.

logo
The Fourth
www.thefourthnews.in